ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.അനുസ്മരണവും രക്തദാന ക്യാമ്പും മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയെ മാതൃകയാക്കി അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തിൽ സഹജീവികളെ സഹായിക്കാൻ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വലിയ മാതൃകയാണെന്ന് അവർ ഓർമ്മപ്പെടുത്തി.ജില്ലാ പ്രസിഡന്റ് വൈഗ സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോഡിനേറ്റർമാരായ ജിജി വർഗീസ്, ശശികുമാർ വി.എസ്,ഷിനു വടകര,സുമേഷ് നെൻമേനി,ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ്,ജില്ലാ ഭാരവാഹികളായ നിവേദ് നാരായണൻ,അശ്വന്ത് വി.എസ്,എൽന സജി,ശ്രേയ സുമേഷ്,ജസ്‌വിൻ തവിഞ്ഞാൽ,അന്ന വർഗീസ്,ശ്രീനന്ദ സി.വി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *