മാനന്തവാടി : യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ.കോഴിക്കോട്,കാവിലുംപാറ, കുനിയിൽ വീട്ടിൽ കെ.സി മനോജ് (49) നെയും ഒത്താശ ചെയ്ത കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി ബിന്ദു (43) എന്നിവരെയും യുവതിയുടെ ഭർതൃ മാതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിൽ ബിന്ദു വാടകക്ക് താമസിക്കുന്ന വീട്ടിൽ അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ് അതിജീവിതയെ ഭർതൃ മാതാവ് ബിന്ദുവിന്റെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു.അവിടെയുണ്ടായിരുന്ന ഒന്നാം പ്രതിയായ മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗീകാതിക്രമം നടത്തുകയും ഇതിനായി മനോജിൽ നിന്ന് ബിന്ദു പണം കൈപ്പറ്റുകയും ചെയ്തു.
കേസിൽ ഒത്താശ ചെയ്ത ഭർതൃ മാതാവായ സ്ത്രീയെയും പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.സംഭവം പുറത്തു പറഞ്ഞാൽ കുടുംബം തകർക്കുമെന്നും ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.പരാതി ലഭിച്ചയുടൻ മാനന്തവാടി പോലീസ് കേസെടുക്കുകയും അന്വേഷണം വി.ലതീഷ് (മാനന്തവാടി ഡി.വൈ.എസ്.പി) ഏറ്റെടുക്കുകയുമായിരുന്നു.മനോജിനെയും ഭർതൃ മാതാവായ സ്ത്രീയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞു വരികയാണ്.കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെയും റിമാൻഡ് ചെയ്തു.
