ന്യൂയോർക്ക് : ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം.നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനുട്ട് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടുത്തും.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടം അതീവ നിർണായകമാണ്.കടലിൽ നിന്ന് പേടകത്തെയും യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ജോൺ പി മുർത്ത എന്ന പ്രത്യേക കപ്പൽ സജ്ജമാണ്.കപ്പലിൽ
Category: International
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍;’അമേരിക്കയെ നരകം കാണിക്കും’
ഇറാന്‍ : അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ,10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍.അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയര്‍ത്തുകയും സാമ്ബത്തിക രംഗത്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവര്‍ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചര്‍ച്ചകള്‍ നടത്തി ഇറാനുമായി
ഒമാനില്‍ മിന്നല്‍പ്രളയം;2 മലയാളികള്‍ക്ക് ദാരുണാന്ത്യം,ഒരാളെ കാണാനില്ല, അപകടത്തില്‍പെട്ടത് തൃത്താല സ്വദേശികള്‍
മസ്കത്ത് : ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി.തൃത്താല സ്വദേശികളാണ് മരിച്ചത്.രണ്ടു കുടുംബങ്ങള്‍ ഒന്നിച്ച് യാത്ര പോയതായിരുന്നു.ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്,തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്.യൂസഫിന്റെ ഉമ്മ റംലയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.ഇൻകാസ് നേതാവായ ലുബിഷാദ്,സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച് ഒരു കാറില്‍ യാത്ര പോയതായിരുന്നു.ലുബിഷാദ്,മരിച്ച യൂസഫിന്റെ ഭാര്യ,നാലു കുട്ടികള്‍ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ്
പേകാൻ സമയമായി,മനസിൽ വിങ്ങലായി ഹരീഷ് റാണ,അമ്മ അവനടുത്തായി ഇരുന്നു,മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു;രാജ്യത്തെ ആദ്യ ദയാവധം,യാത്ര ചൊല്ലി കുടുംബം
ഗാസിയാബാദ് : പേകാൻ സമയമായി ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു.അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി.എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്‍റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റും.മകനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന കുടുംബത്തിന്‍റെ 22 സെക്കന്‍റ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ ആരുടെയും കണ്ണുകൾ ഈറനണിയിക്കും. അമ്മ അവനടുത്തായി ഇരുന്നു.മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു.ബ്രഹ്മകുമാരി സഹേദരി അവന്‍റെ നെറ്റിയിൽ തിലകം ചാർത്തി.എല്ലാവരോടും ക്ഷമിക്കണം,ഇപ്പോൾ പോകാൻ സമയമായി.അവർ
ദുബൈയില്‍ കനത്ത മഴ;ഇന്ന് കൂടി;ജാഗ്രതയ്ക്ക് നിര്‍ദേശം
ദുബൈ : രാജ്യത്ത് പല സ്ഥലങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു.ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ പെയ്ത മഴയില്‍ വാദികള്‍ കവിഞ്ഞൊഴുകി.ഈ മാസം 10 മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തുടരുന്ന മഴ സംബന്ധിച്ച് താമസക്കാര്‍ക്ക് ഓറഞ്ച്,മഞ്ഞ അലേര്‍ട്ടുകളും മുന്നറിയിപ്പും എന്‍.സി.എം പുറപ്പെടുവിച്ചു.പെട്ടെന്നുള്ള വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ അകന്നു നില്‍ക്കണം.ഇടിമിന്നലുണ്ടാകുമ്പോള്‍ തുറസ്സായ സ്ഥലങ്ങളിലോ ഉയര്‍ന്ന പ്രദേശങ്ങളിലോ പോകുന്നത് ഒഴിവാക്കുക.അബൂദബിയിലും താമസക്കാര്‍ ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ് അഭ്യര്‍ഥിച്ചു.പൊതുജനങ്ങള്‍
‘ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം’ ; 6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് ട്രംപ്
വാഷിങ്ടണ്‍ : ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം.ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. ‘നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്.അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും’ട്രംപ് പറഞ്ഞു. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍;യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു
വാഷിങ്ടണ്‍ : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത് മണി)
