കൽപ്പറ്റ : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ബിജെപിക്ക് അനുകൂലമായി അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെപിസിസി അംഗം പി.പി.ആലി മാർച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.പി.വിനോദ് കുമാർ,കെ.കെ. രാജേന്ദ്രൻ,ഹർഷൽ കോന്നാടൻ,എസ്.മണി,ബിന്ദു ജോസ്,കെ.കെ.മുത്തലിബ്,മുഹമ്മദ് ഫെബിൻ,പി.രാജാറാണി,മുഹമ്മദ് ബാവ,സി.കെ. നിഷ,സെബാസ്റ്റ്യൻ
Author: Rinsha
നാഷണൽ അവാർഡ് ജേതാവിനെ ആദരിച്ചു
കൽപ്പറ്റ : നാഷണൽ അവാർഡ് ജേതാവ് മനോജ്‌കുമാറിനെ ജിഎച്ച്എസ്എസ് കണിയാമ്പറ്റ പ്രിൻസിപ്പാൾ അജേഷ് പി ആർഉം അധ്യാപകരും ചേർന്ന് നിലമ്പൂരിലുള്ള വീട്ടിൽ എത്തി പൊന്നാട അണിയിച്ചു.കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂൾ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന മനോജ് കുമാർ ഇപ്പോൾ കാസർഗോഡ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനാണ്.
ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ ഹാൻസ് ചാക്കുകൾ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തു
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ നിർണായക പുരോഗതി.മോഷണം പോയ ഹാൻസ് ചാക്കുകൾ പ്രത്യേക അന്വേഷണ സംഘം പോലീസ് ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്തു.കേസിൽ അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ ഒളിപ്പിച്ച നിലയിൽ ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം
ആയുർവേദ ദിനാചരണം:പൊന്നടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
കൽപ്പറ്റ : ആയുർവേദ ദിനത്തോടനുബന്ധിച്ച് പൊന്നട കാട്ടുനായ്ക്ക ഉന്നതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ സത്യസായി സേവാ സമിതി കൽപ്പറ്റ,ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.സെപ്റ്റംബർ 25ന് രാവിലെ 10ന് നടന്ന ക്യാമ്പ് വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാഫർ പാലക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എസ്.എസ് ജില്ലാ പ്രസിഡന്റ് ജിതേഷ് കുമാർ അധ്യക്ഷത വഹിച്ചു.ബാബു വൈദ്യർ പി.എൻ.സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.സീനിയർ സൂപ്രണ്ട് വിനോദ് എം.എസ്,വാർഡ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്,പവന് 120 രൂപ കുറഞ്ഞു;മാറ്റമില്ലാതെ വെള്ളി വില
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 120 രൂപ വർധിക്കുകയായിരുന്നു ചെയ്തത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപയും പവന് 1,11,960 രൂപയുമായി വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.അതേ സമയം,വെള്ളി വിലയിൽ മാറ്റമില്ല.ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കേരള സ്ക്കൂള്‍ ഗെയിംസ് വയനാട് ടീം ഒഫീഷ്യല്‍സിനോടൊപ്പം
പുൽപള്ളി : സ്ക്കൂള്‍ ഗെയിംസ് 2026 വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.ബത്തേരി സബ്ബ് ജില്ലാ സെക്രട്ടറി എ.വി.ബിജു റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,സെക്രട്ടറി സജി.പി.പി,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്ക്കൂള്‍ ഗെയിംസ് ജില്ലാ സെക്രട്ടറി പ്രശോഭ് സ്വാഗതവും സബ്ബ് ജില്ലാ സെക്രട്ടറി ഒ.പി.രാജേഷ് നന്ദിയും അര്‍പ്പിച്ചു.73 പോയന്റുകള്‍ നേടി ബത്തേരി സബ്ബ് ജില്ല
വയനാട് ജില്ലയുടെ പുതിയ കളക്ടർക്ക് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സ്വീകരണം
മേപ്പാടി : വയനാട് ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ വി.ചെൽസസിനി ഐ.എ.എസ് നെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത് ജോസഫ്,ഡോ.ഷാനവാസ് പള്ളിയാൽ,സംഗീത സൂസൻ എന്നിവർ സ്വാഗതം ചെയ്തു.വയനാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രതിബദ്ധതയും അവർ അറിയിച്ചു.
ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കും:പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ : ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി.ഗ്രാമങ്ങളും ജനവാസമേഖലകളും ഉൾപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണെന്നും,കോൺഗ്രസ് ഈ വിഷയത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.കൽപ്പറ്റയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.പദ്ധതിയിൽ നിരവധി ജനവാസമേഖലകൾ ഉൾപ്പെടുന്നുണ്ടെന്ന വിവരമാണ് നിലവിൽ പുറത്തുവരുന്നത്.ഇക്കാര്യം സംസ്ഥാന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി,കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.പ്രശ്നം
മാനന്തവാടി ഉപജില്ല കായിക മേള മുഖശ്രീ പ്രകാശനം ചെയ്തു
പള്ളിക്കുന്ന് : മാനന്തവാടി ഉപജില്ല കായിക മേളയുടെ മുഖശ്രീ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻ്റി ജോസ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നല്കി പള്ളിക്കുന്ന് ലൂർദ് മാത ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സപ്തംബർ 30 ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് കായിക മേള നടത്തുന്നത്.പള്ളിക്കുന്ന് ലൂർദ് മാതാ എച്ച്.എസ്.എസ് ഉം ഏച്ചോം സർവോദയ എച്ച്.എസ്.എസുമാണ് കായിക മേളയക്ക് ആതിഥ്യമൊരുക്കുന്നത്.ചീരാൽ ഗവ:മോഡൽ ഹയർ സെക്കണ്ടറി
ചീങ്ങേരി പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി
കുമ്പളേരി : ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ പെരുന്നാളാഘോഷിക്കുന്നതിന് സ്വാഗത സംഘം സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബർ 26 ന് കാരാംകൊല്ലി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പന്തൽക്കാൽ പ്രയാണം ഇടവകയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി പള്ളിയിൽ എത്തിച്ചേർന്ന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാവും. തുടർന്ന് സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു
വയനാട്ടിൽ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
കൽപ്പറ്റ : ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി അധ്യക്ഷത വഹിച്ചു.ഗവ മെഡിക്കൽ കോളേജിലെ രോഗനിർണയ സൗകര്യങ്ങൾ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു.എം.ആർ.ഐ,സി.ടി സ്കാൻ, അൾട്രാസൗണ്ട്,മാമോഗ്രഫി,ഡിജിറ്റൽ എക്സ്-റേ, അത്യാധുനിക വൈറോളജി ലാബ് എന്നിവ നൽകാനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു.ഗവ മെഡിക്കൽ കോളേജിൽ എം.ആർ.ഐ.മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്തിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിൽ ഇതിനായി സ്ഥലം കണ്ടെത്തി പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്.സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ
700 ബസുകൾ ഓട്ടം നിർത്തി,പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ;നാളെ ഗതാഗത മന്ത്രിയെ കാണും
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു.വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി.ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്.ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം.ശമ്പളം നൽകാൻ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന് ബസുടമകൾ പറയുന്നു.പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്
ഗവൺമെൻ്റ് ഹൈസ്കൂൾ പരിയാരം 100-ാം വാർഷികാഘോഷം:ലോഗോയും പേരും ക്ഷണിക്കുന്നു
പരിയാരം : വയനാടിൻ്റെ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന സംഭാവനകൾ നൽകിയ പരിയാരം ഗവൺമെൻ്റ് ഹൈസ്കൂളിന് നൂറ് വയസ്സ്.നൂറാം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും.പ്രസ്തുത നൂറാം വാർഷിക ആഘോഷങ്ങൾക്ക് ലോഗോയും പേരും ക്ഷണിക്കുന്നു.2026 സെപ്റ്റംബർ 25 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ghspariyaram@gmail.com എന്ന മെയിലിലേക്കോ 9562124336,9447189037 വാട്സപ്പ് നമ്പറുകളിലേക്കോ അയക്കുക.
പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന ‘ഹൃദയതാളം’ പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി,കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്,ഡോ.അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ് ഇപ്പോൾ 999 രൂപയ്ക്കാണ്
കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
കൽപ്പറ്റ : കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു.മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ
ജ്വാല 2026,കായിക മേള
വെള്ളാർമല : ജി.വി.എച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു.ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും,സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്,എം പി ടി എ പ്രസിഡണ്ട് അഞ്ജലി,സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.കായികമേളക്ക് ബിബിഷ,ജനിഫർ,അനീഷ് ടി കെ,മെഹബൂബ് റാസി,അടുത്തിരിക്കുന്ന തങ്കമണി,മഞ്ജു,ഷബ്ന സരിത ഇനി അധ്യാപകർ നേതൃത്വം നൽകി.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു
മാനന്തവാടി : മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 – മത് വാർഷികം ആഘോഷിച്ചു.ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ.അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500 – ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു.രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു.രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്,രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക് എന്നിവ അവതരിപ്പിച്ചു.സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ്
സുധീഷ് കരിങ്ങാരിയുടെ ഓർമ്മയിൽ ‘സ്മൃതി പർവ്വം’ സംഘടിപ്പിച്ചു
മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ‘സുധിയോർമയിൽ സ്മൃതി പർവ്വം’ പരിപാടി സംഘടിപ്പിച്ചു.2019 സെപ്തംബർ 19ന് അന്തരിച്ച സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഗ്രന്ഥാലയം മുൻ സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം പറഞ്ഞു.സെക്രട്ടറി വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുമേഷ് എ.കെ.അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് കരിങ്ങാരിയുടെ പ്രവർത്തന മേഖല, ഗ്രന്ഥശാലാ പ്രവർത്തനം,മാനന്തവാടി ഗവ. കോളേജിന് നൽകിയ സേവനങ്ങൾ,അദ്ദേഹം
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് കവാടം ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ടയിലെ ഗ്രൗണ്ട് കവാടത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ നിർവഹിച്ചു.ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ
പുൽപ്പള്ളി : എറിക് ഷിജോ ജോൺ ഒന്നര വയസ്സിൽ തുടങ്ങിയ ക്യാറ്റ് വാക്ക് ഇന്ന് ഫാഷൻ ലോകത്തെ ‘വണ്ടർകിഡ്’! എന്ന അംഗീകാരത്തോടെ റെക്കോർഡിട്ട് മൂന്നുവയസ്സിൽ എത്തിയിരിക്കുകയാണ്.ഫാഷൻ ലോകത്ത് ചുവടുറപ്പിക്കാൻ വർഷങ്ങളുടെ പരിശീലനവും അനുഭവസമ്പത്തും വേണമെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ,കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുന്ന പ്രായത്തിൽ,രാജ്യത്തെ പ്രമുഖ ഫാഷൻ റാംപുകളിൽ ക്യാറ്റ് വാക്ക് ചെയ്ത് കാണികളുടെയും വിധികർത്താക്കളുടെയും മനംകവരുകയാണ് ഏറീക് ഷിജോ ജോൺ എന്ന മൂന്നുവയസ്സുകാരൻ. എൺപത്തഞ്ചിലധികം റൺവേകൾ,പത്തോളം ദേശീയ-സംസ്ഥാന ടൈറ്റിലുകൾ,റെക്കോർഡ് ബുക്കുകളിലെ ഇടം എന്നിവയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ കുട്ടി
ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്
തൃക്കൈപ്പറ്റ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു.സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ മാസ്റ്റർ,കെസി
ചെറ്റപ്പാലം ബൈപാസിൽ വാഹനത്തിന് തീപിടിച്ചു
മാനന്തവാടി : ചെറ്റപ്പാലം ബൈപാസിൽ വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ Tata iris (വെള്ളിമുങ്ങ) വാഹനത്തിന് തീപിടിക്കുകയുണ്ടായി.തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും,നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. fire and Rescue officer സുജിത്ത് എം എസ്,രതീഷ് എം ആർ,ആസിഫ് ഈ കെ,വിനു കെ എം.ഹോം ഗാർഡ് മാരായ ശിവദാസൻ കെ,ബിജു എം എസ് എന്നിവരായിരുന്നു സേനാ അംഗങ്ങൾ.
ഗ്രന്ഥശാല ദിനാചരണം നടത്തി
പുൽപ്പള്ളി : പുൽപ്പള്ളി,കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി.പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ പ്രസിഡൻ്റ് ശശി വി.എൻ.വൈസ് പ്രസിഡൻറ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.
ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
കണിയമ്പറ്റ : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവ്വഹിച്ചു.ഓൺലൈൻ മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും,ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ
കേരളത്തിലെ മനുഷ്യ ജീവിതത്തെ ഇരുട്ടിലാകുന്ന പവർ കട്ട് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം-സി ഐ ടി യു പുൽപ്പള്ളി ഏര്യ കമ്മിറ്റി
പുൽപള്ളി : കഴിഞ്ഞ പത്ത് വർഷക്കാലം പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാത്ത സംസ്ഥാനമായിരുന്നു കേരളം ഇതാകട്ടെ രാജ്യത്തിന് മാതൃകയുമായിരുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നിലനിൽക്കുന്ന പവർ കട്ട് തൊഴിൽ മേഖലയേ ഗുരുതരമായി ബാധിച്ചിരിക്കുന്നു.ചെറുകിട വ്യവസായങ്ങൾ.വ്യാപാര മേഖല എല്ലാം പ്രതിസന്ധിയിലായിരിക്കുന്നു.ചൂട് കൂടി വരുന്ന സമയത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നടപ്പാകുന്ന വൈദ്യുത നിയന്ത്രണം കുട്ടികൾക്കും പ്രായമായവർക്കുo കിടപ്പ് രോഗികൾക്കും നൽകുന്ന ദുരിതം വളരെ വലുതാണ് ഈ സാഹചര്യത്തിൽ പവർ കട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്
വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ : വയനാട് വികസന സമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഡോ: പി.ലക്ഷ്മണൻ,അഡ്വ.ജവഹർ മാനന്തവാടി ക്ലാസെടുത്തു.വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി,സ്വതന്ത്ര ടീച്ചർ,സിപി റഫീസ്,നിസാർ പള്ളിമുക്ക്,ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.
ഹാൻസ് മോഷണക്കേസിലെ പ്രതി പോലീസ് തന്നെ
ബത്തേരി : ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരി ച്ചറിഞ്ഞു.സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ‘ഗ്രേഡ് സബിത് ആണ് ഹാൻസ് മോഷ്ടിച്ചത്.മുട്ടിൽ സ്വദേശിയായ ഇയാൾക്കെ തിരെ പോലീസ് എഫ്ഐആർ ഇട്ടു.ജൂലൈ 19 ന് അർധരാത്രിയിലായി രുന്നു സംഭവം.അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത് ഹാൻസ് ചാക്കുകൾ പുറത്തേക്ക് മാറ്റിയ ശേഷം തൻ്റെ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 22 മുതൽ
മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു
പനമരം : പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ.ഷംസുദ്ദീൻ നിർവ്വഹിച്ചു.സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി,മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ,സജീഷ് കുമാർ,മാതൃഭൂമി ഓർഗനൈസർ ശ്രീകാന്ത്,ഐലൻ ഇബ്രാഹിം, എന്നിവർ സംസാരിച്ചു.
ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം ഏകോപന സമിതി
കൽപ്പറ്റ : വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി ഗതാഗത തടസം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്.ചുരത്തിലെ വളവുകൾ വീതി കൂട്ടൽ ജോലി നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുബോൾ ചുരം യാത്ര ദുരിതമായി മാറുകയാണ്.ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്‌വരെ കണ്ടയ്നർ ലോറികൾക്കും,അമിതഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും നിരോധനം ഏർപ്പെടുത്തണം.ചുരം റോഡിലെ വളവുകളിൽ ഉണ്ടായിട്ടുളള കുഴികൾ അടച്ച് സുഗമമായ ഗതാഗതത്തിന് ബന്ധപ്പെട്ട
18-ാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ‘ടൈപ്പോഡേ 2026’ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ
കൊച്ചി : ടൈപ്പോഗ്രഫി,ടൈപ്പ് ഡിസൈൻ, കാലിഗ്രഫി,വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ‘ടൈപ്പോഡേ 2026′ സെപ്റ്റംബർ 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും.ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ’ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്:അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ പ്രമേയം.
