യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കെല്ലൂർ അഞ്ചാംമൈലിൽ പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സലീം കേളോത്ത്,IUML ശാഖ സെക്രട്ടറി പാലാടംകണ്ടി മമ്മൂട്ടി,ഇ.വി.മമ്മൂട്ടി എന്നിവർ ചേർന്ന് പതാക ഉയർത്തി.തുടർന്ന് എൻ. മമ്മൂട്ടി സാഹിബിന്റെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു.ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞ പരിപാടിയിൽ മോയി കട്ടയാട് അധ്യക്ഷത വഹിച്ചു.ഇബ്രാഹീം സി.എച്ച്,ഷമീർ തിരുത്തിയിൽ,അബ്ദുറഹ്മാൻ, ഇബ്രാഹീം പുളിക്കപ്പറമ്പിൽ,സഫീർ വളപ്പിൽ,ജമാൽ ഓടൻ തുടങ്ങിയവർ പങ്കെടുത്തു.മമ്മൂട്ടി കണ്ണാടി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *