കൽപ്പറ്റ : എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് ഓഫീസ്.സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് നേതാക്കളായ എ.എന്‍ പ്രഭാകരന്‍,വി.കെ ശശിധരന്‍,ടി.കെ പുഷ്പന്‍,എ.ജോണി,എന്‍.യു ജോണ്‍,നിഖില്‍ പത്മനാഭന്‍, ശോഭ രാജന്‍,പി.ടി ബിജു,അനില്‍ വള്ളുവക്കണ്ടി, അസീസ് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.
Category: Wayanad
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22)
കൽപ്പറ്റ : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന,കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു.
ബത്തേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് കൺവെൻഷൻ; അഴിമതിക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് – വി.എ. നാരായണൻ
സുൽത്താൻ ബത്തേരി : ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ സുൽത്താൻബത്തേരിയിൽ നടന്നു.കെ.പി.സി.സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കുമെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, കോടിക്കണക്കിന് അഴിമതിപ്പണം സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ ഭരിക്കുന്ന മോദിയും ഇതേ രീതിയിലുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.യു.ഡി.എഫിന്റെ ശക്തി ജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ
സൈനു വയനാട് കൂട്ടായ്മ വാർഷികവും മ്യൂസിക്കൽ ഇവന്റും നടത്തി
വൈത്തിരി : സൈനു വയനാട് കൂട്ടായ്മയുടെ വാർഷികവും പെരുന്നാൾ അനുബന്ധ മ്യൂസിക്കൽ ഇവന്റും വൈത്തിരി പൊഴുതനയിൽ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.സൈനു അധ്യക്ഷത വഹിച്ചു. തുടർന്ന് വയനാട്ടിലെ പ്രമുഖ കലാകാരന്മാരായ സൈനു,ലുക്മാൻ,ഷാനു വയനാട്,ഗോപു റഫീഖ് എന്നിവരുള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാർ പങ്കെടുത്ത സംഗീത വിരുന്ന് അരങ്ങേറി.
ആരാധനകളിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കാനാവണം
സുൽത്താൻ ബത്തേരി : വ്രതാനുഷ്ഠാനം ഉൾപ്പെടെ ആരാധനാ കർമ്മങ്ങളിലൂടെ വ്യക്തിവിശുദ്ധിയും സാമൂഹ്യ നവോത്ഥാനവും സാധ്യമാക്കാൻ ആവണമെന്ന് സലീം മമ്പാട് ഉദ്ബോധിപ്പിച്ചു. ആത്മവിശുദ്ധി ജീവിതത്തിൽ നിലനിർത്തിക്കൊണ്ട് സമൂഹ നിർമ്മിതിക്കായി പ്രയത്നിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.റമദാനും ഈദുമെല്ലാം വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന സുന്ദര സുദിനങ്ങളാണ്.നാടിനും സമൂഹത്തിനും വേണ്ടി ത്യജിക്കുവാനും സഹിക്കുവാനും തയ്യാറാണെന്ന് റമദാനിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുകയായിരുന്നു. റമദാനിൻ്റെ പരിസമാപ്തിയിലുള്ള ഈദുൽ ഫിത്വർ വിശുദ്ധ വേദാഗ്രന്ഥത്തിൻ്റെ ആദർശ പ്രഖ്യാപനം കൂടിയാണ്.സുൽത്താൻ ബത്തേരി WMO സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ
യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കും
കല്‍പ്പറ്റ : പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷ (കെ എസ് എസ് പി എ)ന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി സിദ്ദിഖ് (കല്‍പ്പറ്റ),ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ബത്തേരി),ഉഷ വിജയന്‍ (മാനന്തവാടി) എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു.എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും വരും എന്ന് പറയുന്നത് ജീവനക്കാരെയും പെന്‍ഷന്‍ക്കാരെയും തുടര്‍ന്നും വഞ്ചിക്കാനുള്ള സാഹചര്യം ഉണ്ടാക്കാക്കാനാണെന്നും അതുകൊണ്ട് യുഡിഎഫിനെ
പി.കെ.അനിൽകുമാർ കല്പറ്റ-എൽ.ഡി.എഫ് സ്ഥാനാർത്ഥി
കൽപ്പറ്റ : തോട്ടംതൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും തദ്ദേശസ്ഥാപനങ്ങളിലെ ഭരണ പരിചയവുമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ അനിൽകുമാർ കല്പറ്റ നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്നത്.2005 മുതൽ 2012 വരെ കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. 2012 മുതൽ 2015 വരെ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഇന്റഗ്രേറ്റഡ് വാട്ടർമാനേജുമെന്റ് പ്രോഗ്രാം നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം അനിൽകുമാറിനെ തേടിയെത്തിയിരുന്നു.2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷനായിരുന്നു.കിലെ അംഗമായും പ്രവർത്തിച്ചു. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാനകമ്മിറ്റിയംഗവും
വയനാടിൻ്റെ ജിവൻമരണ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർന്നുവരണം
കൽപ്പറ്റ : മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ യുക്തിപൂർവ്വവും സമയബദ്ധിതവുമായ പരിഹാരം.മെഡിക്കൽ കോളേജ് നിർമ്മാണം,ചുരം റോഡുകളിലെ ഗതഗതക്കുരുക്ക്,കാർഷിക മേഖലയുടെ പുനരുജ്ജീവനം,ആദിവാസികളുടെയും തോട്ടം തൊഴിലാളികയുടെയും ഭൂ പ്രശ്നം തുടങ്ങിയ വയനാടിൻ്റെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന്ന് മതിയായ ഉറപ്പ് രാഷ്ട്രീയ മുന്നണികളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും വാങ്ങിയ ശേഷമെ വോട്ടു ചെയ്യു എന്ന് വയനാടൻ ജനത പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മാഫിയകളുടെ പ്രേരണക്ക് വഴങ്ങി അപ്രായോഗികവും ഒരിക്കലും നിറവേറ്റാൻ സാധിക്കാത്തതുമായ വികസന വാഗ്ദാനങ്ങൾ നൽകി
ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ശൈശവവിവാഹം; ബോധവല്‍ക്കരണവുമായി വയനാട് പോലീസിന്റെ ‘കടിഞ്ഞുല്‍’
മാനന്തവാടി : ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രം നിര്‍മിച്ച് വയനാട് പോലീസ്.’കടിഞ്ഞൂല്‍’എന്ന പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളിലും ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്.പ്രായപൂര്‍ത്തിയാവാതെ തന്നെ ആചാരത്തിന്റെ ഭാഗമായി ‘പാരമ്പര്യ കല്യാണം’ കഴിക്കുക വഴി ഭര്‍ത്താക്കന്‍മാരായ നിരവധി യുവാക്കള്‍ വയനാട്ടില്‍ പോക്‌സാ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡിലാവുകയും ചെയ്തിട്ടുണ്ട്.2012-ലെ പോക്‌സോ നിയമത്തെ കുറിച്ച് ഗോത്ര വിഭാഗങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ് ഇവരുടെ ജീവിതത്തെ കഷ്ടത്തിലാക്കുന്നത്.ശൈശവ വിവാഹം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുകയാണ് ചിത്രത്തിന്റെ
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവുമായി ഉഷ വിജയൻ
മാനന്തവാടി : യുഡിഎഫ് സ്ഥാനാർത്ഥിയായി ഉഷാ വിജയൻ രംഗത്ത് വരുമ്പോൾ മാനന്തവാടി സാക്ഷ്യം വഹിക്കുക മികച്ച ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ്. തിരഞ്ഞെടുപ്പുകളിൽ തോൽവിയറിയാതെ മുന്നോട്ട് കുതിക്കുന്ന ഒ.ആർ കേളുവിന് എതിരെ ശക്തയായ എതി രാളിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.എടവക എളമ ന്ദത്ത് താമസിച്ചു വരുന്ന ഉഷയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കിയ ചരി ത്രമാണുള്ളത്. 2005 മുതൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽ ജനപ്രതിനിധിയായി തുടരുന്ന ഉഷ ഇതുവരെ തിരഞ്ഞെടുപ്പു കളിൽ പരാജയമറിഞ്ഞിട്ടില്ല.
കൂത്തുപറമ്പിൽ യൂഡിഎഫിനായി പടപൊരുതാൻ വയനാട്ടുകാരി!
കൽപ്പറ്റ : മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജൻ കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മുസ്ലീം ലീഗ് പാർട്ടിയുടെ ദലിത് മുഖം കൂടിയായ പുൽപ്പള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീർഘകാലമായി ലീഗിന്റെ പ്രവർത്തകയാണ്. വനിതാ ലീഗിൻ്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്.വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്.അഞ്ചുകുന്ന് ഡിവിഷ നിൽനിന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും
മാനന്തവാടി : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി.വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ.പവിത്രൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും,സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ലഹരി ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉന്നതി നിവാസികളോട് ആവശ്യപ്പെട്ടു.ഒരു വിളിപ്പാടകലെ പൊലീസുണ്ടെന്നും എന്താവശ്യത്തിനും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള ബോധവൽക്കരണവും നടത്തി.മാനന്തവാടി ഡിവൈ.എസ്.പി വി.വി.ലതീഷ് അദ്ധ്യക്ഷനായി.മാനന്തവാടി
നിയമസഭാ തിരഞ്ഞെുപ്പ്;നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു
കൽപ്പറ്റ : 2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫീസർമാതടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർദ്ദേശം നൽകി.അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ ജയശ്രീയെ എം സി സി നോഡല്‍ ഓഫീസറായി നിയമിച്ചു.സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ
വയോജന പെൻഷൻ കേന്ദ്രവിഹിതം 2500 രൂപയായി ഉയർത്തുക-സീനിയർ സീറ്റിസൺസ് സർവീസ് കൗൺസിൽ
കൽപ്പറ്റ : വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും,കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന വയോജനങ്ങളുടെ വരുമാന പരിധി നോക്കാതെ പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാർ പിൻവലിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് സൗജന്യം പുനസ്ഥാപിക്കുക,ആശുപത്രി ഒ.പി.കളിൽ വയോജനങ്ങൾക്ക് മുൻഗണന നൽകുക,വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ദുരിതപ്പെടുത്തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബജറ്റിന്റെ 10%
കൽപ്പറ്റയിൽ നാളെ യുഡിഎഫ് റോഡ് ഷോ
കൽപ്പറ്റ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജി.ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും.ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ (ചൊവ്വാഴ്ച)
വള്ളിയ്യൂർക്കാവിൽ ഭക്തജനങ്ങളെ പിഴിഞ്ഞൂറ്റാൻ ‘ടിക്കറ്റ് മാഫിയ’;ജനകീയ പ്രതിരോധവുമായി ബി.എം.എസ്
മാനന്തവാടി : ഐതിഹാസികമായ വള്ളിയൂക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മറവിൽ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും പരസ്യമായി കൊള്ളയടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇരമ്പുന്നു.ഉത്സവത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ ട്രേഡ് ഫെയറിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബി.എം.എസ് മാനന്തവാടി മേഖല ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കാഴ്ച്ചക്കാർക്ക് പുതിയതായി ഒന്നും നൽകാനില്ലാത്ത പ്രദർശന നഗരിയിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയത് ശുദ്ധ തട്ടിപ്പാണെന്ന് ബി.എം.എസ് ആരോപിച്ചു. പണം നൽകി അകത്ത് കയറിയാൽ സാധാരണ ചന്തയിൽ
സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
അമ്പലവയൽ : അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് കാറിനുള്ളിൽ വിപിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.വിവരമറിഞ്ഞതിനെ തുടർന്ന് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.പ്രാഥമിക നിഗമനമനുസരിച്ച് വിപിൻ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു.മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മീനങ്ങാടിയിൽ വീടിന് തീപിടിച്ചു;ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതെന്ന് സംശയം;ഒഴിവായത് വൻ ദുരന്തം
മീനങ്ങാടി : മീനങ്ങാടി കൊങ്ങിയമ്പത്ത് തോപ്പിൽ പ്രേം കുമാറിന്റെ വീടിന് തീപിടിച്ചു.വീടിന്റെ മുകൾ നിലയ്ക്കാണ് തീപിടിച്ചത്.സംഭവസമയത്ത് മുകൾ നിലയിൽ ആൾതാമസം ഉണ്ടായിരുന്നില്ല.വീടിന്റെ താഴത്തെ നിലയിൽ വാടകക്കാർ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റൂമിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.പെട്ടെന്നുണ്ടായ സ്ഫോടനത്തെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു.വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. തീപിടുത്തത്തിൽ വീടിന്റെ മുകൾ നിലയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
നീലഗിരി കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്
താളൂർ : കേരള- തമിഴ്നാട് അതിർത്തി ഗ്രാമമായ താളൂരിൽ പ്രവർത്തിക്കുന്ന നീലഗിരി കോളേജിന് തമിഴ്നാട് സർക്കാരിന്റെ ഗ്രീൻ ചാമ്പ്യൻഷിപ്പ് അവാർഡ്.നീലഗിരി കോളേജ് ക്യാമ്പസിൽ നടത്തിയ വിജയകരമായ ഹരിതവത്കരണ പദ്ധതികൾ പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ ഈ അവാർഡിന് കോളേജിനെ തെരഞ്ഞെടുത്തത്.7 ഏക്കറയോളം വയലിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജൈവ നെൽകൃഷി നടന്നുവരുന്നു.കൂടാതെ പച്ചക്കറി കൃഷി,പൂ കൃഷി,വിവിധയിനം ഫല വർഗങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു.വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും ആവേശപൂർവം പങ്കു ചേരുന്ന ഗ്രീൻ പോസിറ്റീവ് മിഷൻ
ബത്തേരിയിൽ എംഎസ് വിശ്വനാഥൻ എൽഡിഎഫ് സ്ഥാനാർത്ഥി
ബത്തേരി : പൊതുപ്രവർത്തനത്തിനൊപ്പം വിദ്യാഭ്യാസ,ജീവകാരുണ്യ വ്യാപാര മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം.എസ് വിശ്വനാഥനെ ഇത്തവണയും അങ്കത്തട്ടിലിറക്കി എൽഡിഎഫ്.പതിറ്റാണ്ടുകളായി ബത്തേ രിയിലെ നിറസാന്നിദ്ധ്യമായ വിശ്വനാഥൻ മീനങ്ങാടി മൂതിമൂല ഗോത്രവർഗ്ഗ ഉന്നതിയിൽ മണ്മറഞ്ഞ ശഭുവിൻ്റേയും നാണിയുടേയും മകനാണ്. കയർ ബോർഡിലെ ഉദശ്യാഗവും എക്സൈസ് വകുപ്പിലെ ജോലിയും ഉപേക്ഷിച്ച് പൊതുപ്രവർത്തനരംഗത്തെത്തിയ വിശ്വനാഥൻനിലവിൽ സിപിഐഎം ബത്തേരി ഏരിയാക്കമ്മിറ്റി അംഗം,എ കെ എസ് ജില്ലാക്കമ്മിറ്റി അംഗം,ബത്തേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമ്മാൻ,കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ,ഹൗസിംഗ് ബോർഡ് മെമ്പർ എന്നീ നിലകളി
മാനന്തവാടിയിൽ ഒ.ആർ കേളു എൽഡിഎഫ് സ്ഥാനാർത്ഥി
കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ ഇത്തവണയും നിലവിലെ പട്ടികജാതി,പട്ടിക വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ ആർ കേളു തന്നെ സ്ഥാനാർഥി.തുടർച്ചയായ രണ്ട് വിജയത്തിന് ശേഷം ഇത് മൂന്നാം തവണയാണ് മാനന്തവാടിയിൽ ഒ ആർ കേളു അങ്കത്തിനിറങ്ങുന്നത്.ആദിവാസി ക്ഷേമസമിതി (എകെ എസ്) മുൻ സംസ്ഥാന പ്രസിഡൻ്റ്.10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം അംഗവുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവർ ത്തനത്തിന് തുടക്കം.30 വർഷമായി രാഷ്ട്രീയത്തിൽ സജീവം. 2016ലെ
മുണ്ടക്കൈ,ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കുടുംബശ്രീയുടെ പ്രത്യേക വായ്പ്പ പദ്ധതി
മാനന്തവാടി : സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന മുണ്ടകൈ – ചൂരല്‍മല ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടപ്പാക്കിയ പ്രത്യേക വായ്പ പദ്ധതിയുടെ ചെക്ക് വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ നിര്‍വഹിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ എന്നിവര്‍ക്ക് മന്ത്രി ചെക്ക് കൈമാറി. മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 434 കുടുംബശ്രീ അംഗങ്ങള്‍ക്ക് 8.5 കോടി രൂപയാണ് പലിശ രഹിത വായ്പ നല്‍കുന്നത്.1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും
കൽപ്പറ്റയിൽ കാർ മതിലിലിടിച്ച് അപകടം;രണ്ട് യുവാക്കൾക്ക് പരിക്ക്
കൽപ്പറ്റ: കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.കാര്യമ്പാടി മുത്തുമ്മ സ്വദേശി നിഹാസ് (19),സുൽത്താൻ ബത്തേരി ആവിക്കാട്ടിൽ ഫാസിൽ (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിഹാസിനെയും ഫാസിലിനെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
അഞ്ചുകുന്നിൽ പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് വാർഡ് 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു.മുൻ വാർഡ് മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ് കുഴിമുള്ളിൽ,ബിജോയ് കല്ലറയ്ക്കൽ,ബിനു കൂവക്കൽ,അഷ്‌റഫ് പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം വിതരണം ചെയ്തു
കൽപ്പറ്റ : മേപ്പാടി മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾ ക്കും പെൻഷണർമാർക്കും കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ രണ്ടാം ഘട്ട ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും മറ്റ് രീതിയിൽ ദുരന്തം ബാധിച്ചവർക്ക് 5000/- രൂപയുമാണ് ആശ്വാസ ധനസഹായമായി നൽകിയത്.രണ്ട് ഘട്ടങ്ങ ളിലായി ആകെ 47 തൊഴിലാളികൾക്ക് 21 ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.കൽപ്പറ്റ ഒഷിൻഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ്
കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത: ഹർജിക്ക് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ ബാദുഷക്കെതിരെ സൈബർ ആക്രമണം
കൽപ്പറ്റ : കള്ളാടി – ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിൽ ഹർജി നൽകിയതിനെ തുടർന്ന് വയനാട്ടിലെ ഒരു ഗൂഡ ഗുണ്ടാ സംഘം പരിസ്ഥിതി പ്രവർത്തകനായ എൻ.ബാദുഷക്ക് എതിരെ നിഷ്ഠൂരമായ സൈബർ ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നതിനെയും അദ്ദേഹത്തിനെ അപായപ്പെടുത്തുവാൻ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ചിനെയും വയനാടിന്റെ പരിസ്ഥിതി സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അപലപിക്കുന്നു.ഗുണ്ടകളുടെ ഏത് ആക്രമണങ്ങളെയും നിയമത്തിന്റെ വഴിയിലൂടെയും ജനകീയ ഇടപെടലുകളിലൂടെ
ടാറിങ്ങിൽ നിന്ന് തെന്നിയാൽ നേരെ ഗർത്തത്തിലേക്ക്: തരുവണ റോഡിൽ അപകട ഭീഷണി
തരുവണ : കോടികൾ ചിലവഴിച്ചു നവീകരണം പൂർത്തിയാക്കിയ തരുവണ കുറ്റിയാടി റോഡിൽ തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതു ഭാഗത്തു രണ്ടാൾ ഉയരത്തിൽ ഉള്ള ഗർത്തം അപകട ഭീഷണി ഉയർത്തുന്നു.ആദ്യത്തെ നവീകരണം പൂർത്തിയായപ്പോഴും,ഇപ്പോഴത്തെ നവീകരണത്തിലും ഇവിടെ ഒന്നും ചെയ്യാതെ ഇട്ടിരിക്കുകയാണ്.ടാറിങ്ങിൽ നിന്ന് ഒന്ന് തെന്നിയാൽ അഗാധ ഗർത്ഥത്തിലേക്കു ആണ് വണ്ടികൾ പോവുക.ഇത് റെഡിയാക്കാൻ ഒരു വലിയ ദുരന്ദം ഉണ്ടാവേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.ദിവസവും നൂറുക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിൽ ഡ്രൈവർ
വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി
മാനന്തവാടി : വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച്,കെ വി ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ,പ്രസിഡന്റ് പ്രൊ:ചാക്കോച്ചൻ വട്ടമറ്റത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മവും സ്ത്രീ ശാക്തീകരണംഎന്നെ വിഷയത്തെ ആസ്പദമാക്കി ക്ലാസും നടത്തി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,പി വി ജോർജ്,ആശംസ അർപ്പിച്ചു.യുദ്ധം ഒന്നിനും പരിഹാരമല്ല എന്നും,തീരാത്ത വേദനയും.ജീവന്റെ സർവ്വ നാശവുമാണു പരിണിതഫലം എന്ന് മനസ്സിലാക്കി യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ യോഗം
പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും
കൽപ്പറ്റ : പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും.മലപ്പുറം,മങ്കട,ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.2023 ജൂലൈ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ.അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
“യുദ്ധ വിരുദ്ധ സദസ്സ് “
മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ,പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി മുട്ടിൽ ടൗണിൽ “യുദ്ധ വിരുദ്ധ സദസ്സ്” സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം കൽപ്പറ്റ മേഖല കെ.കുഞ്ഞമ്മദ് കുട്ടി വിശദീകരണം നടത്തി.മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി.രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്സൺ ജോഷില റാണി,ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജൻ തരിപ്പിലോട്ട്,സി.എസ്.കോമളം,കെ. എസ്.പ്രഭാകുമാരി,ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.കെ.മത്തായി,പു ക സ യൂണിറ്റ് ഭാരവാഹികളായ എസ്.വിശ്വേശ്വരൻ,എം.കെ. മൊയ്‌തീൻ,ടി.നാണു എന്നിവർ നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ
