മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Category: Wayanad
ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പി.എസ്.സി കോച്ചിംഗ് പ്രവേശനോത്സവം നടത്തി
കൽപ്പറ്റ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്.കേരള പി.എസ്.സിക്ക്
താളൂർ ബസ് സ്റ്റാൻ്റിൽ തമിഴ് നാടിൻ്റെ ബോർഡ്: എം എൽ എമാർ തമ്മിൽ ചർച്ച നടത്തി
സുൽത്താൻ ബത്തേരി : നെന്മേനി പഞ്ചായത്ത് താളൂർ ബസ് സ്റ്റാൻ്റിലെ തമിഴ്നാട് സർക്കാരിൻ്റെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും എം എൽ എമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ,ഗൂഡല്ലൂർ എം എൽ എ പൊൻ ജയശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് താളൂരിൽ ചർച്ച നടന്നത്ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഇരു സംസ്ഥാനങ്ങളിലേയും തഹസിൽദാർമാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഐ സി ബാലകൃഷ്ണൻ എം എൽ
ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി
കൽപ്പറ്റ : ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെപുലിക്കാട് മുക്കിൽ 2024.25 പ്രാദേശിക ഫണ്ട് 125000 വകയിരുത്തിനിർമ്മിച്ചമീഡിയം മാസ്റ്റ്ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു അമ്മദ് എംകെ ഇസ്മായിൽ കെ.ഷൗക്കത്തലി പി.കെ അബുട്ടി കെ.മുഹമ്മദ് കെ.അജ്നാസ് കെ.അമ്മദ് സി.അസീസ് കെ.സലാം എം.കെ.അമ്മദ്കുഞ്ഞൂസൻ ബാസിത് എം.അസീസ് എം.കെ.കോൺട്രാക്ടർ മോയി എന്നിവർ പങ്കെടുത്തു.
മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ പിടികൂടി
മുത്തങ്ങ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്-ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ. റ്റി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 4.868 gm മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപുരായ ദേശത്തു കണ്ണാടിപ്പുര പോസ്റ്റ് ഇല്ലിക്കൊട്ടിൽ മുഹമ്മദ് മുഷ്രിഫ് (വ:27/2025)
വൈത്തിരി പുഴയിലെ ഈറ്റക്കാടുകള്‍ നശിപ്പിക്കരുത്
കൽപ്പറ്റ : ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരത്ത് രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിലവിലുള്ള ഈറ്റക്കാടുകള്‍ 2007 -09 കാലഘട്ടങ്ങളിലായി പുഴയുടെ സംരക്ഷണത്തിനും പുനര്‍ജ്ജീവനത്തിനുമായി നട്ടു പിടിപ്പിച്ചവയാണെന്നും അവ വെട്ടി നശിപ്പിക്കരുതെന്നും ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു. ലക്കിടിയിലെ ചതുപ്പ് നിലങ്ങള്‍ നികന്നതുമൂലം മൃതാവസ്ഥയിലായി മഴ മാറിയാൽ ഉടൻ പൂര്‍ണ്ണമായും വറ്റി പോകുന്ന അവസ്ഥയിലായിരുന്നു വൈത്തിരി പുഴ.പരിസ്ഥിതി ബോധവത്കരണ സംഘടനയായ ഒയിസ്കയും ,ലക്കിടി നവോദയ സ്കൂളും ചേര്‍ന്ന് 2007 ല്‍ പുഴയുടെ പുനര്‍ജ്ജീവനത്തിനും സംരക്ഷണത്തിനുമായാണ്
താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം:ഇന്നും ചരക്ക് വാഹനം മറിഞ്ഞു,
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം.ചരക്ക് വാഹനം മറിഞാണ് ഇന്ന് അപകടം. രണ്ടാം വളവിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുഡ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇതുകൂടാതെ ഇന്ന് ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ലോറി റോഡരികിലെ ചാലിലേക്ക് വീഴുകയും ചെയ്തു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ലങ്കിലും മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ആംബുലൻസായി കെ.എസ്.ആർ.ടി.സി
സുൽത്താൻ ബത്തേരി : കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു.ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത
മദ്റസ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി
പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ
മെഗാ രക്തദാന ക്യാമ്പ് നടത്തി
കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പും വളണ്ടിയർ മാർക്കുള്ള യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ വി രജിത ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇൻസ്പെക്ടർ ദാമോദരൻ ചീക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലത്തീഫ് മേമാടൻ, ബിന്ദുബാബു, മഹമൂദ് പനമരം,മുനീർ, മൊയ്ദുട്ടി തുടങ്ങിയവർ സംസാരിച്ചു.
നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം
നൂല്‍പ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍ തളര്‍ന്നവര്‍ക്ക് വ്യായാമത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും ഫിസിയോതെറാപ്പി യൂണിറ്റില്‍ ദിവസേന നൂറിലധികം ആളുകളാണ് ചികിത്സയ്ക്ക് എത്തുന്നത്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
കൽപ്പറ്റ : അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം.ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തും.നിർദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി : നവീകരിച്ച കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നഗരസഭാ ചെയര്മാന് ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി നിര്‍വഹിച്ചു. ചുങ്കം ഐശ്വര്യ മാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടോം ജോസ്, കെല്‍ട്രോണ്‍ സബ് റീജയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സി ദിനേഷ്, ജി വിനീത്, പി ആര് നിതിന്‍, ബ്ലസി സുമേഷ് എന്നിവര്‍ സംസാരിച്ചു. സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ –
വസന്തത്തിന്റെ ഇടി മുഴക്കം നക്സൽ അക്രമണത്തിന്റെ നേർ കാഴ്ച
കൽപ്പറ്റ : കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് കോളിളക്കമുണ്ടാക്കിയ നക്സൽ കലാപത്തിലെ പ്രധാന സംഭവങ്ങളായ തലശ്ശേരി, പുൽപ്പള്ളി കലാപത്തെ പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ ജോസഫിന്റെ വസന്തത്തിന്റെ ഇടി മുഴക്കം എന്ന പുസ്തകത്തെ കുറിച്ച് സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ചർച്ച നടത്തി. എം.ഗംഗാധരൻ മാസ്റ്റർ പുസ്തകം അവതരിപ്പിച്ചു. തലശ്ശേരി, പുൽപ്പള്ളി അക്രമ സംഭവങ്ങളുടെ നേർ കാഴ്ചകൾ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ചരിത്ര പുസ്തകമാണ് വസന്തത്തിന്റെ ഇടി മുഴക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പി.വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ
അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണം:രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ : 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കേന്ദ്ര സർക്കാരും ഭരണഘടനയെ അട്ടിമറിച്ചു കൊണ്ട് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. യഥാർത്ഥത്തിൽ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥക്കെതിരായി രാജ്യവ്യാപകമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾക്ക്
രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു
കൽപ്പറ്റ : വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു.ആർജെഡി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണയോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ സംഘടനയിലേക്ക് സ്വീകരിച്ചു.രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. ജോമിഷ് പി ജെ നിസാർ പള്ളിമുക്ക് നിഷാൽ ചുളുക്ക ജേക്കബ് പുത്തുമല നിജില്‍ ചുണ്ടേൽ ഷമീർ കൽപ്പറ്റ എന്നിവർ സംബന്ധിച്ചു.
ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പശുക്കുട്ടിക്ക് പരിക്ക്.
കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാര്‍കുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്. പഴുരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും
ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പനമരം:സ്വകാര്യ ബസ്സും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്ത് ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്
ജനതാദൾ എസ് (കൈപ്പാണി വിഭാഗം) ആർ.ജെ.ഡിയിൽ ലയിച്ചു
കോഴിക്കോട്:ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ് വിഭാഗം രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. ലയന സമ്മേളനം ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്കുമാർ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വർഗീയ ഫാഷിസത്തിനെതിരായി ചെറുതും വലുതുമായ മുഴുവൻ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളും ഏകീകരിക്കപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാനായുള്ള ദേശീയബദലിനായി നിലകൊള്ളുവാൻ ആർ.ജെ.ഡി പ്രതിജ്ഞബദ്ധമാണെന്നും എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. ഈ ദിശയിൽ സ്വാഗതാർഹമായ നീക്കമാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ കൈക്കൊണ്ടതെന്നും ശ്രേയാംസ്
അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ
2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന അബ്ദുൽ സലാം വിവിധ സംസ്ഥാനങ്ങളിൽ
ലഹരി വിരുദ്ധ സംഗമം നടത്തി
കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി,
ലോക സമാധാന സന്ദേശമുയർത്തി സ്ഥാപകദിനാചരണം
കൽപ്പറ്റ : കേരളീയ സമൂഹത്തെ മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് അനിഷേധ്യമാം വിധം പുണർനിർമ്മാണത്തിന് നേതൃത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്ത് സമാധാന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യൂണിറ്റ്കേന്ദ്രങ്ങൾ, സംഘടനാ ഓഫീസുകൾ, സ്ഥാപനങ്ങൾ , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, മദ്റസകൾ, പള്ളികൾ തുടങ്ങിയവകൾ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തി. സർക്കിൾ കേന്ദ്രങ്ങളിൽ യുദ്ധം പരിഹാരമല്ല എന്ന സന്ദേശത്തിൽ സമാധാന
ബാണസുര ഡാം ഷട്ടർ നാളെ ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കൽപ്പറ്റ : ബാണാസുര സാഗര്‍ ഡാമിലെ സ്പിൽവെ ഷട്ടർ നാളെ ( ജൂൺ 27) രാവിലെ 10 ന് ഉയർത്തും.സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.
സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു
കൽപ്പറ്റ : പാല രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കടപ്ലാമറ്റം മാറിടം വലയംകണ്ടെത്തിൽ വി.പി സുരേഷ്കുമാറാ(39)ണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് ഇദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്.തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ
കൽപ്പറ്റ : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ORANGE ALERT:അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബെയ്ലി പാലത്തിന് വിള്ളൽ:പാലം അടച്ചു
കൽപ്പറ്റ : ചൂരൽമലയിലെ ബെയ്ലി പാലത്തിന് ചുവട്ടിൽ സംരക്ഷണ ഭിത്തിക്ക് വിള്ളൽ.ബെയ്ലി പാലം അടച്ചു.ഇന്നലെ മലവെള്ള പാച്ചിലിന് ശേഷമാണ് വിളളലുണ്ടായത്.36 മണിക്കൂർ കൊണ്ട് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് വൻതുക മുടക്കിയാണ് കല്ല് കൊണ്ട് ഭിത്തിയും അതിന് കമ്പി വലയുമിട്ടത്. ഇതിനാണ് വിള്ളൽ. പാലത്തിലൂടെ പ്രവേശനം നിരോധിച്ചു.മുണ്ടക്കൈ – പുഞ്ചിരി മട്ടം പ്രദേശത്തേക്കുളള പ്രവേശനമാണ് നിരോധിച്ചത്.വയനാട്ടിൽ മഴ കനത്തുപെയ്യുകയാണ്.ഇന്നും ചൂരൽ മല പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മാറ്റമില്ല.
പ്രിയങ്കാഗാന്ധി എം പിയുടെ ഇടപെടല്‍;പി എം ജി എസ് വൈ ഫേസ് നാലില്‍ 300 റോഡുകള്‍ക്ക് അംഗീകാരം; അങ്കണവാടികൾ നവീകരിക്കാൻ സി.എസ്.ആർ.ഫണ്ട് കണ്ടെത്തും
കല്‍പ്പറ്റ : പ്രിയങ്കാഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് നാലില്‍ മുഴുവന്‍ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തി 300 റോഡുകള്‍ക്ക് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് ഏജന്‍സി(എന്‍.ആര്.ഐ.ഡി.എ.) അംഗീകാരം ലഭിച്ചു. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ അവലോകന യോഗമായ ദിശ 2025-26 വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവയാണ് പ്രിയങ്കാഗാന്ധി എം.പി. ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ 331 റോഡുകളാണ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) കണ്ടെത്തിയിരുന്നു. ഇതില്‍ കല്‍പ്പറ്റ ബ്ലോക്കില്‍പ്പെട്ട 64 റോഡുകള്‍ക്ക് മാത്രമായിരുന്നു
ലഹരിവിരുദ്ധ ദിനം:വയനാട് പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ
കൽപ്പറ്റ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26ന് വ്യാഴാഴ്ച വയനാട് പോലീസ് വിവിധ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.കൽപ്പറ്റ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസും ഓട്ടോ തൊഴിലാളികളും സംയുക്തമായി മനുഷ്യചങ്ങലയും ലഹരിക്കെതിരെയുളള പ്രതിജ്ഞയും സംഘടിപ്പിക്കും. രാവിലെ 9.30 ന് മുനിസിപ്പൽ ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും, ഫ്ലാഷ് മോബും ഉച്ചക്ക് രണ്ടിന് ഡി പോൾ സ്കൂളിൽ ക്വിസ് പ്രോഗ്രാമും നടക്കും. മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ രാവിലെ 8.30ന്
‘ഞങ്ങൾക്ക് ഇനി ജീവിക്കണ്ട’;സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം
മേപ്പാടി : ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു.സർക്കാർ വാഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു.ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല.