അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി,ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കണമെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

എക്സൈസ് റെയിഡിൽ 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി

മുട്ടിൽ : കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി.അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി ഒരു NDPS കേസ് രജിസ്റ്റർ ചെയ്തു.കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജിനേഷ് PR,സിവിൽ എക്സൈസ് ഓഫീസർ അരുൺ PD എന്നിവർ പങ്കെടുത്തു.

Read More

ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിശിക തീർക്കണം:കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ : ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർമാർക്ക് നൽകേണ്ട കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി.ആർ.പാട്ടിലിന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു.ചെയ്ത പ്രവർത്തികളുടെ പണം കുടിശിക നിൽക്കുന്നതിനാൽ നിരവധി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നു മാത്രമല്ല പുതിയ പദ്ധതികൾ കോൺട്രാക്ടർമാർ ഏറ്റെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു.ജില്ലാ ഭരണകൂടം അറിയിച്ചത് പ്രകാരം 133.27 കോടി രൂപ വയനാട് ജില്ലയിൽ മാത്രം കുടിശ്ശികയുണ്ട്.കേന്ദ്ര ധനകാര്യ മന്ത്രി ജൽജീവൻ പദ്ധതി 2028 വരെ നീട്ടിയ

Read More

കെ എസ് എസ് പി എ വനിതാദിനാചരണം സമുചിതമായി ആഘോഷിച്ചു

മാനന്തവാടി : കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ഡി.സി.സി പ്രസിഡൻ്റ് സിൽവി തോമസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ശ്രീമതി സുമതി പി.എൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഗ്രേസി ജോർജ് അധ്യക്ഷം വഹിച്ചു.പനമരം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാൻ്റി ജോസ് വനിതാ ദിന സന്ദേശം നൽകി. വനിതാഫോറം ജില്ലാ പ്രസിഡൻ്റ് പി.ഓമന ടീച്ചർ മുഖ്യ

Read More

സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മാനന്തവാടി : കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കുഞ്ഞു വിദ്യാർത്ഥികൾഉൾപ്പടെ ആയിരകണക്കിനാളുകളുടെ അശ്രുപൂജകൾക്കിടെ മൃതദേഹം കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 14 വർഷമായി അധ്യാപികയായി ജോലി ചെയ്തു വന്ന സ്റ്റെഫി ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുംവഴിയാണ് മറ്റൊരു സ്കൂളിൻ്റെ ട്രാവലർ ഇടിച്ച് അപകടമുണ്ടാവുന്നത്.കഴിഞ്ഞ ചൊച്ചാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്

Read More

ശിലാസ്ഥാപനം നടത്തി

കണ്ടത്തുവയൽ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 15ാം ധനകാര്യ കമ്മീഷൻ സ്കീമിൽ ഉൾപെടുത്തി നിർമ്മിക്കുന്ന സബ് സെൻ്ററിൻ്റെ ശിലാസ്ഥാപനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നടത്തി.പെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.സി മായൻ ഹാജിയുടെ പിതാവ് കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജിയുടെ ഓർമ്മക്ക് നുച്ചിയൻ മറിയം ഹജ്മൂമ്മ സംഭാവന ചെയ്ത സ്ഥലത്ത് ആണ് ഹെൽത് സെന്റർ പണിയുന്നത്.വാർഡ് മെബർ സുമേഷ് സ്വാഗതപറഞ്ഞു.വൈസ് പ്രസിഡന്റ് എം ലതിക അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സലാം

Read More

പനമരത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

പനമരം : പനമരം ചുണ്ടക്കുന്നിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് അപകടം സംഭവിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഈഅപകടമുണ്ടായത്.പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.പരിക്കേറ്റ ജലീലിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു.തുടർന്ന്,ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Read More

മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;യുവതിയടക്കം രണ്ട് പേർ മരിച്ചു

ബത്തേരി : വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25),കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്.ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ

Read More

ബത്തേരി ബസ് സ്റ്റാൻഡിന് പിന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിന് പിൻവശത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.താമരശ്ശേരി അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദ് (42) ആണ് മരിച്ചത്.​ഇന്ന് രാവിലെയാണ് ബസ് സ്റ്റാൻഡിന് സമീപം വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ തന്നെ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.നിലവിൽ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണകാരണം വ്യക്തമല്ല.പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.

Read More

സിവിൽ സർവ്വീസ് തിളക്കം;ഹൃദ്യ എസ്.ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

​കൽപറ്റ : കേന്ദ്ര സിവിൽ സർവ്വീസ് പരീക്ഷയിൽ 202-ാം റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി മാറിയ ഹൃദ്യ എസ്.ബിജുവിനെ കൽപറ്റ സെൻ്റ് മേരീസ് പള്ളി ഇടവക പ്രതിനിധികൾ ആദരിച്ചു. മുണ്ടേരിയിലെ ഹൃദ്യയുടെ ഇടവക വികാരി ഫാ. എൽദോ പി.കെ,സെക്രട്ടറി ഇ.വി.അബ്രഹാം എന്നിവർ ഹൃദ്യയെയും മാതാപിതാക്കളെയും നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് വലിയ വിജയവും കൈപ്പിടിയിലൊതുക്കാം എന്ന് ഹൃദ്യ തെളിയിച്ചതായി ഫാ.എൽദോ പി.കെ പറഞ്ഞു.നാടിന് മാതൃകയായ ഹൃദ്യയുടെ നേട്ടം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം

Read More

ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ എം.എൽ.എ.യെ കൂകിയ കെ.എസ്.എഫ്.ഇ.ജീവനക്കാരിക്കെതിരെ പരാതി

കൽപ്പറ്റ : സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങിനിടെ എം.എൽ.എ യെ പരസ്യമായി അപമാനിച്ച കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ അഞ്ജന അനീഷിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് പരാതി.വയനാട്ടിൽ അടുത്തിടെ നടന്ന ടൗൺഷിപ്പ് താക്കോൽ കൈമാറ്റ ഔദ്യോഗിക ചടങ്ങിനിടെ കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീമതി അഞ്ജന അനീഷിന്റെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം അപലപനീയവും ചട്ടവിരുദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ പരാതി നൽകിയതെന്ന് പരാതിക്കാരനായ കെ.എസ്.യു.വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ

Read More

കൂളിവയൽ കാപ്പുംചാലിൽ കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മാനന്തവാടി : കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ്‌ ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്.ചുവന്ന സ്വിഫ്റ്റ്‌ കാറിൽ ഉള്ളവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.

Read More

തേറ്റമല തെരുവുനായ ആക്രമണം:ആറുപേർക്ക് പരിക്ക്;ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി

മാനന്തവാടി : തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്.തേറ്റമല,കാഞ്ഞിരങ്ങാട്,പാലേരി എന്നിവിടങ്ങളിലാണ് ഇന്ന് നായയുടെ ആക്രമണമുണ്ടായത്.പൊട്ടക്കൽ മേരി,റിസ മെഹ്‌റിൻ,കേളു,ബാബു,തങ്കച്ചൻ,എബ്രഹാം എന്നിവർക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്.ആക്രമണത്തിൽ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും മറ്റുള്ളവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ നായയെ പാലേരിയിൽ ചത്ത നിലയിൽ കണ്ടെത്തി.നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്കായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത്

Read More

ട്രസ്റ്റിമാരെ നിയമിച്ചു

കൽപ്പറ്റ : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയിൽ ഭഗവതി ക്ഷേത്രം,കീഴേടം ക്ഷേത്രങ്ങളായ തൃക്കൈപ്പറ്റ ശിവക്ഷേത്രം,പുളിയം പറ്റ ക്ഷേത്രം എന്നിവടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു.സിആർ.രാധാകൃഷ്ണൻ കോട്ടവയൽ, എൻ.കെ.ഗോപി നടുകുടിയിൽ,കെ.ജി.ധനപാലൻ തൃക്കൈപ്പറ്റ,കെ എ.രാധാകൃഷ്ണൻ കല്ലുപുര എന്നിവരെയാണ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പി.ഗിരീഷ്കുമാർ ക്ഷേത്രം ട്രസ്റ്റിമാരായി നിയമിച്ചത്.തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ കെ.ജിതേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ രാധാകൃഷ്ണനെ ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു.എൻ.കെ ഗോപി ചെയർമാൻ്റെ പേര് നിർദേശിക്കുകയും കെ ജി ധനപാലൻ പിൻതാങ്ങുകയും

Read More

സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായിമാറി ജംഷീദ റിപ്പൺ

മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ . ആഗോള വനിതാദിനം മാർച്ച് എട്ട്.മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും ഒരു നിയമ പോരാട്ടമല്ല മനുഷ്യത്വത്തിൻ്റെഅടിസ്ഥാന

Read More

അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

കൽപറ്റ : കെൻയു – റിയു കരാത്തേ ഡോ ഇന്ത്യയുടെയും,ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ യും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം കൽപറ്റ കെൻ യു – റിയു കരാത്തേ അക്കാഡമിയിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെൻ -റിയു കരാത്തേ ഏഷ്യൻ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു.ആർ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു.സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം,യോഗേഷ്പി.കെ. മുരളീധരൻ,ബൈജു പി സി,മുഹമ്മത്

Read More

തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം;രണ്ട് പേർക്ക് കടിയേറ്റു

തേറ്റമല : തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണ ത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62),കേളോത്ത് നൗഫലിൻ്റെ മകൾ റിസ മെഹ്റിൻ (7) എന്നി വർക്കാണ് കടിയേറ്റത്.രണ്ട് പേർക്കും വീടിന്റെ പരിസരത്ത് വെച്ചാണ് കടിയേറ്റത്.ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ കല്‍പ്പറ്റയില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നു

സുൽത്താൻ ബത്തേരി : എസ് പി ഓഫീസിന് സമീപം മണിയങ്കോട് റോഡിലാണ് കളരി ആരംഭിക്കുന്നത്.ഉദ്ഘാടനം ഇന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വിശ്വനാഥന്‍,എമിലി ഡിവിഷന്‍ കൗണ്‍സിലര്‍ ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.കളരി അഭ്യാസ പ്രകടനം ഉണ്ടാകും.ജില്ലയില്‍ ഫൗണ്ടേഷന്റെ മൂന്നാമത് പരിശീലന കേന്ദ്രമാണ് കല്‍പ്പറ്റയിലേത്.അമ്പലവയല്‍ മഞ്ഞപ്പാറ,മാനന്തവാടി കമ്മന എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങള്‍. എഴിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കല്‍പ്പറ്റ കേന്ദ്രത്തില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ കളരി

Read More

വയനാട് തുരങ്കപാത:മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ച് ഡോ.ആസാദ് മൂപ്പൻ

മേപ്പാടി : കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ഇരട്ടത്തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു.കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.കേരളത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലുമായ ഈ തുരങ്ക പാതയുടെ

Read More

ഉരുള്‍ദുരന്തം:വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ ഇന്ന് (ശനി) കൈമാറും

കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) മൂന്ന് കോടി ചെലവഴിച്ച് നിര്‍മിച്ചു നല്‍കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇന്ന് (ശനി) കൈമാറും.12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി,യുപി,ഹൈസ്‌ക്കൂള്‍,പ്ലസ്ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ഥികളെ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലേക്ക് മാറ്റുകയായിരുന്നു.ഇവരെ മാറ്റിയ മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ്

Read More

പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് MDR ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണം:എസ്ഡിപിഐ

മാനന്തവാടി : മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് Major District Road (MDR) ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പ്രളയകാലത്ത് മാനന്തവാടി–തലപ്പുഴ പ്രധാന റോഡ് ഗതാഗതയോഗ്യമല്ലാതായപ്പോൾ ബൈപാസ് ആയി പ്രവർത്തിച്ച ഇടനാഴിയാണ്.1000-ത്തിലധികം ജനങ്ങൾ ദിനവും സഞ്ചരിക്കുന്ന ഈ റോഡ് തേയില എസ്റ്റേറ്റ് മേഖലയിലൂടെ കടന്നുപോകുന്നതിനാൽ ടൂറിസം വികസന സാധ്യതയുള്ള വഴിയും തലപ്പുഴ ഭാഗത്തു നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് എത്താനുള്ള

Read More

ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു

താമരശ്ശേരി : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ.അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു.അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ആനക്കാംപൊയില്‍- കള്ളാടി- തുരങ്കപാത നിര്‍മാണം; പാറ തുരക്കല്‍ നാളെ തുടങ്ങും

ആനക്കാംപൊയില്‍ : ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും.രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും.സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്താണ് ആദ്യം തുരക്കല്‍ പ്രവൃത്തി തുടങ്ങുക. തുരങ്കമവസാനിക്കുന്ന മേപ്പാടി മിനാക്ഷിക്കുന്നില്‍ പിന്നീട് തുരക്കല്‍ ആരംഭിക്കും.അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം,ക്രഷര്‍ യൂനിറ്റ്,ഫ്യൂവല്‍ ടാങ്ക്,തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ്

Read More

പുസ്തക പ്രകാശനം 7 ന്

മാനന്തവാടി : ദീർഘകാലം (1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.നമ്മുടെ നാടിന്റെ നാൾ വഴി അടയാളങ്ങൾ ഈ വരികൾക്കിടയിൽ നമുക്ക് വായിക്കാം.7ാം തിയ്യതി ശനിയാഴ്ച്ച 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ചേരുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ.കേളു പുസ്തക പ്രകാശനം നടത്തും.നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത്

Read More

തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം നവീകരണ കലശം 2026:ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരണവും സംഘടിപ്പിച്ചു

തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ (1201 മേടം 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരിക്കലും മേപ്പാടി മാരിയമ്മൻ ക്ഷേത്ര നവീകരണ ഉത്സവ കമ്മിറ്റി കൺവീനർ ശ്രീ സുബ്രഹ്മണ്യനു നൽകി കൊണ്ട് ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി അഡ്വ.പി ചാത്തുക്കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് മെംബർ ശ്രീ രാമചന്ദ്രൻ,മുൻ ബോർഡ് മെംബർ കേശവൻ എന്നിവർ.ആശംസകൾ നേർന്നു.ക്ഷേത്ര കമ്മിറ്റി

Read More

വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംശയം: ചീരാലിൽ കൃഷ്ണൻകുട്ടി നായരുടെ വീട് പൂർണമായി കത്തി നശിച്ചു;50 ലക്ഷം രൂപയുടെ നഷ്ടം

ചീരാൽ : താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല.വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്.മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി.പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു.സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ

Read More

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല;വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

സുല്‍ത്താന്‍ ബത്തേരി : വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്.2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി

Read More

ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ പരിയാരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

തരുവണ : ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല നിർവ്വഹിക്കുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം ആതിക്ക ടീച്ചർ,സൗദ കൊടുവേരി വാർഡുമെമ്പർമാരായ,കെ.കെ.അബ്ദുള്ള,സി സുമയ്യ ടീച്ചർ.റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി ഹാജി പി.മമ്മൂട്ടി മാസ്റ്റർ നവാസ് പി.കെ അശ്രഫ്സി.എച്ച് അമ്മത് കാളിയാർ കെ.സി.കെ നജ്മുദ്ദീൻ ഇസ്മായിൽ കൊയിലാണ്ടി നിസാർ സി അബ്ദ്ദള്ള എം.മൊയ്തു സി.എച്ച് തുടങ്ങിയവരും പങ്കെടുത്തു

Read More

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

കൽപ്പറ്റ : കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി.വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രി ടൗൺഷിപ്പിലേക്ക് മാറുന്നതിൽ സന്തോഷമുണ്ടന്ന് എം.എൽ.എ പറഞ്ഞു.എൻ.സി.ഡി നോഡൽ ഓഫീസറും ഡി.എം.ഒ ഇൻചാർജുമായ ഡോ.ദീപ താക്കോൽ

Read More

വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി:ദുരിത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി.ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദീഖിനെ ഒരു വിഭാഗം കൂകി വിളിച്ചതാണ് പ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണം.ദുരിത ബാധിതരെ സംബന്ധിച്ച് ലിസ്റ്റിന് പുറത്തായവരെ പുതിയതായി ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ 1100 – കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.എന്നാൽ

Read More