തരുവണ : തരുവണ ജി.എച്ച്.എസ്.എസ്. തരുവണ-ൽ വിജയോത്സവം സംഘടിപ്പിച്ച് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വിവിധ അക്കാദമിക,പാഠ്യേതര, കായിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ അംഗം മുഫീദ തസ്നി അധ്യക്ഷത വഹിച്ചു.ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു.വാർഡ് അംഗം മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുറമെ എസ്.പി.സി,
എൻ.എം.എം.എസ്,യു.എസ്.എസ്, രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.വിജയികൾക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു.
സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിന് പിന്തുണ നൽകിയ കണിയാൻകണ്ടി ഉസ്മാൻ,അലോഹ പൂർവവിദ്യാർത്ഥി സംഘടന,എസ്.പി.സി.ഡി.ഐ. കെ.നൗഫൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തെ അക്കാദമിക-പാഠ്യേതര നേട്ടങ്ങൾ,വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ പ്രധാനാധ്യാപിക ശ്രീമതി നിഷ ആൻ ജോയ് റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു.
എസ്.എം.സി ചെയർമാൻ ഇസ്മായിൽ എ,മദർ പി.ടി.എ.പ്രസിഡന്റ് ആരിഫ് കെ,മുൻ പ്രധാനാധ്യാപകൻ മുസ്തഫ എം,മുൻ പ്രിൻസിപ്പൽ ജെസ്സി എം.ജെ,വിദ്യാർഥി പ്രതിനിധി മാസ്റ്റർ ഷാൻ റഹീസ് എന്നിവർ ആശംസകൾ നേർന്നു.പി.ടി.എ. പ്രസിഡന്റ് അഷ്റഫ് എം.കെ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് പ്രദീപ് കുമാർ കെ. നന്ദിയും രേഖപ്പെടുത്തി.അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.
