കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എസ്മയുമായുള്ള സംവാദവും ശില്പശാലയും മാർച്ച് 28,29 തീയതികളിൽ

കൊച്ചി : പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ മ്യൂസിയം ഓഫ് ആര്ട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചു വരുന്ന അഫ്രയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് എന്ന പ്രദർശന വേദിയിൽ രാവിലെ 11 മുതൽ 11.30 വരെയും വൈകുന്നേരം 3 മുതൽ 3.30 വരെയുമാണ് സംവാദം.നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തുണിത്തരങ്ങളും

Read More

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം:പ്രവാസി കോൺഗ്രസ്

കൽപ്പറ്റ : വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ് മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം ടൂറിസം മേഖല പ്രതിസന്ധി നേരിടുന്നു.ഈ സാഹചര്യത്തിൽ വാണിജ്യ ഗ്യാസ് ലഭ്യത ഉറപ്പുവരുത്തു ന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് വയനാട് ജില്ല നേതൃത്വ യോഗം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറവായ സാഹചര്യത്തിൽ വായ്പകൾക്ക് മൊറോട്ടോറിയം

Read More

‘സ്നേഹസ്വരം’ വയോജന സംഗമം:1700 പേരക്കുട്ടികൾക്ക് കൂട്ടിന് 600 മുത്തശ്ശി മുത്തശ്ശന്മാർ;സ്നേഹക്കടലായി ക്യാമ്പസ്

താളൂർ : തലമുറകൾ തമ്മിലുള്ള ദൂരമില്ലാതാക്കി, സ്നേഹത്തിന്റെ പുതിയൊരു ഭാഷയുമായി ക്യാമ്പസിൽ ‘സ്നേഹസ്വരം’ വയോജന സംഗമം അരങ്ങേറി.നിലഗിരി,വയനാട് ജില്ലകളിലെ 17 വൃദ്ധസദനങ്ങളിൽ നിന്നായി എത്തിയ 600-ഓളം അന്തേവാസികൾക്ക്,ക്യാമ്പസിലെ 1700-ഓളം വിദ്യാർത്ഥികൾ ഒരു പകൽ മുഴുവൻ പേരക്കുട്ടികളായി മാറി.വൃദ്ധസദനങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്ക് പുറംലോകത്തെ കാഴ്ചകൾ സമ്മാനിക്കാൻ പ്രത്യേക ടൂറിസ്റ്റ് ബസ്സുകളാണ് കോളേജ് ഒരുക്കിയത്.ഓരോ വൃദ്ധസദനത്തിലും നേരിട്ടെത്തി,വയോജനങ്ങളെ കൈപിടിച്ച് ബസ്സിൽ കയറ്റി ക്യാമ്പസിലേക്ക് എത്തിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ക്യാമ്പസ് കവാടത്തിൽ വിദ്യാർത്ഥികൾ നൽകിയ സ്വീകരണത്തിൽ തന്നെ പല

Read More

താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം

താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ഷിബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.ഷാഹുൽഹമീദ്,ദീപു കെ.ആർ എന്നിവർ ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ

Read More

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം;മധ്യസ്ഥ ചർച്ച പരാജയം

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം.യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ.ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്.ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ശ​​മ്പ​​ളവ​​ര്‍ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ന​​ഴ്‌​​സു​​മാ​​രു​​ടെ സ​​മ​​ര​​ത്തി​​നെ​​തി​​രേ കേ​​ര​​ള പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ല്‍സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍കി​​യ ഹ​​രജി​​യി​​ലാ​​ണ് മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യ്ക്ക് കോ​​ട​​തി നേ​​ര​​ത്തേ നി​​ര്‍ദേ​​ശി​​ച്ച​​ത്.ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി​​യി​​ലെ മീ​​ഡി​​യേ​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ന്നെ​​ങ്കി​​ലും

Read More

വോട്ട് ബോധവത്ക്കരണവും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

മാനന്തവാടി : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ നേതൃത്വത്തിൽ തലപ്പുഴ ഗവ.എൻജിനീയറിങ് കോളേജിൽ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു.ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. യുവജനങ്ങളിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും വോട്ടവകാശത്തിന്റെ വിനിയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.എൽ ആർ തഹസിൽദാർ എൻ. പ്രിയ, കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്

Read More

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍,കൂടുതല്‍ കൊടുവള്ളിയിൽ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്.2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്.1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്.957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്. കൊടുവള്ളി 17,മഞ്ചേശ്വരം 14,തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍.മാനന്തവാടി

Read More

14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ; പാചകവാതക ക്ഷാമം മറികടക്കാൻ രാജ്യത്ത് ‘റേഷനിംഗ്’ ആലോചനയിൽ

ഡൽഹി : രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലുണ്ടായ പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി ഏകദേശം പകുതിയോളം കുറഞ്ഞു.പ്രതിസന്ധി മറികടക്കാൻ നിലവിലെ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ സിലിണ്ടറുകൾ താൽക്കാലികമായി വിതരണം ചെയ്യുന്ന ‘റേഷനിംഗ്’ സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ അർജന്റീന,അർമീനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേസമയം,ഹോട്ടലുകൾ ഭക്ഷണബില്ലിൽ അധിക ‘ഗ്യാസ് ചാർജ്’

Read More

എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു

സുൽത്താൻ ബത്തേരി : എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളജിൽ നിന്നും ഡോ:ടി.ജുബൈറിന് കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിലെ ഗവേഷണത്തിന് ആണ് എം കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.തൃക്കൈപറ്റ പരേതരായ മങ്കുത്തേൽ കുമാരൻ,അമ്മിണി ദമ്പതികളുടെ മകനും ജി.എച്ച് എസ് എസ്മൂലങ്കാവിലെ കൊമേഴ്സ് അധ്യാപകനുമാണ്.നാഷണൽ സർവീസ് സ്കീമിൻ്റെ മീനങ്ങാടി ക്ലസ്റ്റർ കൺവീനർ,സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ,കരിയർ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

Read More

ടി സിദ്ദിഖിന്റെ പഞ്ചായത്ത്തല പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും

കല്‍പ്പറ്റ : നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടിക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. നാളെ മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തുക രാവിലെ എട്ടുമണിക്ക് മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയില്‍ പര്യടനപരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് ഉദ്ഘാടനം ചെയ്യും.എട്ടരക്ക് ഓടത്തോട്, ഒമ്പത് മണിക്ക് കുന്നമ്പറ്റ,9.20ന് കോട്ടനാട്,9.40ന് കാപ്പംകൊല്ലി, 10ന് കോട്ടവയല്‍,10.20ന് മാനിവയല്‍,10.40 ചെമ്പോത്തറ,11 മണിക്ക് കുന്നമംഗലംവയല്‍,11.30ന് എരുമക്കൊല്ലി, 12ന് ചൂരല്‍മല,12.30ന് ഏലവയല്‍,ഒരു മണിക്ക് കള്ളാടി,1.30ന് താഞ്ഞിലോട്,രണ്ടിന്

Read More

തോട്ടം – തൊഴിലുറപ്പ് തൊഴിലാളി മേഖലകളിൽ പര്യടനം നടത്തി പി.കെ അനിൽകുമാർ

കൽപ്പറ്റ : വൈത്തിരി,പൊഴുതന,തരിയോട്, പടിഞ്ഞാറത്തറ,കോട്ടത്തറ പഞ്ചായത്തുകളിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. തോട്ടം മേഖലയിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തോട്ടം മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തങ്ങൾക്ക് ഏറെ ഗുണകരമായെന്ന് തൊഴിലാളികൾ പങ്കുവെച്ചു. പെരുംകോട,പാറക്കുന്ന്,കുറിച്യർമല,അച്ചൂർ ഭാഗങ്ങളിലും വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തരിയോട് പഞ്ചായത്തിലായിരുന്നു ഉച്ചകഴിഞ്ഞുള്ള പര്യടനം.കോട്ടക്കുന്ന് തലച്ചിൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അന്നദാനത്തിൽ സ്ഥാനാർഥി പങ്കെടുത്തു.വിശ്വാസികളോട് വോട്ട് തേടി.മഞ്ഞൂറയിലും ചീങ്ങണ്ണൂരിലും തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്ന പുതിയ

Read More

കെ സി വേണുഗോപാല്‍ എം പി നാളെ ജില്ലയില്‍

കല്‍പ്പറ്റ : വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നാളെ (മാര്‍ച്ച് 26) വയനാട് ജില്ലയിലെത്തും.കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ധിഖിന്റെ പ്രചരണാര്‍ഥം കല്‍പ്പറ്റ തിരുഹൃദയ ജൂബിലിഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വനിതാസംഗമം ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍,വനിതാലീഗ് സംസ്ഥാന പ്രസിഡന്റ്

Read More

സൊലസ് വയനാട് സ്നേഹാർദ്രമായി മാർച്ച് 28 ന്

കൽപ്പറ്റ : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു.കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28 ന് ശനിയാഴ്ച

Read More

ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

കൽപ്പറ്റ : മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ.എം പത്രോസ് അധ്യക്ഷത വഹിച്ചു.ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Read More

ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്,എം.സി.സി സ്‌ക്വാഡ്,സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്.എഫ്.എസ്.ഡി വാഹനങ്ങളിലെ 15

Read More

കേരളം പൊള്ളുന്നു:പകല്‍ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരും.ഇന്ന് 11 ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ചവരെ പാലക്കാട്,കൊല്ലം ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂർ, എറണാകുളം,കോഴിക്കോട്,കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രിവരെയും തിരുവനന്തപുരം,മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.ഇത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക.തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും

Read More

മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍

മീനങ്ങാടി : ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ,മാടക്കുന്ന്,തുമ്പിയാം കുഴിയില്‍ വീട്ടില്‍,അമല്‍ ജോസ്(24)നെയാണ് 21.03.2026 തീയതി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 21ന് വെകീട്ട് മീനങ്ങാടി,കൊളഗപ്പാറ സ്‌കൂള്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് വയനാട്,പള്ളിക്കുന്ന്,ആനക്കുഴി വീട്ടില്‍,ജിബിന്‍ ജോണ്‍സണ്‍ (24),കുറുമ്പാലക്കോട്ട,കാക്കശ്ശേരി വീട്ടില്‍,നിഖില്‍ തോമസ് (24) എന്നിവരെ 17.98 ഗ്രാം എം.ഡി.എം.എയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.ലോറിയുടെ ടൂള്‍

Read More

കമ്പളക്കാട് ടൗണിൽ ലോക ക്ഷയരോഗ ദിനാചരണം: സൗജന്യ പരിശോധനയും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു

കമ്പളക്കാട് : മാർച്ച്‌ 24-നുള്ള ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിരവും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തും ചേർന്ന് കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്,കഫം പരിശോധന,രക്തസമ്മർദ്ദം (പ്രഷർ),പ്രമേഹ പരിശോധന എന്നിവയും സിഗ്നേച്ചർ ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് വാഴയിൽ ബോധവത്കരണ ക്ലാസ് നൽകി.ഡോ.അംബിച്ചിറ,സ്നേഹ പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി വി.കെ.ഉസ്മാൻ,വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.ജൂനിയർ പബ്ലിക് ഹെൽത്ത്

Read More

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ : പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍.തരിയോട്,കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം,ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്.

Read More

ഫോട്ടോ ദുരുപയോഗം ആരോപണം; നിയമനടപടിക്ക് ഒരുങ്ങി കോൺഗ്രസ് നേതാവ് ആർ.ഉണ്ണികൃഷ്ണൻ

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുന്‍ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ഉണ്ണികൃഷ്ണൻ രംഗത്ത്. അനുമതിയില്ലാതെ തന്റെ ചിത്രം എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയുയര്‍ത്തല്‍ ചടങ്ങിനിടെ എടുത്ത ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഇത് രാഷ്ട്രീയമര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. കല്‍പ്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ടി. സിദ്ദിഖിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ

Read More

കൽപറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം

കൽപറ്റ : വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.വയനാടിന്റെ വിലാപം കേൾക്കാനും,ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ,കോൺഗ്രസ്

Read More

നിയമസഭാ തെരഞ്ഞെടുപ്പ്:കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി’

കൽപ്പറ്റ : പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ.മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു.ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്.ബൂത്തിൽ തുണി,പനമ്പ്, ഈറ,മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്.ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ

Read More

സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു;പവൻവില ഒരുലക്ഷം രൂപയിൽ താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംതവണയും സ്വർണവില താഴേക്ക്.ജനുവരി നാലിനു ശേഷം ആദ്യമായി വില ഒരു ലക്ഷത്തിനു താഴെയെത്തി.ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയുമാണ് കുറഞ്ഞത്.ഇതോടെ,ഒരു ഗ്രാം സ്വർണത്തിന് 12,435 രൂപയിലും പവന് 99,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ,വൻ വീഴ്‌ച നടന്ന രാവിലെ ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ,ഇന്ന് ഇതുവരെ മാത്രം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയുമാണ് കുറഞ്ഞത്. ജനുവരി ഒമ്പതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന

Read More

യു ഡി എഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.ഭരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌.  മാനന്തവാടി യു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്,മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ.എൻ.കെ.വർഗ്ഗീസ്,എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ പത്രി കനൽ കിയത്.

Read More

ഒമാനില്‍ മിന്നല്‍പ്രളയം;2 മലയാളികള്‍ക്ക് ദാരുണാന്ത്യം,ഒരാളെ കാണാനില്ല, അപകടത്തില്‍പെട്ടത് തൃത്താല സ്വദേശികള്‍

മസ്കത്ത് : ഒമാനില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാർ ഒഴുക്കില്‍പ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളെ കാണാതായി.തൃത്താല സ്വദേശികളാണ് മരിച്ചത്.രണ്ടു കുടുംബങ്ങള്‍ ഒന്നിച്ച്‌ യാത്ര പോയതായിരുന്നു.ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്,തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്.യൂസഫിന്റെ ഉമ്മ റംലയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.ഇൻകാസ് നേതാവായ ലുബിഷാദ്,സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച്‌ ഒരു കാറില്‍ യാത്ര പോയതായിരുന്നു.ലുബിഷാദ്,മരിച്ച യൂസഫിന്റെ ഭാര്യ,നാലു കുട്ടികള്‍ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ്

Read More

നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ : തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍,559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍മാരായി 1002 (355 പുരുഷന്മാര്‍,647

Read More

എല്‍ഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് ഓഫീസ്.സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.എൽ ഡി എഫ് നേതാക്കളായ എ.എന്‍ പ്രഭാകരന്‍,വി.കെ ശശിധരന്‍,ടി.കെ പുഷ്പന്‍,എ.ജോണി,എന്‍.യു ജോണ്‍,നിഖില്‍ പത്മനാഭന്‍, ശോഭ രാജന്‍,പി.ടി ബിജു,അനില്‍ വള്ളുവക്കണ്ടി, അസീസ് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.

Read More

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22)

കൽപ്പറ്റ : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.മുഴുവൻ പ്രവർത്തകരും കൃത്യം രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന,കൺവീനർ പി പി ആലി എന്നിവർ അറിയിച്ചു.

Read More

ബത്തേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് കൺവെൻഷൻ; അഴിമതിക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ് – വി.എ. നാരായണൻ

സുൽത്താൻ ബത്തേരി : ബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷൻ സുൽത്താൻബത്തേരിയിൽ നടന്നു.കെ.പി.സി.സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കുമെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും, കോടിക്കണക്കിന് അഴിമതിപ്പണം സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ ഭരിക്കുന്ന മോദിയും ഇതേ രീതിയിലുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.യു.ഡി.എഫിന്റെ ശക്തി ജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

Read More

സൈനു വയനാട് കൂട്ടായ്മ വാർഷികവും മ്യൂസിക്കൽ ഇവന്റും നടത്തി

വൈത്തിരി : സൈനു വയനാട് കൂട്ടായ്മയുടെ വാർഷികവും പെരുന്നാൾ അനുബന്ധ മ്യൂസിക്കൽ ഇവന്റും വൈത്തിരി പൊഴുതനയിൽ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.സൈനു അധ്യക്ഷത വഹിച്ചു. തുടർന്ന് വയനാട്ടിലെ പ്രമുഖ കലാകാരന്മാരായ സൈനു,ലുക്മാൻ,ഷാനു വയനാട്,ഗോപു റഫീഖ് എന്നിവരുള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാർ പങ്കെടുത്ത സംഗീത വിരുന്ന് അരങ്ങേറി.

Read More