ബത്തേരി : കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്ന രണ്ടാമത് അവക്കാഡോ
ഫെസ്റ്റിന് ഇന്ന് തുടക്കമാകും.ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന
അവക്കാഡോ ഫെസ്റ്റ് ബത്തേരി എം.എൽ.എ ,ഐ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി.സിദ്ദീഖ് രാവിലെ 10.30 ക്ക് ഉദ്ഘാടനം ചെയ്യും.അവക്കാഡോ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ മൈസൂർ സി.എഫ്.ടി.ആർ
ഐയും വയനാട് ഹിൽ ഫാർമേഴ്സ്
പ്രൊഡ്യൂസർ കമ്പനിയും
ഈ മേളയുടെ ഭാഗമായി അവക്കാഡോ മൂല്യ വർദ്ധിത ഉൽപ്പന്ന സാങ്കേതിക വിദ്യയിൽ
എം.ഒ.യു.വിൽ ഒപ്പിടും.ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ശാസ്ത്രജ്ഞൻമാർ പങ്കെടുക്കുന്ന സംവാദങ്ങളും ഇൻവെസ്റ്റേഴ്സ് മീറ്റും,എക്സ്ബിഷനും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിലുണ്ടാകും.
