ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട് ഒഴിഞ്ഞു;റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ഈങ്ങാപ്പുഴ : കനത്ത മഴയെ തുടർന്ന് ഈങ്ങാപ്പുഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞതോടെ മേഖലയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.റോഡിൽ കെട്ടിക്കിടന്ന വെള്ളം താഴ്ന്നതോടെ ടാങ്കർ ലോറികളും സപ്ലൈ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമടക്കം തടസ്സമില്ലാതെ കടന്നുപോകാൻ തുടങ്ങിയിട്ടുണ്ട്.മഴയ്ക്ക് നേരിയ ശമനം വന്നതോടെയാണ് റോഡിലെ വെള്ളക്കെട്ടിന് ആശ്വാസമുണ്ടായത്.പ്രദേശത്ത് നിലവിൽ വാഹനഗതാഗതം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും,വരും മണിക്കൂറുകളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read More

നിപ:കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി

കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നയാളെ റൂമിലേക്ക് മാറ്റി. 43കാരനായ ഫറോക്ക് സ്വദേശിയാണ് സാധാരണ ജീവിതത്തിലേക്ക് അടുക്കുന്നത്.ജൂണ്‍ ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് ജൂണ്‍ 10നാണ് നിപ സ്ഥിരീകരിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ ജൂണ്‍ 11നാണ് സ്വകാര്യാശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി,റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി.വെന്റിലേറ്റര്‍ ചികിത്സ തുടര്‍ന്നു.ആവര്‍ത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയ ശേഷം ജൂലൈ ഏഴിന് ഐസോലേഷന്‍ ഐസിയുവില്‍ നിന്ന് ഇദ്ദേഹത്തെ ട്രാന്‍സിറ്റ്

Read More

അധ്യാപികമാർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിനായി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്,അടിയന്തരമായി റിപ്പോർട്ട് കൈമാറണമെന്ന് ഉത്തരവ്

വടകര : കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.അന്വേഷണം നടത്താനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി.എസ്എസ്കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല.പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും നാലംഗ സമിതി അന്വേഷണം നടത്തും.എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, കേസിലെ പ്രതികളായ കാവ്യ,കീർത്തന,നീഷ്മ എന്നീ അധ്യാപികമാർക്ക്

Read More

വടകര എംഡിഎംഎ കേസ്:പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര : വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ.അതേസമയം വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ

Read More

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട് : പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ

Read More

‘റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട’;ഫയര്‍ഫോഴ്സില്‍ നിയന്ത്രണം

കോഴിക്കോട് : ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം.യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച്‌ റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്‌ വകുപ്പിന്റെ

Read More

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ കാ​ണാ​നി​ല്ല;ത​പ്പി​യി​റ​ങ്ങി​യ പോ​ലീ​സും വീ​ട്ടു​കാ​രും ക​ണ്ട​ത് ഒ​രേ ക​യ​റി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന യു​വാ​വി​നേ​യും യു​വ​തി​യേ​യും;സം​ഭ​വം കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട് : കാ​ണാ​താ​യ വീ​ട്ട​മ്മ​യെ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.കു​റ്റ്യാ​ടി ക​ള്ളാ​ട് സ്വ​ദേ​ശി പ​ഞ്ചാ​ര​പ്പ​റ​മ്പ​ത്ത് ചാ​ത്ത​ന്‍​ക​ണ്ടി അ​ജേ​ഷ് (32),പേ​രാ​മ്പ്ര കു​യി​മ്പി​ല്‍ സ്വ​ദേ​ശി​നി ത​ട്ടാ​ന്‍​ക​ണ്ടി ശ​ര​ണ്യ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മാ​മ്പി​ലാ​ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ ക​ശു​മാ​വി​ല്‍ ഒ​രേ​ക​യ​റി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍.പു​തി​യ വീ​ട് അ​ടി​ച്ചു​വാ​രാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ശ​ര​ണ്യ പോ​യ​ത്.നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.തു​ട​ര്‍​ന്ന് പൊ​ലീ​സ് ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൊ​ട്ടി​ല്‍​പ്പാ​ലം ക​ള്ളാ​ട് മ​ല​യി​ലെ മാ​മ്പി​ലാ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.വി​വാ​ഹി​ത​യാ​യ ശ​ര​ണ്യ​ക്ക് ര​ണ്ട്

Read More

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍ : രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.രഹസ്യവിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്,കൊച്ചി,കണ്ണൂര്‍ യൂണിറ്റുകളിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി വെള്ളി ഉച്ചയോടെ കരിപ്പൂരിലെത്തി.വിമാനത്താവള ടെര്‍മിനലില്‍ എത്തിയ യാത്രക്കാരനെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും

Read More

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട് : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ്.കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും (കിറ്റ്ഫ്ര) സൈബർ പാർക്കിൻ്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയിൽ ‘ഹൈലൈറ്റ് സൈബർ ടവർ’,’ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവ ഉൾപ്പെടുന്നു.ഇതിൽ ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.ഹൈലൈറ്റ് സൈബർ ടവറിനായുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറിക്കഴിഞ്ഞു;അടുത്ത ഘട്ടമായി ഇതിന്റെ നിർമാണവും തുടങ്ങും. ഗ്രൂപ്പിന്റെ വേൾഡ്

Read More

കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ;ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല,ഒടുവിൽ

കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി വരാമെന്നു പറഞ്ഞു ശുചിമുറിയിൽ പോയ യുവതി മുങ്ങി.പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി.മുങ്ങിയ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 10:10 ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം.കുട്ടിയെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിൽ സൂക്ഷിച്ചു. രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതി കുട്ടിയെ

Read More

ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കണം:ആം ആദ്മി പാർട്ടി

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണു ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരവും അധികൃതരുടെ അനാസ്ഥയും ആണ് സൂചിപ്പിക്കുന്നത്.മാനന്തവാടി ടൗണിലും പഴകി ദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണ് ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കും എന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.പ്രസിഡന്റ് മനോജ് കുമാർ,അജി കൊളോണിയ,മനു മത്തായി പി എ ജെയിംസ്, ബേബി ഇ ജെ,മുജീബ് റഹ്മാൻ,ബേബി

Read More

വലിയങ്ങാടി അപകടത്തിൽ മരണം നാലായി

കോഴിക്കോട് : മൊത്തവ്യാപാര വിപണന കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ അപകടത്തിൽ മരണം നാലായി.തിരുവങ്ങൂർ സ്വദേശി വിനോദ്,ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്.ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്ന് അപകടമുണ്ടയത്.പൊളിക്കാൻ നിർദേശമുണ്ടായിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.പഴയ കെട്ടിടത്തിൻ്റെ മുൻഭാഗത്തെ ബീം ആണ് തകർന്നുവീണത്.കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.

Read More

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം,കേസെടുത്ത് പൊലീസ്,50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ പാളയം ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്.ടെക്‌സ്റ്റൈല്‍സ് മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.തീപിടിത്തത്തില്‍ അന്‍പ് കോടി രൂപയോളം നഷ്ടമുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് മാനേജരുടെ പരാതി.വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോഴിക്കോട് കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഗ്‌നിശമന സേനയുടെ

Read More

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്;ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി.കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്.ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി.ആ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു.കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്.അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ ദുരന്തം ഒഴിവായി.ഈ സമയം കുട്ടി ബസിനരികിൽ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന

Read More

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി:ഡോ.പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

കോഴിക്കോട് : പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നിക്ഷേപകരായ ഞങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്് സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കി കിട്ടേണ്ടതുണ്ട്. ചിലര്‍ തടസ്സം നില്‍ക്കുന്നതിനാല്‍

Read More

സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക്:ആരോഗ്യരംഗത്ത് നവീന മുന്നേറ്റവുമായി മെക്കാനോവെബ്

കോഴിക്കോട് : ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക് അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് Mechanoweb. ഈ സംരംഭത്തിന് നേതൃത്വം നൽകിയിരിക്കുന്നത് യുവ നവോത്ഥാന സംരംഭകനായ Sharon Jose ആണ്. സാങ്കേതിക വികസനത്തിൽ Botz Engineering Pvt. Ltd. സഹകരിച്ചിരിക്കുകയാണ്.ഈ ആശയത്തിന് പ്രചോദനമായത് ഡോ.ഷിജിൻ ജോൺ ആളൂർ ആണ്.ഡോക്ടറെ കാണുന്നതിന് മുമ്പ് രോഗികൾക്ക് സ്വയം അടിസ്ഥാന പരിശോധനകൾ നടത്താൻ കഴിയുന്ന രീതിയിലാണ് ഈ കിയോസ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഉയരം,ഭാരം,BMI,ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ

Read More

ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നിട്ടില്ല,ദീപക് നിരപരാധി,മൊത്തം ഏഴ് വീഡിയോകൾ, ഷിംജിതയുടേത് വ്യാജ ആരോപണം – റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട് : ബസ്സിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്.മരിച്ച ദീപക് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന പോലീസ് റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ : • ദീപക് നിരപരാധി : ബസ്സിൽ വെച്ച് ദീപക് യാതൊരു വിധത്തിലുള്ള ലൈംഗികാതിക്രമമോ ശല്യമോ നടത്തിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.ബസ്സിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴികളും പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.ദീപക്

Read More

‘എൻ്റെ മകൻ പാവമായിരുന്നു,അവൻ പേടിച്ചു പോയി;ഷിംജിതയെ പിടി കൂടണം,നീതി കിട്ടണം’ ; ദീപക്കിന്റെ മാതാപിതാക്കള്‍

കോഴിക്കോട് : ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍.ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.ഒരു പെണ്ണിനോടും മകൻ മോശമായി പെരുമാറിയിട്ടില്ല.എൻ്റെ മകൻ പാവമായിരുന്നുവെന്നും അവൻ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ അച്ഛൻ ചോയി. ശിക്ഷ വാങ്ങി കൊടുക്കണം.മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്.പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന്

Read More

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കേസില്‍ പ്രതിചേര്‍ത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.നാല് വയസ്സുകാരി അംഗന്‍വാടിയില്‍ വെച്ച്‌ ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി പറയുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.മുക്കം

Read More

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു.ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു.പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും

Read More

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട് : കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.വയനാട് പൊഴുതന സ്വദേശി സമീർ(35).കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി,എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.പിക്കപ്പ് ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു.കാറിലുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്.

Read More

മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി കത്രിക വിഴുങ്ങി;ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കോഴിക്കോട് : സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി. തുടർന്നു യുവാവിനെ ഇഎൻടി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു.പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റി മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.ഇഎൻടി വിഭാ​ഗത്തിലെ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.

Read More

കരിപ്പൂർ വിമാനത്താവളം കാണാൻ വെങ്കുളത്തെ വ്യൂ പോയിൻ്റിൽ കയറി;കാൽ തെറ്റി താഴെ വീണ യുവാവിന്റെ കഴുത്തിൽ കമ്പ് തറച്ചു കയറി,ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് മലക്ക് മുകളിൽക്കയറിയ യുവാവ് കാൽ തെറ്റി താഴെ വീണു മരിച്ചു.കരിപ്പൂർ വിമാനത്താവളം കാണാൻ വെങ്കുളത്തെ വ്യൂ പോയിൻ്റിൽ കയറിയ യുവാവാണ് അവിടുന്ന് വീണ് മരിച്ചത്.ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.കൂട്ടുകാരോടൊപ്പം എത്തിയതാണ് യുവാവ്.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.യുവാവ് കാലുതെറ്റി താഴ്ചയിലേക്ക് പോകുകയായിരുന്നു.സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി ആഴത്തിലുള്ള മുറിവേറ്റിരുന്നു.ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ

Read More

വന്യജീവികളെ കൂട്ടിലടക്കാതെ കാണാം! കോഴിക്കോട് മാതൃകാ ബയോളജിക്കൽ പാർക്ക് വരുന്നു;അനിമൽ ഹോസ്പൈസ് സെന്ററിന് തറക്കല്ലിട്ടു

കോഴിക്കോട്: മുതുകാടിൽ മാതൃകാ ബയോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നു.വന്യജീവികളെ കൂട്ടിലടക്കാതെ,അവയുടെ സ്വാഭാവികതയിൽ നിർത്തി കണ്ടാസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കൽ പാർക്കാണ് മുതുകാട് ആരംഭിക്കാൻ പോകുന്നത്.വനം വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബയോളജിക്കൽ പാർക്കിൻ്റെ നിർമാണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസിന്റെ ഉദ്ഘാടനവും അനിമൽ ഹോസ്പൈസ് സെന്ററിന്റെ തറക്കല്ലിടലും പെരുവണ്ണാമൂഴിയിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. വന്യജീവികൾക്കും ജനങ്ങൾക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് ബയോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിട്ടുള്ളത്.വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു

Read More

മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 നവംബർ 1-ന് കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു

കോഴിക്കോട് : മലേഷ്യൻ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ് (EMGS) ഇൻഡ്യയിലെയും യു.എ.ഇ.ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറ്റർനാഷണലുമായി സഹകരിച്ച് നവംബർ ഒന്നിന് നടത്തിയ മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയറിൽ (MGEF 2025) 500-ഓളം സ്കൂൾ,കോളേജ് വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്തു.മലേഷ്യയിലെ വിവിധ പബ്ലിക്,പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഈ ഫെയറിൽ പങ്കെടുത്തു. സർവകലാശാലാ പ്രതിനിധികളിൽ നിന്ന് കോഴ്‌സുകൾ,സ്കോളർഷിപ്പുകൾ,അഡ്മിഷൻ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ലഭിച്ചു. സ്കോളർഷിപ്പ് എലിജിബിലിറ്റി വിലയിരുത്തലിനും,വ്യക്തിഗത അക്കാദമിക്ക്

Read More

യൂറോപ്പിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗവ.സൈബര്‍പാര്‍ക്കിലെ വാറ്റിൽകോർപ്പ്:യൂറൈലം ടെക്നോളജീസുമായി ധാരണാപത്രം ഒപ്പിട്ടു

കോഴിക്കോട് : ഗവ.സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി സൈബർ സുരക്ഷാ,ഐ.ടി. സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സഹകരണം.സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര രംഗത്ത് വാണിജ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് ഗവ.സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു. സൈബർ സുരക്ഷാ മാനദണ്ഡങ്ങള്‍, ഐ.ടി. സേവനങ്ങള്‍,ഡെവ് ഓപ്സ് എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ,സോഫ്റ്റ് വെയര്‍

Read More

താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു;വൻ സംഘര്‍ഷം,എസ്‍ പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു.സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു.കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്.നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ്,പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക്

Read More

സഹോദരിയെ സ്കൂള്‍ വാനില്‍ നിന്നും ഇറക്കാൻ പോയ മൂന്ന് വയസുകാരൻ അതേ വാനിടിച്ച്‌ മരിച്ചു; അപകടം അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌

കോഴിക്കോട് : സ്‌കൂൾ വാനിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു.മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസ് ആണ് മരിച്ചത്.മാനിപുരത്ത് വീടിന് സമീപം അമ്മയുടെ മുന്നിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.യുകെജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.സഹോദരിയെ വാനിൽ നിന്നിറക്കി വാനിന്റെ ഡോർ അടയ്ക്കുന്നതിനിടയിൽ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.മുന്നോട്ടെടുത്ത വാനിനടിയിൽ ഉവൈസ് പെട്ടുപോവുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ്

Read More

കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്ത് മുറിച്ചു മരിച്ചു

കോഴിക്കോട് : ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു.പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാർന്ന് കിടക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ആരാണെന്ന് വ്യക്തമായിട്ടില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Read More

ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു.പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത് നല്‍കി.ഇരയെ ഇന്ന് സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കും.വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം നിലവില്‍ താമസിക്കുന്നത് ഗുഡ്‌സ് ഓട്ടോയിലാണ്.

Read More