കൽപ്പറ്റ : മീനങ്ങാടി അമ്പലപ്പടിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.രണ്ടു പേർക്ക് പരിക്ക്.അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ മൈലമ്പാടി വാഴക്കാലായിൽ ജിത്തു ജോസ് (38) മേപ്പാടി വിംസ് ആശുപത്രിയിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരി ജിനു ജോസഫിനും 11 വയസുളള മകൾ ഇവാലിയക്ക് പരിക്കേൽക്കുകയും ചെയ്തു.ബൈക്കിന് പുറകിൽ KL11 BQ 7777 നമ്പർ കാർ ഇടിച്ചതാണ് അപകട കാരണം.
Category: Accident
കോട്ടത്തറയിൽ ജീപ്പ് അപകടം:യുവാവ് മരിച്ചു
കോട്ടത്തറ : വയനാട് ജില്ലയിലെ വാളൽ ഭാഗത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വാളൽ സ്വദേശി മാക്കോട്ടുമ്മൽ വീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന ജീപ്പ് വാളൽ ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഫിറോസിന്റെ ഭാര്യ ജസ്‌ന,മകൾ അൻസിയ,മകൻ അഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ
മീനങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
മീനങ്ങാടി : മീനങ്ങാടി 54-ാം മൈലിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 3.45ഓടെയാണ് ലോറിയും കാറും കൂട്ടിയിടിച്ച അപകടം സംഭവിച്ചത്.ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ സ്വദേശികളായ ജൊഹാൻ,ജോബി,ജെയ്സൺ,ജാൻസി,സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.എറണാകുളത്ത് നിന്ന് യാത്രതിരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതാണ്.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ ഉടൻ തന്നെ മീനങ്ങാടി ഹെൽത്ത് സെന്ററിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.
ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു
പിണങ്ങോട് : ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള (52) ആണ് മരിച്ചത്.ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രമീളയെ ബസിടിച്ചത് തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ശ്രീനിലയം വീട്ടിൽ ശ്രീമാൻ ഉണ്ണിയാണ് ഭർത്താവ്.മഞ്ജു,അഞ്ജു എന്നിവർ മക്കളുംസത്യൻ,സെന്തിൽ എന്നിവർ മരുമക്കളുമാണ്.
പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പുൽപ്പള്ളി : സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ.സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.പുൽപ്പള്ളി ബവ്കോ മുൻ മാനേജരും ഐ.എൻ.ടി.യു.സി (INTUC) സംസ്ഥാന ട്രഷററുമായ കെ.പ്രഹ്ലാദന്റെ സഹോദരനാണ് മരിച്ച സന്തോഷ് കുമാർ.ഭാര്യ ദീപ അമ്പലവയൽ ബവ്കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയാണ്.മക്കൾ:രോഹൻ,ഗൗതം.അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.സന്തോഷ്
മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മൈസൂരു : നഗരത്തിലെ വെള്ളക്കെട്ടിൽ കാണാതായിരുന്ന വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.കാര്യമ്പാടി സ്വദേശിയും ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകനുമായ ഷബ്‌നാസ് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളക്കെട്ടിൽ തിരച്ചിൽ തുടരുന്നതിനിടെ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.അപകടം നടന്ന സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.മൈസൂരുവിൽ എൽ.എൽ.ബി പഠനം തുടരുകയായിരുന്ന ഷബ്‌നാസിന്റെ അകാല മരണം നാട്ടിൽ ദുഃഖം വിതച്ചു.
താമരശ്ശേരിയിൽ വാഹന അപകടം;ഏഴുപേർക്ക് പരുക്ക്
താമരശ്ശേരി : ദേശീയ പാതയിൽ താമരശ്ശേരി കാരാടിയിൽ നിയന്ത്രണം വിട്ട ഒമ്നി വാൻ KSRTC ബസ്സിൽ ഇടിച്ച് 7 പേർക്ക് പരുക്കേറ്റു.വാനിൽ ഉണ്ടായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് നൗഷാദ്,മക്കളായ മുഹമ്മദ് അജ്നാൻ,മുഹമ്മദ് സഫ് വാൻ,KSRTC യാത്രക്കാരായ ഹരികൃഷ്ണ (ഈങ്ങാപ്പുഴ),രസിത (താമരശ്ശേരി),അബദുൽ സലാം (മാവൂർ),സൗമിനി (അമ്പായത്തോട്) എന്നിവർക്കാണ് പരുക്കേറ്റത്.വാനിൽ ഉണ്ടായിരുന്നവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വാൻ ഡ്രൈവറായ മുഹമ്മദ് നൗഷാദിൻ്റെ പരുക്ക് സാരമുള്ളതാണ്.വാൻ വെട്ടിപൊളിച്ചാണ് ഇയാളെ
താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം
താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ഷിബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.ഷാഹുൽഹമീദ്,ദീപു കെ.ആർ എന്നിവർ ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ
ഒമാനില്‍ മിന്നല്‍പ്രളയം;2 മലയാളികള്‍ക്ക് ദാരുണാന്ത്യം,ഒരാളെ കാണാനില്ല, അപകടത്തില്‍പെട്ടത് തൃത്താല സ്വദേശികള്‍
മസ്കത്ത് : ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി.തൃത്താല സ്വദേശികളാണ് മരിച്ചത്.രണ്ടു കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര പോയതായിരുന്നു.ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്,തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്.യൂസഫിന്റെ ഉമ്മ റംലയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.ഇൻകാസ് നേതാവായ ലുബിഷാദ്,സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച് ഒരു കാറില്‍ യാത്ര പോയതായിരുന്നു.ലുബിഷാദ്,മരിച്ച യൂസഫിന്റെ ഭാര്യ,നാലു കുട്ടികള്‍ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ്
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
മലപ്പുറം : പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്.പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
കൽപ്പറ്റയിൽ കാർ മതിലിലിടിച്ച് അപകടം;രണ്ട് യുവാക്കൾക്ക് പരിക്ക്
കൽപ്പറ്റ: കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.കാര്യമ്പാടി മുത്തുമ്മ സ്വദേശി നിഹാസ് (19),സുൽത്താൻ ബത്തേരി ആവിക്കാട്ടിൽ ഫാസിൽ (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിഹാസിനെയും ഫാസിലിനെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മാനന്തവാടി : കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കുഞ്ഞു വിദ്യാർത്ഥികൾഉൾപ്പടെ ആയിരകണക്കിനാളുകളുടെ അശ്രുപൂജകൾക്കിടെ മൃതദേഹം കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 14 വർഷമായി അധ്യാപികയായി ജോലി ചെയ്തു വന്ന സ്റ്റെഫി ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുംവഴിയാണ് മറ്റൊരു സ്കൂളിൻ്റെ ട്രാവലർ ഇടിച്ച് അപകടമുണ്ടാവുന്നത്.കഴിഞ്ഞ ചൊച്ചാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്
പനമരത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
പനമരം : പനമരം ചുണ്ടക്കുന്നിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് അപകടം സംഭവിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഈഅപകടമുണ്ടായത്.പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.പരിക്കേറ്റ ജലീലിനെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയും വിദഗ്ധ ചികിത്സയും ആവശ്യമായി വന്നു.തുടർന്ന്,ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇയാളെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;യുവതിയടക്കം രണ്ട് പേർ മരിച്ചു
ബത്തേരി : വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25),കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്.ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ
കൂളിവയൽ കാപ്പുംചാലിൽ കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മാനന്തവാടി : കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്.ചുവന്ന സ്വിഫ്റ്റ് കാറിൽ ഉള്ളവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.
തേറ്റമല തെരുവുനായ ആക്രമണം:ആറുപേർക്ക് പരിക്ക്;ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി : തൊണ്ടർനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്.തേറ്റമല,കാഞ്ഞിരങ്ങാട്,പാലേരി എന്നിവിടങ്ങളിലാണ് ഇന്ന് നായയുടെ ആക്രമണമുണ്ടായത്.പൊട്ടക്കൽ മേരി,റിസ മെഹ്‌റിൻ,കേളു,ബാബു,തങ്കച്ചൻ,എബ്രഹാം എന്നിവർക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്.ആക്രമണത്തിൽ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും മറ്റുള്ളവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ നായയെ പാലേരിയിൽ ചത്ത നിലയിൽ കണ്ടെത്തി.നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്കായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത്
തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം;രണ്ട് പേർക്ക് കടിയേറ്റു
തേറ്റമല : തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണ ത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62),കേളോത്ത് നൗഫലിൻ്റെ മകൾ റിസ മെഹ്റിൻ (7) എന്നി വർക്കാണ് കടിയേറ്റത്.രണ്ട് പേർക്കും വീടിന്റെ പരിസരത്ത് വെച്ചാണ് കടിയേറ്റത്.ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു
താമരശ്ശേരി : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ.അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു.അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു
പുൽപ്പള്ളി : പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്.പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം നാരായണനെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് 7 മരണം
റാഞ്ചി : റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു.റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്.മരിച്ചവരിൽ രണ്ട് പേർ വിമാനജീവനക്കാരാണ്.ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ എയർആംബുലൻസാണ് തകർന്നുവീണത്.വിമാനം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകരുകയായിരുന്നു.റെഡ്ബേർഡ് എയർവേയ്‌സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്.രോഗി,ഡോക്ടർ,മെഡിക്കൽ അറ്റൻഡൻ്റ്,രണ്ടു വിമാന ജീവനക്കാർ,രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.സഞ്ജയ് കുമാർ,റിതേഷ് കുമാർ,സച്ചിൻ കുമാർ മിശ്ര,വികാസ് കുമാർ ഗുപ്ത,അർച്ചന
വലിയങ്ങാടി അപകടത്തിൽ മരണം നാലായി
കോഴിക്കോട് : മൊത്തവ്യാപാര വിപണന കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ അപകടത്തിൽ മരണം നാലായി.തിരുവങ്ങൂർ സ്വദേശി വിനോദ്,ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്.ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്ന് അപകടമുണ്ടയത്.പൊളിക്കാൻ നിർദേശമുണ്ടായിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.പഴയ കെട്ടിടത്തിൻ്റെ മുൻഭാഗത്തെ ബീം ആണ് തകർന്നുവീണത്.കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.
നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം
മീനങ്ങാടി : മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു.ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ മതിലിലിടിച്ചാണ് ലോറി നിന്നത്.രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.അപകടത്തിൽ ആളപായമില്ല.നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു നിന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.
വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു
മീനങ്ങാടി : വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്.ഇക്കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.അമ്മ:ജയന്തി,സഹോദരൻ:അക്ഷയ്,സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്‌മശാനത്തിൽ.
ആസിഡാക്രമത്തിൽ പരിക്കേറ്റ മഹാലക്ഷ്മി സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി : മരകാവ് പ്രിയദർശിനി ഉന്നതിയിലെ മഹാലക്ഷ്മി വയോധികന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മഹാലക്ഷ്മിയുടെ തുടർ ചികിത്സയ്ക്ക് ക്യാഷ് ആവശ്യമാണ്.തലയിലും,മുഖത്തും,കൈയിലും പൊള്ളലേറ്റ മഹാലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി പരിതാപ കരമായ അവസ്ഥയിലാണുള്ളത്.പഠനത്തിൽ മിടുക്കിയായ മഹാലക്ഷ്മിയെ,ചികിത്സ തുടർന്ന് പൂർണ്ണ ആരോഗ്യവതിയാക്കി സ്കൂളിൽ എത്തിക്കേണ്ടതുണ്ട്.കൂലിപ്പണിക്കാരായ മാതാപിതാക്കളടങ്ങുന്ന നിർധന കുടുംബത്തിന് മഹാലക്ഷ്മിയുടെ ആശുപത്രി ചിലവുകൾ താങ്ങാവുന്നതില ധികമാണ്.ജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ,മഹാലക്ഷ്മിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കുക യുള്ളു.ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് പുൽപ്പള്ളി
നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്ന്പേർക്ക് പരിക്ക്
ബത്തേരി : മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ഇന്ന് 3:30 മണിയോടെയാണ് സംഭവം കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവരെ.
ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്;ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് : വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി.കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി.ആ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്.അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ ദുരന്തം ഒഴിവായി.ഈ സമയം കുട്ടി ബസിനരികിൽ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന
കയമാണെന്നറിയാതെ പുഴയിലിറങ്ങി;മുങ്ങിത്താഴ്ന്ന് വിദേശ വനിതകൾ.നാട്ടുകാരുടെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെടുത്തി
തിരുനെല്ലി : വയനാട് തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വനിതകൾ നാട്ടുകാരുടെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപെട്ടു.ഞായറാഴ്ച വൈകിട്ടോടെ തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.നദിയുടെ ആഴം കുറഞ്ഞ ഭാഗമെന്ന് കരുതി ഇറങ്ങിയ സഞ്ചാരികളിൽ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു.സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ വനിതയും വെള്ളക്കെട്ടിൽ.
വയനാട് കൽപ്പറ്റയിൽ 16 വയസുകാരന് ക്രൂരമർദ്ദനം
കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ 16 വയസുകാരന് ക്രൂരമർദ്ദനം.ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു.മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിക്കുകയായിരുന്നു.കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.തടഞ്ഞ് വച്ച് മർദിച്ചെന്ന കേസിൽ കൽപ്പറ്റ പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി:അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ
കൽപ്പറ്റ : പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി:അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ.പുത്തൂർ വയൽ വിപിൻ എൻ ജെ (നെല്ലിക്കുന്നേൽ) നിര്യാതനായി (41) കൽപ്പറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമയാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് ബന്ധുക്കൾ.പിതാവ് കൽപ്പറ്റയിലെ വ്യാപാരി ജോയി രണ്ട് മാസം മുമ്പാണ് മരിച്ചത്.വീണയാണ് വിപിന്റെ ഭാര്യ (വലിയതടത്തിൽ കുടുംബാംഗം) മക്കൾ:നിധാൻ,നിധാനിയ,നിധിയ.പിതാവ് പരേതനായ ജോയ് എൻ ഡി,മാതാവ് ആനിസ് മലാന.സഹോദരങ്ങൾ:നവീൻ(ഭാര്യ നവ്യ),വിനീത (ഭർത്താവ് സലു)
നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു : ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്
കൽപ്പറ്റ : നായ കുറുകെ ചാടിയപ്പോൾ വെട്ടിച്ചു. ഓട്ടോ മറിഞ്ഞ് രണ്ട് വയസ്സുകാരനും നാല് വയസ്സുകാരനും ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. മീനങ്ങാടി ചെണ്ടക്കുനിക്ക് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം.വാരാമ്പറ്റ കൊടുവേരി ഹാരീസ് (36),ഉമ്മുകുത്സു (31),സഖിയ ( 25),രണ്ട് വയസ്സുകാരൻ അബ്ദുൾ ഫത്താഹ് എന്നിവർക്കും തരുവണ പന്നോക്കാരൻ ഇബ്രാഹിം (39),നാലു വയസ്‌സുകാരൻ മുഹമ്മദ് ഫാദി എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
