തരുവണ : എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ച് സംഘടിപ്പിച്ച ‘തരുവണ പ്ലസ് 2K26’ അനുമോദന സദസ് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉഷാ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു.കമർ ലൈല,ലതിക എന്നിവർ ആശംസകൾ നേർന്നു.വെള്ളമുണ്ട,പനമരം ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,മുസ്ലിം ലീഗ് മാനന്തവാടി
Category: Politics
വി ഡി മന്ത്രിസഭയിൽ വയനാടിന് അംഗീകാരം: അഡ്വ.ടി.സിദ്ദീഖ് മന്ത്രി സ്ഥാനത്തേക്ക്
കൽപ്പറ്റ : ഒടുവിൽ വി.ഡി.സതീശൻ മന്ത്രിസഭയിൽ വയനാടിനും അംഗീകാരം.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ.അഡ്വക്കേറ്റ് ടി സിദ്ദീഖ് മന്ത്രിസ്ഥാനത്തേക്ക്.രണ്ടുദിവസം നീണ്ട ചർച്ചകൾ കൂടിയാണ് അന്തിമ തീരുമാനമായത്. ഹൈക്കമാന്റിന്റെ ഇടപെടൽ ആണ് സിദ്ദിഖിന് അനുകൂലമായത്.1974 ജൂൺ ഒന്നിന് കോഴിക്കോട് സ്വദേശിയായ പരേതനായ ടി കാസിമിന്റെയും നഫീസ കാസിമിന്റെയും മകനായി ജനിച്ചു.1989 ൽ പന്തീരങ്കാവ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി .തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നു പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ദേവഗിരി സെൻറ് ജോസഫ് കോളേജിൽ നിന്ന് 1994 ൽ കൊമേഴ്സ് ബിരുദം
കേരളത്തിന്റെ അമരക്കാരനായി വി.ഡി.സതീശന്‍; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം
ന്യൂഡല്‍ഹി : പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍,മുകുള്‍ വാസ്‌നിക്,ജയറാം രമേശ് എന്നിവരാണ് തീരുമാനം അറിയിച്ചത്.വ്യാഴാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്.രാഹുല്‍ ഗാന്ധി,കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക
വയനാട്ടിൽ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയം;സി.പി.എമ്മിന്റെ “വ്യക്തിഹത്യ രാഷ്ട്രീയത്തിന്” കനത്ത തിരിച്ചടി
കൽപ്പറ്റ : വയനാട് ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച തിളക്കമാർന്ന വിജയം, എതിരാളികളായ സി.പി.എം നടത്തിയ വ്യക്തിഹത്യാരോപണങ്ങൾക്ക് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തിയ നേതാക്കൾ,ജില്ലയിലെ സമഗ്ര വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ.ടി.സിദ്ദിഖിനെയും സുൽത്താൻബത്തേരി മണ്ഡലത്തിലെ ഐ.സി.ബാലകൃഷ്ണനെയും ലക്ഷ്യമിട്ട് സി.പി.എം നടത്തിയ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നുവെങ്കിലും,വോട്ടർമാർ അത് തള്ളിക്കളഞ്ഞതായി നേതാക്കൾ വ്യക്തമാക്കി. സുൽത്താൻബത്തേരിയിലും കൽപ്പറ്റയിലും യു.ഡി.എഫ് നേടിയ വിജയം അതിന്റെ തെളിവാണെന്നും അവർ
“വിധിയെഴുതി കേരളം;78.03 ശതമാനം പോളിങ്, ഫലപ്രഖ്യാപനം മെയ് 4ന്
തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് 78.03 ശതമാനം റിപ്പോർട്ട് ചെയ്തു.മെയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.2021-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം 74.06 ആയിരുന്നു.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്,അന്ന് 85.72 ശതമാനം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.1987-ലാണ് അവസാനമായി പോളിംഗ് ശതമാനം 80 കടന്നത്,അന്ന് 80.5 ശതമാനമായിരുന്നു പോളിംഗ് നില.ഇതിനുശേഷം വന്ന തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായതായി കാണാം.ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ് മാത്രമാണ്
ശരീരം തളർന്നിരുന്നെങ്കിലും മനസ്സ് തളരാതെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി തരുവണ സ്വദേശി പുതുശ്ശേരി അമ്മദ്
തരുവണ : തരുവണയിലെ 190-ാം നമ്പർ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ എത്തിയ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും ശ്രദ്ധേയമായി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും വോട്ടവകാശം വിനിയോഗിക്കാനുള്ള അദ്ദേഹത്തിന്റെ ഉറച്ച മനോഭാവം മറ്റ് വോട്ടർമാർക്കും പ്രചോദനമായി. ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവമായ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിന്റെയും വില വ്യക്തമാക്കുന്ന ഉദാഹരണമായിരുന്നു പുതുശ്ശേരി അമ്മദ് നടത്തിയ ഈ പങ്കാളിത്തം.
കിട്ടാനുള്ളത് 32 ലക്ഷം രൂപ;ജീവിക്കാൻ വല്ലാതെ പാടുപെടുന്നു: ബ്രഹ്മഗിരി തട്ടിപ്പിൽ പെട്ട കുടുംബത്തിന്റെ വേദന
മേപ്പാടി : കൽപ്പറ്റ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ടി.സിദ്ദിഖിനെ സമീപിച്ച് സാമ്പത്തിക പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് ബ്രഹ്മഗിരി തട്ടിപ്പിനിരയായ കുടുംബം. മേപ്പാടി മൂപ്പൈനാട് ടൗണിലെ ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ ബാനുവാണ് തങ്ങൾക്ക് ലഭിക്കാനിരിക്കുന്ന 32 ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവെച്ചത്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുകയാണ് ഇതെന്നും,ആദ്യം ഭർത്താവ് ഇബ്രാഹിമിന്റെ പേരിലായിരുന്ന നിക്ഷേപം പിന്നീട് സ്വന്തം പേരിലേക്ക് മാറ്റിയതാണെന്നും ഫൗസിയ ബാനു പറഞ്ഞു.“എപ്പോഴും തിരികെ നൽകാമെന്ന വിശ്വാസത്തിലാണ് പണം നിക്ഷേപിച്ചത്.എന്നാൽ ആവശ്യമായ
പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ
കൽപ്പറ്റ : ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും.രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ് പൊതുയോഗത്തിൽ അവർ ടി സിദ്ദീഖിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കും.10:10 ന് വെള്ളമുണ്ട എട്ടേ നാലിൽ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷവിജയൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. 11:40 ന് സുൽത്താൻ ബത്തേരി ടൗണിൽ ഐ.സി.ബാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കും. തുടർന്ന് നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിലേക്ക് പോകും.
വെള്ളമുണ്ടയിൽ യൂത്ത് ലീഗ് ബൈക്ക് റാലി സംഘടിപ്പിച്ചു
വെള്ളമുണ്ട : മാനന്തവാടി നിയോജക മണ്ഡലം UDF സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ നടന്ന റാലിക്ക് പ്രവർത്തകരുടെ വലിയ പിന്തുണയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മോയി കട്ടയാട്, ജനറൽ സെക്രട്ടറി ജിൻഷാദ് എ സി എന്നിവർക്ക് പതാക കൈമാറിയാണ് റാലി ഫ്ലാഗ് ഓഫ്
വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം UDF സ്ഥാനാർഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സങ്കടിപ്പിച്ച ബൈക്ക് റാലി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മോയി കട്ടയാട് ജനറൽ സെക്രട്ടറി ജിൻഷാദ് എ സി എന്നിവർക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു.ചടങ്ങിൽ കമർലൈല,T നാസർ,അമ്മദ് കൊടുവേരി,ഇബ്രാഹീം CH,സലീം കേളോത്ത്,AK നാസർ,സകീന കുടുവ,റംല മുഹമ്മദ്,അനസ് ബിസ്മി,ഉസ്മാൻ പുളിഞ്ഞാൽ,മുഹമ്മദലി നാസർ KK,യൂസുഫ് M,സമദ്6 വെള്ളമുണ്ട,ആരാം
വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല,ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ;ഷാഫി പറമ്പിൽ എം പി
പാലക്കാട് : വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി.കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്.അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്.കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം ലഭിക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥയാണ്
മാറ്റത്തിനായി കൽപ്പറ്റയിൽ എൻ.ഹംസയുടെ വാഹന ജാഥ പ്രയാണം ആരംഭിച്ചു
കൽപ്പറ്റ : ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. ഹംസയുടെ വിജയത്തിനായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തും. കരണിയിൽ വെച്ച് നടന്ന പരിപാടി ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ യൂസുഫ്,ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്,ജില്ലാ ട്രഷറർ സുബൈർ കെ പി,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,അഡ്വ:കെ എ അയ്യൂബ്
ഉഷ വിജയന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കന്നഡ സ്ത്രീകൾ
വെള്ളമുണ്ട : മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്‌ത്രീകളെത്തി.കർണാടക പി സി.സി,കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽ കർണാടകത്തിലേതുപോലെ കേരളത്തിലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കും എന്ന പ്രഖ്യാപനം വിട്ടമ്മമാർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്ന് കെ.പി.സി സി മെമ്പർ താരാ ഐയ്യമ്മ പറഞ്ഞു. ബൊന്നമ്പേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആഷ പൂനച്ച,ഡി സി സി മെമ്പർമാരായ
മാനന്തവാടി:വെൽഫെയർ പാർട്ടി കൺവെൻഷനിൽ എൽഡിഎഫ്-ബിജെപി ധാരണ ആരോപണം
മാനന്തവാടി : എൽഡിഎഫിന് തുടർഭരണം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും,കോൺഗ്രസ് പരാജയപ്പെടണമെന്ന് എൽഡിഎഫും ബിജെപിയും പരസ്പര ധാരണയിലെത്തിയിട്ടുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ കീഴുപറമ്പ് ആരോപിച്ചു.വെൽഫെയർ പാർട്ടി മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സെൻകുമാർ അടക്കമുള്ളവർ ഇതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരള പോലീസ് ആരോപണ വിധേയരായിരുന്നുവെന്നും,നിഷ്പക്ഷമായ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും,സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ട കാലമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലമെന്നും അദ്ദേഹം ആരോപിച്ചു.
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം;എങ്ങും ആവേശോജ്വല സ്വീകരണം
കല്‍പ്പറ്റ : വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു.മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം.യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷനായിരുന്നു.സലീം മേമന,പി പി
ഡി വൈ എഫ് ഐയുടേത് സമരാഭാസം:അഡ്വ.ടി ജെ ഐസക് സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍
കല്‍പ്പറ്റ : കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല.തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഭവനപദ്ധതി നടപ്പിലാക്കിയെന്ന് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ഉദ്ഘാടനം.യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയത്.അവിടെ ഒരാള്‍ക്ക് പോലും താമസിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അതിന്റെ
വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം:പ്രവാസി കോൺഗ്രസ്
കൽപ്പറ്റ : വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ് മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം ടൂറിസം മേഖല പ്രതിസന്ധി നേരിടുന്നു.ഈ സാഹചര്യത്തിൽ വാണിജ്യ ഗ്യാസ് ലഭ്യത ഉറപ്പുവരുത്തു ന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് വയനാട് ജില്ല നേതൃത്വ യോഗം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറവായ സാഹചര്യത്തിൽ വായ്പകൾക്ക് മൊറോട്ടോറിയം
ടി സിദ്ദിഖിന്റെ പഞ്ചായത്ത്തല പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും
കല്‍പ്പറ്റ : നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടിക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. നാളെ മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തുക രാവിലെ എട്ടുമണിക്ക് മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയില്‍ പര്യടനപരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് ഉദ്ഘാടനം ചെയ്യും.എട്ടരക്ക് ഓടത്തോട്, ഒമ്പത് മണിക്ക് കുന്നമ്പറ്റ,9.20ന് കോട്ടനാട്,9.40ന് കാപ്പംകൊല്ലി, 10ന് കോട്ടവയല്‍,10.20ന് മാനിവയല്‍,10.40 ചെമ്പോത്തറ,11 മണിക്ക് കുന്നമംഗലംവയല്‍,11.30ന് എരുമക്കൊല്ലി, 12ന് ചൂരല്‍മല,12.30ന് ഏലവയല്‍,ഒരു മണിക്ക് കള്ളാടി,1.30ന് താഞ്ഞിലോട്,രണ്ടിന്
ഫോട്ടോ ദുരുപയോഗം ആരോപണം; നിയമനടപടിക്ക് ഒരുങ്ങി കോൺഗ്രസ് നേതാവ് ആർ.ഉണ്ണികൃഷ്ണൻ
കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുന്‍ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ഉണ്ണികൃഷ്ണൻ രംഗത്ത്. അനുമതിയില്ലാതെ തന്റെ ചിത്രം എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയുയര്‍ത്തല്‍ ചടങ്ങിനിടെ എടുത്ത ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഇത് രാഷ്ട്രീയമര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. കല്‍പ്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ടി. സിദ്ദിഖിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ
കൽപറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം
കൽപറ്റ : വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.വയനാടിന്റെ വിലാപം കേൾക്കാനും,ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ,കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ്:കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി’
കൽപ്പറ്റ : പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ.മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു.ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്.ബൂത്തിൽ തുണി,പനമ്പ്, ഈറ,മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്.ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ
യു ഡി എഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.ഭരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന് തിങ്കളാഴ്ച ഉച്ചയോടെയാണ് പത്രിക നൽകിയത്. മാനന്തവാടി യു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ് പത്രിക നൽകിയത്.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്,മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ.എൻ.കെ.വർഗ്ഗീസ്,എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ പത്രി കനൽ കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
കൽപ്പറ്റ : തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍,559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍മാരായി 1002 (355 പുരുഷന്മാര്‍,647
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22)
കൽപ്പറ്റ : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന,കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു.
പി.കെ.അനിൽകുമാർ കല്പറ്റ-എൽ.ഡി.എഫ് സ്ഥാനാർത്ഥി
കൽപ്പറ്റ : തോട്ടംതൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും തദ്ദേശസ്ഥാപനങ്ങളിലെ ഭരണ പരിചയവുമുൾപ്പെടെയുള്ള അനുഭവസമ്പത്തുമായാണ് പി.കെ അനിൽകുമാർ കല്പറ്റ നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്നത്.2005 മുതൽ 2012 വരെ കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. 2012 മുതൽ 2015 വരെ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഇന്റഗ്രേറ്റഡ് വാട്ടർമാനേജുമെന്റ് പ്രോഗ്രാം നടപ്പാക്കിയതിലൂടെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം അനിൽകുമാറിനെ തേടിയെത്തിയിരുന്നു.2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷനായിരുന്നു.കിലെ അംഗമായും പ്രവർത്തിച്ചു. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാനകമ്മിറ്റിയംഗവും
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവുമായി ഉഷ വിജയൻ
മാനന്തവാടി : യുഡിഎഫ് സ്ഥാനാർത്ഥിയായി ഉഷാ വിജയൻ രംഗത്ത് വരുമ്പോൾ മാനന്തവാടി സാക്ഷ്യം വഹിക്കുക മികച്ച ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ്. തിരഞ്ഞെടുപ്പുകളിൽ തോൽവിയറിയാതെ മുന്നോട്ട് കുതിക്കുന്ന ഒ.ആർ കേളുവിന് എതിരെ ശക്തയായ എതി രാളിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.എടവക എളമ ന്ദത്ത് താമസിച്ചു വരുന്ന ഉഷയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കിയ ചരി ത്രമാണുള്ളത്. 2005 മുതൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽ ജനപ്രതിനിധിയായി തുടരുന്ന ഉഷ ഇതുവരെ തിരഞ്ഞെടുപ്പു കളിൽ പരാജയമറിഞ്ഞിട്ടില്ല.
കൂത്തുപറമ്പിൽ യൂഡിഎഫിനായി പടപൊരുതാൻ വയനാട്ടുകാരി!
കൽപ്പറ്റ : മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജൻ കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മുസ്ലീം ലീഗ് പാർട്ടിയുടെ ദലിത് മുഖം കൂടിയായ പുൽപ്പള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീർഘകാലമായി ലീഗിന്റെ പ്രവർത്തകയാണ്. വനിതാ ലീഗിൻ്റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്.വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്.അഞ്ചുകുന്ന് ഡിവിഷ നിൽനിന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്,എംകെ മുനീറിന് സീറ്റില്ല
മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്.ഡോ.എംകെ മുനീറിന് സീറ്റില്ല.പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും.പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും.കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും.പുനലൂർ,ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്.കോഴിക്കോട് സൌത്തിൽ അഡ്വ.ഫൈസൽ ബാബു മത്സരിക്കും. മഞ്ചേശ്വരം – എ.കെ.എം അഷറഫ് കാസർഗോഡ് – കല്ലട്ര മായിൻ ഹാജി അഴിക്കോട് – കരീം ചേലേരി കൂത്തുപറമ്പ് – ജയന്തി രാജൻ
കൽപ്പറ്റയിൽ നാളെ യുഡിഎഫ് റോഡ് ഷോ
കൽപ്പറ്റ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജി.ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും.ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ (ചൊവ്വാഴ്ച)
‘ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ’! സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് ലീഗ്
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍.യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞു.യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങള്‍.ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും തയ്യാറായിക്കൊണ്ടിരിക്കുന്നു.തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി വളരെ വേഗത്തിലാകുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍
