മുട്ടിൽ : മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബമേളയും സമുചിതമായ രീതിയിൽ നടത്തുവാൻ ഇന്ന് കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു.വിപുലമായ പരിപാടികളോട് കൂടി നടത്തുന്ന ഓണാഘോഷവും കുടുംബമേളയും വിജയപ്രദമാക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.കരയോഗത്തിന്റെ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് സാമൂഹ്യക്ഷേമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രത്യേക കർമ്മസമിതി രൂപീകരിച്ചു.സ്വാഗതസംഘ യോഗം മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.യൂണിയൻ കമ്മിറ്റി അംഗം കെ വിശ്വനാഥൻ,കരയോഗം സെക്രട്ടറി കെ രാമകൃഷ്ണൻ,പ്രദീപ് കുമാർ കെ,നന്ദിഷ് കെ,രത്‌ന രാജ് വി പി,സുചിത്ര കെ തുടങ്ങിയവർ സംസാരിച്ചു.
