ലഹരി മാഫിയകൾക്ക് താക്കീതായി SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി

ലഹരി മാഫിയകൾക്ക് താക്കീതായി SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി

കൽപ്പറ്റ : ലഹരിക്കെതിരായ ബോധവൽക്കരണവും
സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി കൽപ്പറ്റയിൽ സംഘടിപ്പിച്ചു.
കൽപ്പറ്റ മൈതാനി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരന്നു.ശക്തമായി മഴ പെയ്തെങ്കിലും മഴനനഞ്ഞ് പ്രവർത്തകർ ലഹരിക്കെതിരെയുള്ള
പോരാട്ടങ്ങൾക്ക് പിന്തുണയേകി
റാലിയിൽ അണിനിരന്നു.ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ലഹരിമാഫിയയുടെ
അടിവേരുകൾ പിഴുതെറിയാൻ
കാരണമാകുന്നുവെന്നും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളെല്ലാം ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഒരുമിച്ച് അണിനിരക്കണമെന്നും റാലി സമാപനം ഉത്ഘാടനം നിർവ്വഹിച്ച് കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മേപ്പാടി അഭിപ്രായപ്പെട്ടു.

വിഖായയുടെയും ത്വലാബയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും റാലിയിൽ അണിനിരന്നു.എസ് കെ എസ് എസ് എഫ്
ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു.അബ്ബാസ് വാഫി ചെന്നലോഡ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ജാഫർ ഹൈതമി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഷിഹാബ് മാസ്റ്റർ റിപ്പൺ,അബ്ദുൽ ലതീഫ് വാഫി തരുവണ,സാദിഖുൽ അമീൻ ഫൈസി,അഷറഫ് വെള്ളിലാടി,ജാഫർ മില്ലുമുക്ക്,ഷംസുദ്ദീൻ വാഫി,മുനീർ വടകര,ജുബൈർ ദാരിമി വരാമ്പറ്റ,നൗഷാദ് ഗസ്സാലി ,ഷിഹാബ് ഫൈസി,മുസ്തഫ മാടക്കര,മുജീബ് അഞ്ചുകുന്ന്,സലാം തലപ്പുഴ,നൗഷാദ് കാരാട്ട്,ഇബ്രാഹിം തരുവണ എന്നിവർ നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും വർക്കിംഗ് സെക്രട്ടറി സുഹൈൽ വാഫി ചെന്നലോഡ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *