തിരുവനന്തപുരം : അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു.എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്,ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്. ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്. അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ.സാമൂഹിക ശാസ്ത്രം ഒഴികെയുള്ള
Author: Rinsha
രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു
ഡൽഹി : രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു.ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു.ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും.19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,078.50 രൂപയായി വർധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.അതേസമയം,ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 7 ന് അവസാനമായി പരിഷ്കരിച്ചതിന് ശേഷവും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.ഡൽഹിയിൽ ഗാർഹിക എൽപിജി
ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി
തിരുവനന്തപുരം : ആർബിഐ കലണ്ടർ പ്രകാരം,സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്.ഏപ്രിൽ 1 ബുധനാഴ്ച,കണക്കെടുപ്പ് ആണ്.ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും.,ഏപ്രിൽ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം,ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും
തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം.മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും.ജൈവമാലിന്യം, അജൈവമാലിന്യം,സാനിറ്ററി മാലിന്യം,പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്.മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഒരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലര്‍ത്താന്‍
യുദ്ധമല്ല,അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍
മുട്ടില്‍ : യുദ്ധമല്ല,അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍ ഇതിലൂടെ തുറക്കുകയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനായത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അമേരിക്കയിലടക്കം അധിനിവേശത്തിനെതിരെ ജാഗ്രയുയര്‍ത്തുന്ന മനുഷ്യരുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച ശ്രീലത അനുസ്മരണത്തോടനുബന്ധിച്ച് യുദ്ധകാലത്തെ മനസ്സ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം
വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു,ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം : വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും.ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു.ഇരട്ടിയിൽ അധികമാണ് കൂടിയത്.ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു.പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്.115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്. ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന
ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!
തിരുവനന്തപുരം : വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില.പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു.ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 180 രൂപ കൂടി 13,885 രൂപയായി.സ്വർണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോൾ കടയിലെ സ്വർണവില ഇതിലും ഒരല്പം കൂടി വർധിച്ചേയ്ക്കാം. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്ണവിലയേയും സ്വാധീനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ്:കല്‍പ്പറ്റയില്‍ പോലീസ്-കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി
കൽപ്പറ്റ : നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു. അഡിഷണൽ എസ്.പി കെ.എസ്.ഷാജി, ഡി.വൈ.എസ്.പി മാർ,സ്റ്റേഷൻ എസ്.എച്ച്.ഒ മാർ,സബ് ഇൻസ്‌പെക്ടർമാർ,മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന,മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ് പൊലീസ് സേനാംഗങ്ങളടക്കം പങ്കെടുത്തു.എല്ലാ
“സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം:ബേസിൽ അബ്രാം അജി നാഷണൽ ടൂർണമെന്റിലേക്ക്”
എറണാകുളം : എറണാകുളത്ത് വെച്ച് നടന്ന സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റിയുടെ സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നാഷണൽ ടൂർണമെന്റിലേക്ക് സെലക്ഷനും മീനങ്ങാടി സ്വദേശി ബേസിൽ അബ്രാം അജി കരസ്ഥമാക്കി. സുൽത്താൻ ബത്തേരി Mc Leod’s സ്കൂളിലെ UKG വിദ്യാർത്ഥിയായ ബേസിൽ അബ്രാം അജി നിരവധി ജില്ലാ ടൂർണമെന്റുകളിൽ വിജയിയാണ്.2026 ൽ ഫിഡേ റേറ്റിംഗ് നേടിയിട്ടുണ്ട്.മീനങ്ങാടി തണ്ടേക്കാട്ട് അജിയുടേയും ജിൻസിയുടേയും മകനാണ്. സഹോദരി ജൊഹാന അജിയും ഫിഡേ റേറ്റഡ് ചെസ്സ് താരമാണ്.രണ്ട് പേരും പരിശീലകൻ
ഹോം വോട്ടിംഗ് തുടങ്ങി;ജില്ലയില്‍ 4437 പേര്‍ സേവനം പ്രയോജനപ്പെടുത്തും
കൽപ്പറ്റ : 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍,40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍,കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി.മാനന്തവാടി,കല്‍പറ്റ,സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.ആദ്യദിവസം 800ലേറെ പേര്‍ ഹോം വോട്ട് ചെയ്തു.ബി.എല്‍.ഒ,പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍,മൈക്രോ ഒബ്സെര്‍വര്‍,പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്.80 സ്‌ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിംഗ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. ഹോം വോട്ടിംഗിനാവശ്യമായ തെരഞ്ഞെടുപ്പ് സാമഗ്രികള്‍
ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഏപ്രിൽ ഒന്ന്,രണ്ട്,നാല് തീയതികളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അതേസമയം,തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മണിക്കൂറിൽ
കൽപ്പറ്റയിൽ ദുരന്തബാധിതരുടെ പണവുമായി വിവാദം: എസ്‌എഫ്‌ഐ ‘മോണിംഗ് വാക്ക് ക്യാമ്പയിൻ’ തുടങ്ങി
കൽപ്പറ്റ : ഉരുൾ ദുരന്തബാധിതർക്കായി കോൺഗ്രസ് ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന ചോദ്യമുയർത്തി Students’ Federation of Indiaയുടെ നേതൃത്വത്തിൽ ‘മോണിംഗ് വാക്ക് ക്യാമ്പയിൻ’ ആരംഭിച്ചു. രാവിലെ നടക്കാനിറങ്ങിയ പ്രവർത്തകർ “ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ ചിത്രത്തിനുപിന്നിൽ വയനാട്ടിൽ ജീവൻപൊലിഞ്ഞവരുടെ വിലാപമുണ്ട്” എന്ന സന്ദേശമുള്ള പോസ്റ്ററുകൾ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾക്കരികിൽ സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്. ദുരന്തബാധിതർക്കായി പിരിച്ച പണം തന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണെന്ന് പ്രതിപക്ഷ നേതാവ് V. D. Satheesan പറഞ്ഞത് തെറ്റാണെന്ന്
ലോക ക്ഷയ രോഗ ദിനാചരണം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ക്ഷയ രോഗ ദിനാചരണം സുൽത്താൻ ബത്തേരി മണ്ടോക്കര ഊരിൽ സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.എഡിഎസ് സ്മിത നന്ദി രേഖപ്പെടുത്തി.2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം “അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും!” എന്നതാണ്.നൂതനാശയങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിലും, ആഗോള ക്ഷയരോഗ പകർച്ചവ്യാധിയുടെ അന്ത്യം ത്വരിതപ്പെടുത്തുന്നതിന് പുതിയ ശുപാർശകൾ വേഗത്തിൽ സ്വീകരിക്കുന്നതിലും ഈ സന്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.സിദ്ധ മെഡിക്കൽ
പോക്‌സോ:പിതാവിന് തടവും പിഴയും
കല്‍പ്പറ്റ : പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി,പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.2023-ലാണ് സംഭവം.അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ യായിരുന്ന ആർ.ബിജു കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.
രക്തദാന വാരാചരണത്തിന് തുടക്കമായി
മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി.കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്.വാരചരണത്തിൻ്റെ ഭാഗമായി വയനാട്,കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും.നാല്പതാം വെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന രക്ത ദാന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ കവി ടി.കെ ഹാരിസ് നിർവഹിച്ചു. യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖല സമിതി അദ്ധ്യക്ഷൻ
വി.കെ.ശ്രീധരൻ മാസ്റ്ററെ GHS വെള്ളമുണ്ട 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹാദരവ് സമർപ്പിച്ചു
തരുവണ : എറണാകു ളത്ത് വെച്ച് നടന്ന ഓൾ കേരള സീനിയർ അത് ലറ്റിക് മീറ്റിന്റെ 80-85 വയസ്സിനിടക്കുള്ളവരുടെ ലോംഗ് ജംബിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെള്ളമുണ്ട ഹൈസ്ക്കൂളിലെ മുൻ അധ്യാപകനെ 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ശിഷ്യൻമാർ സ്നേഹാദരം സമർപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് സി. റസിയ അധ്യക്ഷത വഹിച്ചു സെക്രട്ടറി ദിലീപ് കുമാർ കെ.ജെ. സ്വാഗതമാശംസിച്ചു.ചടങ്ങിൽ കെ.ടി.മമ്മൂട്ടി,മധു ഇ.കെ,ജോൺ RJ,പ്രേംപ്രകാശ്,റഷീദ്.P,പ്രദീപ് കുമാർ കെ.ജെ, ജോസ്,ഭാർഗവി,റോജ, വിൻസെന്റ്,മുസ്തഫ.യു എന്നിവർ ആശംസകൾ
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം;എങ്ങും ആവേശോജ്വല സ്വീകരണം
കല്‍പ്പറ്റ : വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു.മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം.യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷനായിരുന്നു.സലീം മേമന,പി പി
ഡി വൈ എഫ് ഐയുടെ സമരം അപഹാസ്യം: യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ : ടൗണ്‍ഷിപ്പിലെ സര്‍ക്കാരിന്റെ വഞ്ചന ചര്‍ച്ചയാവാതിരിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരം അപഹാസ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടുമാത്രം ലക്ഷ്യം വെച്ച് ദുരന്തബാധിതരായ 178 കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ താക്കോല്‍ കൈമാറിയെങ്കിലും ഇത്രകാലമായും അവര്‍ക്ക് അങ്ങോട്ട് താമസം മാറ്റാന്‍ സാധിച്ചിട്ടില്ല.ഇനിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കാനുണ്ട്.കുടിവെള്ളം വേസ്റ്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ഒന്നും ഒരുക്കാതെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം എന്ന പ്രഹസനം സംഘടിപ്പിച്ചത്.ഇത് ദുരന്തഭൂമിയിലെ അതിജീവിതം
ഡി വൈ എഫ് ഐയുടേത് സമരാഭാസം:അഡ്വ.ടി ജെ ഐസക് സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍
കല്‍പ്പറ്റ : കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല.തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഭവനപദ്ധതി നടപ്പിലാക്കിയെന്ന് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ഉദ്ഘാടനം.യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയത്.അവിടെ ഒരാള്‍ക്ക് പോലും താമസിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അതിന്റെ
മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു
കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും,പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പഠനാരംഭ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നവയുഗ സാഹചര്യത്തിൽ മത വിദ്യാഭ്യാസത്തിലേക്കും മത മൂല്യത്തിലേക്കും തിരിച്ചു പോകുന്നതിലൂടെ മാത്രമാണ് പുതുതലമുറയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അത്തരം അവസരങ്ങൾ സൃഷ്ടിക്കുന്ന ധാർമികതയുടെ ഉറവിടമാണ് മദ്റസ
കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വേനൽമഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ
ഏപ്രിൽ 9 മുതൽ തുടർച്ചയായ 9 ദിവസം മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഏപ്രിൽ 9 മുതൽ തുടർച്ചയായ ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പും അധ്യാപക പരിശീലനവും പ്രമാണിച്ചാണ് പ്രത്യേക അവധി അനുവദിച്ചത്.ഏപ്രിൽ 9 വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും,ഏപ്രിൽ 11 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പുതുക്കിയ പാഠപുസ്തകങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് നൽകുന്ന പരിശീലന പരിപാടികൾക്കായും മദ്രസകൾക്ക് അവധി നൽകാൻ സമസ്ത നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.ഈ പ്രത്യേക അവധികൾക്കിടയിൽ വരുന്ന ഏപ്രിൽ 10,ഏപ്രിൽ
പണികൾ ഇനിയും പൂർത്തിയായില്ല;ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്
കൽപ്പറ്റ : ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്.ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല.യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്.178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്.എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ
ത്യാഗത്തിൻ്റെ ചുവടുകൾ, വിശ്വാസത്തിൻ്റെ കടൽ; കല്ലോടിയിൽ നിന്നും ദീപ്തിഗിരിയിലേക്ക് ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം ഭക്തിസാന്ദ്രമായി സമാപിച്ചു
കല്ലോടി : ക്രൂശിതൻ്റെ പീഡാനുഭവ സ്മരണകൾ നെഞ്ചേറ്റി പുണ്യ നോമ്പുകാലത്തിൻ്റെ അന്ത്യഘട്ടത്തിൽ കല്ലോടി ഫൊറോനയിൽ നടന്ന ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം വിശ്വാസികൾക്ക് ആത്മീയ വിരുന്നായി. മാർച്ച് 27-ന് (നാൽപതാം വെള്ളി) നടന്ന ഈ ഭക്തിനിർഭരമായ യാത്രയിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. ത്യാഗത്തിൻ്റെയും പ്രാർത്ഥനയുടെയും ചുവടുകളുമായി മാനന്തവാടി,കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം 4 കിലോമീറ്റർ നടന്നു ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിലാണ് സമാപിച്ചത്. വൈകുന്നേരം 5:30-ന് കല്ലോടി പള്ളിയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ്
രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം
മേപ്പാടി : വയനാട്ടിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സുമാർ നടത്തുന്ന സമരം ആശുപത്രിയിലെ ആരോഗ്യസേവനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്നു.സർക്കാർ ഇൻഷുറൻസ് പദ്ധതികളിലൂടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഉൾപ്പെടെ സൗജന്യമായി ലഭിച്ചിരുന്ന ഈ സ്ഥാപനത്തിൽ നഴ്സുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന 24 ഓളം മെഡിക്കൽ കോളേജുകൾ ഒരു നഴ്സിംഗ് സമരവും ഇല്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ഏക തൃതീയ
ഇന്ധന പ്രതിസന്ധി;രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ? ഒടുവില്‍ വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി : പശ്ചിമേഷ്യൻ സംഘർഷത്തിനെത്തുടർന്ന് രാജ്യത്ത് എല്‍പിജി പ്രതിസന്ധി തുടരുന്നതിനിടെ മറ്റൊരു ലോക്ക്ഡൗണിലേക്ക് രാജ്യം കടക്കുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി കേന്ദ്ര സർക്കാർ.ലോക്ക്ഡൗണ്‍ നിർദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചു.പൗരന്മാർ ശാന്തരായിരിക്കണമെന്നും കിംവദന്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പുരി അഭ്യർഥിച്ചു. എല്‍പിജി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്ബൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ പദ്ധതിയില്ല. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ പൂർണമായും തെറ്റാണെന്ന്
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍;’അമേരിക്കയെ നരകം കാണിക്കും’
ഇറാന്‍ : അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ,10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍.അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയര്‍ത്തുകയും സാമ്ബത്തിക രംഗത്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവര്‍ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചര്‍ച്ചകള്‍ നടത്തി ഇറാനുമായി
നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി
കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.പത്രങ്ങള്‍,ടെലിവിഷന്‍ ചാനലുകള്‍,പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും എംസിഎംസിയുടെ നിരീക്ഷണത്തിലാണ്.സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള എം.സി.എം.സി.
അഡ്വ.ടി സിദ്ധിഖ് എം.എല്‍.എ നാളെ (മാര്‍ച്ച് 28 ശനി) മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും
കല്‍പ്പറ്റ : കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ധിഖ് നാളെ (മാര്‍ച്ച് 28 ശനി) മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.രാവിലെ എട്ടുമണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പനങ്കണ്ടി,കൊളവയല്‍,ചെലഞ്ഞിച്ചാല്‍, കമ്പളക്കാട്,പറളിക്കുന്ന് എന്നിവടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ഥിക്കും.തുടര്‍ന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട്,ഒന്നാംമൈല്‍, വെള്ളച്ചിമൂല,പള്ളിമുക്ക്,കണിയാമ്പറ്റ,മില്ലുമുക്ക്, അരിഞ്ചേര്‍മല,പച്ചിലക്കാട്,നെല്ലിയമ്പം,നടവയല്‍, കവാടം,കൂടോത്തുമ്മല്‍,മൃഗാശുപത്രിക്കവല, വരദൂര്‍,പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് ഏഴ് മണിയോടെ കരണിയില്‍ സമാപിക്കും.സമാപനസമ്മേളനം
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും;മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു
തിരുവനന്തപുരം : ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിൻ്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻ്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്.പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും,അവസാന ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിനാണ് ടി20
