താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം:ഇന്നും ചരക്ക് വാഹനം മറിഞ്ഞു,

കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം.ചരക്ക് വാഹനം മറിഞാണ് ഇന്ന് അപകടം. രണ്ടാം വളവിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുഡ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇതുകൂടാതെ ഇന്ന് ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ലോറി റോഡരികിലെ ചാലിലേക്ക് വീഴുകയും ചെയ്തു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ലങ്കിലും മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Read More

ഹൃദയതാളം വീണ്ടെടുത്തവർ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി അപ്പോളോ അഡ്‌ലക്‌സിലെ ‘ഹൃദയസ്പർശം 2.0’

അങ്കമാലി : സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സ്നേഹസംഗമമായ “ഹൃദയസ്പർശം 2.0” പരിപാടിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വേദിയായി. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറിക്ക് (സി.ടി.വി.എസ്) വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും അവരെ ചികിത്സിച്ച ഡോക്ടർമാരും വീണ്ടും ഒത്തുകൂടിയ ഈ പരിപാടി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2024-25 കാലയളവിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പും ഈ അവസരത്തിൽ ഒരുക്കിയിരുന്നു. സീനിയർ കൺസൾട്ടന്റ് സി.ടി.വി.എസ് ഡോ. റിനറ്റ് സെബാസ്റ്റ്യൻ പരിപാടിയെക്കുറിച്ച് സംസാരിക്കവേ, “ഗുരുതരമായ

Read More

ആംബുലൻസായി കെ.എസ്.ആർ.ടി.സി

സുൽത്താൻ ബത്തേരി : കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു.ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത

Read More

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനവും ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ

Read More

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്കുള്ള യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി രജിത ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ ദാമോദരൻ ചീക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലത്തീഫ് മേമാടൻ, ബിന്ദുബാബു, മഹമൂദ് പനമരം,മുനീർ, മൊയ്‌ദുട്ടി തുടങ്ങിയവർ സംസാരിച്ചു.

Read More

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍ തളര്‍ന്നവര്‍ക്ക് വ്യായാമത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും ഫിസിയോതെറാപ്പി യൂണിറ്റില്‍ ദിവസേന നൂറിലധികം ആളുകളാണ് ചികിത്സയ്ക്ക് എത്തുന്നത്.

Read More

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

കൽപ്പറ്റ : അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം.ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തും.നിർദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Read More

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം : 2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ജൂലൈ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936 202668.

Read More

കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി : നവീകരിച്ച കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി നിര്‍വഹിച്ചു. ചുങ്കം ഐശ്വര്യ മാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, കെല്‍ട്രോണ്‍ സബ് റീജയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സി ദിനേഷ്, ജി വിനീത്, പി ആര്‍ നിതിന്‍, ബ്ലസി സുമേഷ് എന്നിവര്‍ സംസാരിച്ചു. സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ –

Read More

വസന്തത്തിന്റെ ഇടി മുഴക്കം നക്‌സൽ അക്രമണത്തിന്റെ നേർ കാഴ്ച

കൽപ്പറ്റ : കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് കോളിളക്കമുണ്ടാക്കിയ നക്സൽ കലാപത്തിലെ പ്രധാന സംഭവങ്ങളായ തലശ്ശേരി, പുൽപ്പള്ളി കലാപത്തെ പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ ജോസഫിന്റെ വസന്തത്തിന്റെ ഇടി മുഴക്കം എന്ന പുസ്തകത്തെ കുറിച്ച് സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ചർച്ച നടത്തി. എം.ഗംഗാധരൻ മാസ്റ്റർ പുസ്തകം അവതരിപ്പിച്ചു. തലശ്ശേരി, പുൽപ്പള്ളി അക്രമ സംഭവങ്ങളുടെ നേർ കാഴ്ചകൾ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ചരിത്ര പുസ്തകമാണ് വസന്തത്തിന്റെ ഇടി മുഴക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പി.വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ

Read More

അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണം:രാഷ്ട്രീയ യുവജനതാദൾ

കൽപ്പറ്റ : 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കേന്ദ്ര സർക്കാരും ഭരണഘടനയെ അട്ടിമറിച്ചു കൊണ്ട് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. യഥാർത്ഥത്തിൽ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥക്കെതിരായി രാജ്യവ്യാപകമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾക്ക്

Read More

രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു

കൽപ്പറ്റ : വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു.ആർജെഡി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണയോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ സംഘടനയിലേക്ക് സ്വീകരിച്ചു.രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. ജോമിഷ് പി ജെ നിസാർ പള്ളിമുക്ക് നിഷാൽ ചുളുക്ക ജേക്കബ് പുത്തുമല നിജില്‍ ചുണ്ടേൽ ഷമീർ കൽപ്പറ്റ എന്നിവർ സംബന്ധിച്ചു.

Read More

ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പശുക്കുട്ടിക്ക് പരിക്ക്.

കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാര്കുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്. പഴുരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും

Read More

ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പനമരം:സ്വകാര്യ ബസ്സും ദോസ്‌ത്‌ പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത്‌ ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്

Read More

ജനതാദൾ എസ് (കൈപ്പാണി വിഭാഗം) ആർ.ജെ.ഡിയിൽ ലയിച്ചു

കോഴിക്കോട്:ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസ് വിഭാഗം രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. ലയന സമ്മേളനം ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ്‌കുമാർ ജുനൈദ് കൈപ്പാണിക്ക് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വർഗീയ ഫാഷിസത്തിനെതിരായി ചെറുതും വലുതുമായ മുഴുവൻ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളും ഏകീകരിക്കപ്പെടണമെന്നും രാജ്യത്തെ രക്ഷിക്കാനായുള്ള ദേശീയബദലിനായി നിലകൊള്ളുവാൻ ആർ.ജെ.ഡി പ്രതിജ്ഞബദ്ധമാണെന്നും എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. ഈ ദിശയിൽ സ്വാഗതാർഹമായ നീക്കമാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള ജനതാദൾ കൈക്കൊണ്ടതെന്നും ശ്രേയാംസ്

Read More

അബ്ദുൾ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

2023 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബർ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ വയനാട് സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം കെ എ അർഹനായി. 2023 ൽ കൽപ്പറ്റ സ്വദേശിയെ സൈബർ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാർഡ് ലഭിച്ചത്. 2021 മുതൽ വയനാട് സൈബർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന അബ്ദുൽ സലാം വിവിധ സംസ്ഥാനങ്ങളിൽ

Read More

ലഹരി വിരുദ്ധ സംഗമം നടത്തി

കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി,

Read More

ലോക സമാധാന സന്ദേശമുയർത്തി സ്ഥാപകദിനാചരണം

കൽപ്പറ്റ : കേരളീയ സമൂഹത്തെ മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് അനിഷേധ്യമാം വിധം പുണർനിർമ്മാണത്തിന് നേതൃത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്ത് സമാധാന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യൂണിറ്റ്കേന്ദ്രങ്ങൾ, സംഘടനാ ഓഫീസുകൾ, സ്ഥാപനങ്ങൾ , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, മദ്റസകൾ, പള്ളികൾ തുടങ്ങിയവകൾ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തി. സർക്കിൾ കേന്ദ്രങ്ങളിൽ യുദ്ധം പരിഹാരമല്ല എന്ന സന്ദേശത്തിൽ സമാധാന

Read More

ബാണസുര ഡാം ഷട്ടർ നാളെ ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കൽപ്പറ്റ : ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ നാളെ ( ജൂൺ 27) രാവിലെ 10 ന് ഉയർത്തും.സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.

Read More

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍

കോഴിക്കോട് : റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും

Read More

മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി ; അയൽവാസിക്കും പൊള്ളലേറ്റു

കാസർകോട് : മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി അതിദാരുണമായി കൊന്നു. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ തള്ളിയനിലയിൽ കണ്ടെത്തി. വോർക്കാടിയിലെ പരേതനായ ലൂയി മൊന്തേരയുടെ ഭാര്യ ഹിൽഡ മൊന്തേരയാണ് (60) കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊന്തേരയാണ് കൊടും ക്രൂരകൃത്യം ചെയ്തത്. മാതാവിനെ കൊലപ്പെടുത്തിയതിനുശേഷം ബന്ധുവായ യുവതിയെ വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധു വിക്‌ടറിന്റെ ഭാര്യ ലളിതയാണ് (30) ഗുരുതരമായി പൊള്ളലേറ്റ് ആശുപ്രതിയിലുള്ളത്.സംഭവത്തിനുശേഷം പ്രതി

Read More

സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

കൽപ്പറ്റ : പാല രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കടപ്ലാമറ്റം മാറിടം വലയംകണ്ടെത്തിൽ വി.പി സുരേഷ്കുമാറാ(39)ണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് ഇദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായത്.തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ

കൽപ്പറ്റ : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ORANGE ALERT:അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

ബെയ്ലി പാലത്തിന് വിള്ളൽ:പാലം അടച്ചു

കൽപ്പറ്റ : ചൂരൽമലയിലെ ബെയ്ലി പാലത്തിന് ചുവട്ടിൽ സംരക്ഷണ ഭിത്തിക്ക് വിള്ളൽ.ബെയ്ലി പാലം അടച്ചു.ഇന്നലെ മലവെള്ള പാച്ചിലിന് ശേഷമാണ് വിളളലുണ്ടായത്.36 മണിക്കൂർ കൊണ്ട് സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന് വൻതുക മുടക്കിയാണ് കല്ല് കൊണ്ട് ഭിത്തിയും അതിന് കമ്പി വലയുമിട്ടത്. ഇതിനാണ് വിള്ളൽ. പാലത്തിലൂടെ പ്രവേശനം നിരോധിച്ചു.മുണ്ടക്കൈ – പുഞ്ചിരി മട്ടം പ്രദേശത്തേക്കുളള പ്രവേശനമാണ് നിരോധിച്ചത്.വയനാട്ടിൽ മഴ കനത്തുപെയ്യുകയാണ്.ഇന്നും ചൂരൽ മല പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മാറ്റമില്ല.

Read More

ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസ് ; നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം : സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്‌ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകൾ കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൃഷ്‌ണകുമാറിൻ്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വ്യാഴാഴ്‌ച കേസിൽ വിധി പറയും. പരാതിക്കാരിയെ തട്ടികൊണ്ട് പോയതായി പറയുന്നതല്ലാതെ അതിന് അനുകൂലമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ

Read More

പ്രിയങ്കാഗാന്ധി എം പിയുടെ ഇടപെടല്‍;പി എം ജി എസ് വൈ ഫേസ് നാലില്‍ 300 റോഡുകള്‍ക്ക് അംഗീകാരം; അങ്കണവാടികൾ നവീകരിക്കാൻ സി.എസ്.ആർ.ഫണ്ട് കണ്ടെത്തും

കല്‍പ്പറ്റ : പ്രിയങ്കാഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടര്‍ന്ന് പി.എം.ജി.എസ്.വൈ ഫേസ് നാലില്‍ മുഴുവന്‍ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തി 300 റോഡുകള്‍ക്ക് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി(എന്‍.ആര്‍.ഐ.ഡി.എ.) അംഗീകാരം ലഭിച്ചു. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ അവലോകന യോഗമായ ദിശ 2025-26 വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവയാണ് പ്രിയങ്കാഗാന്ധി എം.പി. ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍ 331 റോഡുകളാണ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ) കണ്ടെത്തിയിരുന്നു. ഇതില്‍ കല്‍പ്പറ്റ ബ്ലോക്കില്‍പ്പെട്ട 64 റോഡുകള്‍ക്ക് മാത്രമായിരുന്നു

Read More

ലഹരിവിരുദ്ധ ദിനം:വയനാട് പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

കൽപ്പറ്റ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26ന് വ്യാഴാഴ്ച വയനാട് പോലീസ് വിവിധ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.കൽപ്പറ്റ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസും ഓട്ടോ തൊഴിലാളികളും സംയുക്തമായി മനുഷ്യചങ്ങലയും ലഹരിക്കെതിരെയുളള പ്രതിജ്ഞയും സംഘടിപ്പിക്കും. രാവിലെ 9.30 ന് മുനിസിപ്പൽ ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും, ഫ്ലാഷ് മോബും ഉച്ചക്ക് രണ്ടിന് ഡി പോൾ സ്കൂളിൽ ക്വിസ് പ്രോഗ്രാമും നടക്കും. മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ രാവിലെ 8.30ന്

Read More

‘ഞങ്ങൾക്ക് ഇനി ജീവിക്കണ്ട’;സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

മേപ്പാടി : ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു.സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു.ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300 രൂപ പോലും സർക്കാർ നൽകാൻ തയാറാകുന്നില്ല.

Read More

മദ്യപിച്ച് വാഹനമോടിച്ചതിന് വയനാട്ടിൽ 1189 പേർക്കെതിരെ കേസ്: 689 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൽപ്പറ്റ : മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരി സ്വീകരിക്കുന്നത് .ആറു മാസത്തിനുള്ളിൽ പരിശോധനക്കിടെ പിടിയിലായ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.മദ്യലഹരിയിൽ വാഹനമോടിച്ചതിന് ജില്ലയിൽ 1189 കേസുകൾരജിസ്റ്റർ ചെയ്തു. മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടരാണ് വയനാട് പോലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വാഹനപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദ്

Read More

ഇന്റർനാഷണൽ ഒളിംബിക് ദിനം ആചരിച്ചു

മാനന്തവാടി : മേരി മാതാ കോളേജിലെ കായിക വിഭാഗവും, എൻ എസ് എസും ചേർന്ന് ഇന്റർനാഷണൽ ഒളിമ്പിക് ദിനം ആഘോഷിച്ചു.”Choose Sports Over Drugs” എന്ന ആശയത്തെ മുന്നോട്ടു വെച്ചുകൊണ്ട് ഒണ്ടയങ്ങാടിയിൽ നിന്നും ആരംഭിച്ച ഒളിമ്പിക് റൺ മേരി മാതാ കോളേജിൽ അവസാനിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ , അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ ചേർന്ന് ഒളിമ്പിക് ദീപം കോളജ് പ്രിൻസിപ്പാൾ ഡോ ഗീത ആൻ്റണിക്ക് കൈമാറി പരിപാടി ഉദ്ഘാടനം

Read More