മാനന്തവാടി : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ആദിവാസി ഉന്നതിയിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റവന്യു വകുപ്പ് പട്ടികവർഗ്ഗ വികസന വകുപ്പിൻറെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ പണി പൂർത്തിയായ 27 വീടുകളുടെ ഉദ്ഘാടനവും, താക്കോൽദാനവും ജൂലായ് 20 ന് തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് വെള്ളമുണ്ട എട്ടെനാൽ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.2018 ലും,2019 ലും ഉണ്ടായ കാലവർഷത്തിൽ ഉരുൾപൊട്ടലും മറ്റുമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ മാറ്റി താമസിപ്പിക്കണമെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തുകയത് പ്രകാരം 2021 ൽ ആരംഭിച്ച പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്.വയനാട് നിർമ്മിതി കേന്ദ്ര ഏറ്റെടുത്ത 27 വീടുകളാണ് ഇപ്പോൾ പണി പൂർത്തിയായിട്ടുള്ളത്.
30 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്17 കുടുംബങ്ങൾക്ക് ഇനിയും മാറ്റിപ്പാർപ്പിക്കാൻ ഭൂമി കണ്ടെത്തണം.പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാറും താക്കോൽദാനം സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധിഖും നിർവ്വഹിക്കും.ചടങ്ങിൽ എം.എൽ.എ ഉഷ വിജയൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ ബ്ലോക് പഞ്ചായത് ജനപ്രതിനിധികൾ,മുൻ മന്ത്രി ഒ ആർ കേളു,തുടങ്ങിയവർ ചടങ്ങിൽ പങഅകെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് ഖമർലൈല,മാനന്തവാടി ടി.ഡി.ഒ ബിന്ദു.പി.കെ.സലാം,കെ,ഷാജി ജേക്കബ്ബ്,എം.പി സുരേഷ്‌കുമാർ,ടി.കെ മമ്മുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
