തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇന്ന് ആയിരം തൊടും.വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത 1 കപ്പലുകളുടെ എണ്ണം ഇന്ന് ആയിരത്തിലെത്തും.എംഎസ്‌സിയുടെ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും.2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്.മെഴ്സിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൽ നങ്കൂരമിട്ടിട്ട് ഇന്ന് 713 ദിവസം തികയുകയാണ്.വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്‌കിൻ്റെ സാൻഫെർണാണ്ടോ.മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി ലൂസിയാന പുറംകടലിലുണ്ട്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.ദക്ഷിണേന്ത്യൻ
Author: Rinsha
ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക:കെ.എസ്.ടി എ
കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക,ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക,ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക,അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരo നടക്കുന്നത്.കെ എസ് ടി എ
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.റോഡപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രത്യേക ടീം രൂപീകരിക്കും. മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നൽകിയത്.വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ കേവലമൊരു പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും
മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന് സംശയം;കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറ ഇന്ന് തുറക്കും
കണ്ണൂർ : കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും.കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ അസാധാരണ പരിശോധന.തലശ്ശേരി ആർഡിഒയുടെ സാന്നിധ്യത്തിൽ പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ,പൊലീസ് സർജൻ എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ പത്തു മണിയോടെ നടപടികൾ ആരംഭിക്കും.കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം.പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം
എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിച്ച് ‘തരുവണ പ്ലസ് 2K26’ ;ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.സിദ്ദിഖ്
തരുവണ : എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ച് സംഘടിപ്പിച്ച ‘തരുവണ പ്ലസ് 2K26’ അനുമോദന സദസ് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉഷാ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു.കമർ ലൈല,ലതിക എന്നിവർ ആശംസകൾ നേർന്നു.വെള്ളമുണ്ട,പനമരം ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,മുസ്ലിം ലീഗ് മാനന്തവാടി
ശുഭയാത്രാ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം
കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഏഴ് ഗുണഭോക്താക്കൾക്ക് വീൽചെയറുകൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി
ലഹരിക്കെതിരെ “ആയിരം ഗോൾ” അടിച്ച് വിദ്യാർത്ഥികൾ
കൽപ്പറ്റ : കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “ആയിരം ഗോൾ” പരിപാടി സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സഹകരണത്തോടെ “വൺ മില്യൺ തൂഫാൻ” ക്യാമ്പയിനോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത്.നഗരസഭ ചെയർമാൻ പി വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രുക്ക ആദ്യ ഗോൾ അടിച്ച് തുടക്കമിട്ടു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.കെ.ടി,അഷ്റഫ്,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ദിനേശ്,ബിന്ദു തോമസ്,ഇ.മുസ്തഫ,കെ.രഞ്ജിത്ത്,ഷൈജൽ, ഗഫൂർ,കെ.കെ സിദ്ദീഖ്,പി.പി ഷംസു തുടങ്ങിയവർ ചടങ്ങിൽ
വയനാട് സർവ്വകലാശാലക്ക് 50 കോടി ബഡ്ജറ്റിൽ വകയിരുത്തിയ യു.ഡി.എഫ് സർക്കാരിനെ കർമ്മസമിതി അഭിനന്ദിച്ചു
കൽപ്പറ്റ : വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് പട്ടികവർഗ്ഗ സർവകലാശാല പ്രഖ്യാപിക്കുകയും അതിനായി 50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെ സർവ്വകലാശാല കർമ്മസമിതി അഭിനന്ദിച്ചു.മുഖ്യമന്ത്രി വി.ഡി. സതീശനെയും കൽപ്പറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖിനെയും എം.എൽ എമാരായ ഐ.സി ബാലകൃഷ്ണൻ,ഉഷ വിജയൻ എന്നിവരെയും പട്ടികവർഗ്ഗ സർവകലാശാലയ്ക്കായി ഇടപെടൽ നടത്തിയ പ്രിയങ്ക ഗാന്ധി എം പി യെയും അഭിനന്ദിക്കുന്നതായി കർമ്മസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കർമ്മസമിതി
മാസപ്പിറവി ദൃശ്യമായില്ല:ബലിപെരുന്നാൾ മെയ് 28 ന്
തിരുവനന്തപുരം : ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നും ആണ് അറിയിച്ചിരിക്കുന്നത്.സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ,സയ്യിദ്
വി ഡി മന്ത്രിസഭയിൽ വയനാടിന് അംഗീകാരം: അഡ്വ.ടി.സിദ്ദീഖ് മന്ത്രി സ്ഥാനത്തേക്ക്
കൽപ്പറ്റ : ഒടുവിൽ വി.ഡി.സതീശൻ മന്ത്രിസഭയിൽ വയനാടിനും അംഗീകാരം.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ.അഡ്വക്കേറ്റ് ടി സിദ്ദീഖ് മന്ത്രിസ്ഥാനത്തേക്ക്.രണ്ടുദിവസം നീണ്ട ചർച്ചകൾ കൂടിയാണ് അന്തിമ തീരുമാനമായത്. ഹൈക്കമാന്റിന്റെ ഇടപെടൽ ആണ് സിദ്ദിഖിന് അനുകൂലമായത്.1974 ജൂൺ ഒന്നിന് കോഴിക്കോട് സ്വദേശിയായ പരേതനായ ടി കാസിമിന്റെയും നഫീസ കാസിമിന്റെയും മകനായി ജനിച്ചു.1989 ൽ പന്തീരങ്കാവ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി .തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നു പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ദേവഗിരി സെൻറ് ജോസഫ് കോളേജിൽ നിന്ന് 1994 ൽ കൊമേഴ്സ് ബിരുദം
മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു:രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ : മീനങ്ങാടി അമ്പലപ്പടിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.രണ്ടു പേർക്ക് പരിക്ക്.അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ മൈലമ്പാടി വാഴക്കാലായിൽ ജിത്തു ജോസ് (38) മേപ്പാടി വിംസ് ആശുപത്രിയിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരി ജിനു ജോസഫിനും 11 വയസുളള മകൾ ഇവാലിയക്ക് പരിക്കേൽക്കുകയും ചെയ്തു.ബൈക്കിന് പുറകിൽ KL11 BQ 7777 നമ്പർ കാർ ഇടിച്ചതാണ് അപകട കാരണം.
റാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം;വൻ തിരിച്ചടി
കൊച്ചി : റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽനിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്ഥീരികരണം.കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും.വേടൻ ധരിച്ചിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്.കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്.അന്ന് വേടനടക്കം 9 പേരെ ആറു ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല്
ക്രിയാത്മകതയുടെ ‘ജ്വാല’ പടർത്തി കൂളിവയൽ എം.എസ്.എഫ് സമ്മർ ക്യാമ്പ് സമാപിച്ചു
കൂളിവയൽ : എം.എസ്.എഫ് കൂളിവയൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ജ്വാല 2.0’ സമ്മർ ഡിലൈറ്റ് ക്യാമ്പ് സമാപിച്ചു. വ്യക്തിത്വ വികസനം,സാമൂഹികാവബോധം,കരിയർ ഗൈഡൻസ് എന്നിവ ലക്ഷ്യമാക്കി നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന സമാപന ചടങ്ങോടെയാണ് അവസാനിച്ചത്.നീലഗിരി കോളേജ് ക്യാമ്പസിൽ ആരംഭിച്ച ക്യാമ്പിൽ കരിയർ ഓറിയന്റേഷൻ,‘മീറ്റ് ദി ലീഡർ’,പ്രകൃതി പഠനം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഡോ. റാഷിദ് ഗസ്സാലി,ബേസിൽ ബേബി,ഷബീർ കൊളക്കാട്ടിൽ,ഇബ്രാഹിം മാസ്റ്റർ,ഉമ്മർ ഹാജി, റഫീഖ് കൊല്ലിയിൽ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;7 ജില്ലകളിൽ മഴ മുന്നറിയിപ്പ്,ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ആലപ്പുഴ,കോട്ടയം,എറണാകുളം, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലർട്ടായിരിക്കും.അതേസമയം,ഇത്തവണ കാലവർഷം നേരത്തെയെത്തും.ഈമാസം 26ഓടെ കേരളത്തിൽ തെക്ക്,പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.സാധാരണ ജൂൺ 1നാണ് കേരളത്തിൽ കാലവർഷ സീസൺ
കോട്ടത്തറയിൽ ജീപ്പ് അപകടം:യുവാവ് മരിച്ചു
കോട്ടത്തറ : വയനാട് ജില്ലയിലെ വാളൽ ഭാഗത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വാളൽ സ്വദേശി മാക്കോട്ടുമ്മൽ വീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന ജീപ്പ് വാളൽ ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഫിറോസിന്റെ ഭാര്യ ജസ്‌ന,മകൾ അൻസിയ,മകൻ അഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ
കേരളത്തിന്റെ അമരക്കാരനായി വി.ഡി.സതീശന്‍; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം
ന്യൂഡല്‍ഹി : പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍,മുകുള്‍ വാസ്‌നിക്,ജയറാം രമേശ് എന്നിവരാണ് തീരുമാനം അറിയിച്ചത്.വ്യാഴാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്.രാഹുല്‍ ഗാന്ധി,കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക
വന്യജീവി ഭീഷണിയിൽ കൃഷിയിടങ്ങൾ തരിശായി; ഉപജീവനം നഷ്ടമായി അതിർത്തി ഗ്രാമങ്ങൾ
സുൽത്താൻ ബത്തേരി : നൂൽപ്പുഴ പഞ്ചായത്തിലെ പാന്പുംകൊല്ലി ഉൾപ്പെടെയുള്ള വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യം രൂക്ഷമായതോടെ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക്.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഉണ്ടായിട്ടും കൃഷി ചെയ്യാൻ കഴിയാതെ ഭൂമി തരിശായി കിടക്കുകയാണ്.നൂൽപ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വനമേഖലാ ഗ്രാമങ്ങളിലുമുള്ള കർഷകരുടെ അവസ്ഥ സമാനമാണ്. കാട്ടാന,കാട്ടുപന്നി,മാൻ,മയിൽ,കുരങ്ങ് തുടങ്ങിയ വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് കർഷകർ കൃഷിയിൽ നിന്ന് പിൻമാറിയത്. വർഷങ്ങളായി കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ പോലും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.ഒരുകാലത്ത് നെൽകൃഷിയുടെയും ഇടവിള കൃഷികളുടെയും
സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍
തിരുവനന്തപുരം : ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026).85.20 ശതമാനമാണ് വിജയം.ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.സിബിഎസ്‌ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍.cbse.gov.in results.cbse.nic.in സിബിഎസ്‌ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍.DigiLocker UMANG App സിബിഎസ്‌ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍ SMS service IVRS (Interactive Voice Response System) CBSE പ്ലസ് ടു
വയനാട് തരുന്ന ചരിത്രപാഠങ്ങൾ;പ്രകാശനം വ്യാഴാഴ്ച
മീനങ്ങാടി : ജോർജ്ജ് ചക്കാല രചിച്ച വയനാട് തരുന്ന ചരിത്രപാഠങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം മാധ്യമപ്രവർത്തകൻ വിനയകുമാർ അഴിപ്പുറത്ത് നിർവ്വഹിക്കും.മീനങ്ങാടി എസ്.എ മജീദ് ഹാളിൽ വച്ച് മെയ് 14 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി അന്നക്കുട്ടി പീറ്റർ അധ്യക്ഷത വഹിക്കും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.കെ സത്താർ,പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ.ബാവ കെ പാലുകുന്ന്,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജാ സുരേഷ്,എ.പി തോമസ്,സിന്ധു ബിജു എന്നിവർ പ്രസംഗിക്കും.
ക്യൂ നിന്ന് മടുക്കേണ്ട:സ്മാര്‍ട്ടായി വയനാട്ടിലെ ഒ പികള്‍
കൽപ്പറ്റ : ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇ-ഹെല്‍ത്ത് വഴി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂര്‍ണ സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.ടി രേഖ അറിയിച്ചു.ആശുപത്രികളില്‍ ഒ പിക്കുവേണ്ടി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല.യു.എച്ച്.ഐ.ഡി ഉപയോഗിച്ച് ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് പരിശോധനയും സേവനങ്ങളും ബുക്ക് ചെയ്യാം.പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ഈ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എംഇ ഹെല്‍ത്ത് (MeHEALTH) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. ആധാര്‍ നമ്പര്‍ കൊടുത്ത് യു എച്ച്
മേയ് മൂന്നിലെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കി,നടപടി ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തിന് പിന്നാലെ
തിരുവനന്തപുരം : മേയ് മൂന്നിന് നടന്ന ദേശീയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു ജി പരീക്ഷ റദ്ദാക്കി.ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി.കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയോടെയാണ് ഈ തീരുമാനം.പരീക്ഷ വീണ്ടും നടത്തുന്ന തീയതികള്‍ പിന്നീട് അറിയിക്കും.ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് കേസ് സി.ബി.ഐക്ക് വിട്ടു.പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താന്‍ എന്‍.ടി.എ ആവശ്യപ്പെട്ടിരുന്നു.അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷാ നടപടികള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് എന്‍.ടി.എ
ഗ്രാറ്റ്സിയ ബൈബിൾ കൺവെൻഷൻ റീൽസ് മത്സരം
മാനന്തവാടി : എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി,മേയ് 15 ന് കണിയാരം കത്തീഡ്രലിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ്റെ പ്രചരണാർത്ഥം റീൽസ് മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയിൽ കൺവെൻഷന്റെ പേര്,തീയതി, സന്ദേശം എന്നിവ ഉൾപ്പെടുത്തണം.റീൽസിൻ്റെ ദൈർഘ്യം 60 സെക്കൻഡിൽ ഏറരുത്. വീഡിയോയിൽ എഐ കണ്ടൻ്റുകളും ഉപയോഗിക്കാം.മത്സരാർത്ഥികൾ പേര്,ഫോൺ നമ്പർ,റീൽസ് ലിങ്ക് എന്നിവ സഹിതം 12 ന് വൈകിട്ട് 5നകം 99470 76349 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം.വിജയിക്ക് കൺവൻഷൻ ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും.
ഏകദിന ചലച്ചിത്രമേള
കൽപറ്റ : ദൃശ്യഭംഗിയാൽ മാത്രം സിനിമയ്ക്ക് കലാമൂല്യവും ലാവണ്യബോധവും ഉണ്ടാകില്ലെന്ന് നോവലിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ സി എസ് ചന്ദ്രിക.എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ വയനാടും സംയുക്തമായി ഒപ്പറ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഏകദിന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ അടിമത്തം,കാലാവസ്ഥാ അഭയാർഥിത്വം,സ്വത്വനഷ്ടം,പൊമ്പിളൈ ഒരുമ സമരം എന്നീ വിഷയങ്ങൾ പ്രശ്നവൽക്കരിക്കുന്ന, രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘മണ്ണ് ‘ ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. സിനിമയ്ക്ക് ഒരു
കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു;ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും.ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കു പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.നാളെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ
അമ്പലവയൽ : വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ.എറണാകുളം, വാരാപുഴ,മണാലിപറമ്പിൽ വീട്ടിൽ,എം.പി. സജീവ്(61)നെയാണ് അമ്പലവയൽ പോലീസ് 08.05.2026ന് മലപ്പുറം,ചുങ്കത്തറയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.ഇയാൾ വയനാട് ജില്ലയിലെ പുൽപ്പള്ളി,ബത്തേരി സ്റ്റേഷനുകളിലും,മലപ്പുറം ജില്ലയിലെ പൊന്നാനി,തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്റ്റേഷനുകളിലും കളവ് കേസുകളിൽ പ്രതിയാണ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ,വട്ടത്തുവയലിലെ
കുട്ടികളെ പരിഹസിക്കരുത്,ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം
ആലപ്പുഴ : അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം.അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ,പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്.അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.ജലസംഭരണി കൃത്യം ഇടവേളകളിൽ
എം.പി. വീരേന്ദ്രകുമാറിന്‍റെ ഓർമ്മകളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 24-ന്
കൽപ്പറ്റ : കല്പറ്റയിൽ 1500 പേർക്കായി സൗജന്യ ചികിത്സ;500 പേർക്ക് തിമിര ശസ്ത്രക്രിയ M. P. Veerendra Kumarയുടെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി കല്പറ്റയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മേയ് 24-ന് രാവിലെ 9 മണി മുതൽ കല്പറ്റ എസ്.കെ.എം.ജെ.ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് എം.പി.വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് Meitra Hospital,Comtrust Eye Hospital, Kottakkal Arya Vaidya Sala എന്നിവ ക്യാമ്പിന്റെ ഭാഗമാകും.ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിലൂടെ അർഹരായ രോഗികൾക്ക്
സി.ഐ.ഐ ഭക്ഷ്യസുരക്ഷാ അവാർഡ് 2025:മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും പുരസ്കാരം
കൊച്ചി : പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും സി.ഐ.ഐ ഭക്ഷ്യ സുരക്ഷാ പുരസ്കാരം.വൻകിട ഭക്ഷ്യ സംരംഭങ്ങൾക്കായുള്ള ഫുഡ് ഇൻഗ്രീഡിയന്റ്‌സ് വിഭാഗത്തിലാണ് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. ഭക്ഷ്യസുരക്ഷ,ഗുണനിലവാരം,പ്രവർത്തന മികവ് എന്നിവയിൽ രാജ്യാന്തര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള വലിയ അംഗീകാരമാണ് ഈ പുരസ്കാരം. ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് സി.ഐ.ഐ ഫുഡ് സേഫ്റ്റി അവാർഡ് ദാന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ
എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ
കൊച്ചി : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു.കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്,മാനേജിംഗ് ഡയറക്ടർ ഷഫീഖ് എ.തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.25 വർഷത്തെ പാരമ്പര്യമുള്ളതും ജനങ്ങളുടെ വിശ്വാസം നേടിയതുമായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. “ഗുണനിലവാരത്തിലും സത്യസന്ധതയിലും യാതൊരു വിട്ടുവീഴ്ചയും
ഏഴ് വർഷത്തിനുള്ളിൽ 75000 എൻഡോസ്കോപികൾ;ചരിത്ര നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്
കണ്ണൂർ : ഉത്തര മലബാറിലെ ആരോഗ്യ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 75,000 എൻഡോസ്കോപി പരിശോധനകളും ചികിത്സകളും ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കേരള ക്ലസ്റ്റർ, മെഡിക്കൽ ഡയറക്ടർ ഡോ.സൂരജ് കെ എം അനുമോദിച്ചു.സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുന്നതിൽ ഡോ.സാബു
