കൽപ്പറ്റ : ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്.2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി ഭൂമിയുടെ അവകാശത്തിനായി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.തുടർന്ന് പൊലീസ് വെടിവെപ്പുണ്ടായി.സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനായ കെ.വി.വിനോദ് പിന്നീട് മരിച്ചു.പൊലീസ് വെടിവെപ്പിൽ ഒരു ആദിവാസിയും കൊല്ലപ്പെട്ടിരുന്നു.സംഭവത്തിന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ഇന്ന് വിധി പ്രസ്താവിക്കുന്നത്.
