സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ്:എൻട്രി ക്ഷണിച്ചു

സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ്:എൻട്രി ക്ഷണിച്ചു

കൽപ്പറ്റ : മുൻ കേരള നിയമ സഭാ സ്പീക്കറും തിരു കൊച്ചി,മദ്രാസ്,കേരള അസംബ്ലികളിൽ അംഗവും,ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ എം സീതി സാഹിബിന്റെ നാമധേയത്തിൽ ജില്ലയിലെ
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ് നൽകുന്നതിനായി എൻട്രി ക്ഷണിച്ചു. വിദ്യാഭ്യാസം,കല,കായികം,സാഹിത്യം,സംരംഭം തുടങ്ങിയ മേഖലകളിലൊന്നിൽ അത്യപൂർവ്വ നേട്ടം കൈവരിച്ച ജില്ലയിലെ യുവജനങ്ങളിൽ നിന്നുമാണ് എൻട്രി ക്ഷണിച്ചത്.10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.അവാർഡിന് വേണ്ടി വ്യക്തികൾക്ക് സ്വന്തമായി എൻട്രി സമർപ്പിക്കാവുന്നതാണ്.അതോടൊപ്പം മേൽ പറയപ്പെട്ട മേഖലയിൽ അത്യപൂർവ്വ നേട്ടം കൈവരിച്ച വ്യക്തികളെ സ്ഥാപന മേധാവിക്ക് ശുപാർശ ചെയ്യാവുന്നതുമാണ് എൻട്രി നൽകുന്നവർ പേരും വിലാസവും അവാർഡിന് പരിഗണിക്കാനാവശ്യമായ നേട്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും നൽകേണ്ടതാണ്.എൻട്രി സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 30.അയക്കേണ്ട വിലാസം

ലുഖ്മാനുൽ ഹക്കീം വി പി സി
പ്രസിഡണ്ട്,
സീതി സാഹിബ് അക്കാദമി വയനാട്
കമ്പളക്കാട് PO
673122

കൂടുതൽ വിവരങ്ങൾക്ക് : 9995210516,95265 97690

Leave a Reply

Your email address will not be published. Required fields are marked *