മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു.ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ,ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു.ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി.ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി.
ചടങ്ങിൽ വി.വി തോമസ്,എ.ജി ജോസ് മാത്യു,ക്രിസ്റ്റി പോൾ,ഷാജി എബ്രഹാം എന്നിവർ സംസാരിച്ചു.വയനാട്ടിലെ മറ്റു റോട്ടറി ക്ലബ്ബുകൾ ആയ കൽപ്പറ്റ,കൽപ്പറ്റ സിവിൽ സ്റ്റേഷൻ,മീനങ്ങാടി,അവകാഡോ സിറ്റി അമ്പലവയൽ,ബത്തേരി സെൻട്രൽ, സുൽത്താൻ ബത്തേരി,പെപ്പെർടൗൺ പുൽപള്ളി തുടങ്ങിയ ക്ലബ്ബുകളുടെ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.ഡയയാലിസിസ് രോഗികൾക്കുള്ള ആംബുലൻസ് സഹായം,സാമ്പത്തികസഹായത്തോടുള്ള ചികിത്സ സഹായം,മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ സേവനപ്രവർത്തനങ്ങൾക്ക് ക്ലബ് മുൻഗണന നല്കുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
ക്ലബ്ബിലെ പുതിയ അംഗങ്ങളെ എ.ജി ജോസ് മാത്യു ഇൻഡക്റ്റ് ചെയ്തു.
