ഓപ്പറേഷൻ തണ്ടർ:കഞ്ചാവ് വിൽപ്പന:യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തണ്ടർ:കഞ്ചാവ് വിൽപ്പന:യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

മേപ്പാടി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി.ജിഷ്ണുവും സംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് (Age: 44) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ,മുഹമ്മദ് മുസ്‌തഫ.ടി, പ്രജീഷ്.എം.വി,അമൽജോസ്, സനൂപ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന.പി.യു,പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്.ടി.പി എന്നിവർ പങ്കെടുത്തു.കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *