ഹിരോഷിമാ ദിനം ആചരിച്ചു

ഹിരോഷിമാ ദിനം ആചരിച്ചു

ചുണ്ടേൽ : ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ ലോകസമാധാനത്തിന്റെയും ആണവായുധ നിരായുധീകരണത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഹിരോഷിമാ ദിനാചരണം ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.തുടർന്ന് ഹിരോഷിമാ സന്ദേശം,സമാധാന പ്രതിജ്ഞ,പേപ്പർ ക്രെയിൻ നിർമ്മാണം,പോസ്റ്റർ പ്രദർശനം,യുദ്ധവിരുദ്ധ സന്ദേശറാലി എന്നിവ സംഘടിപ്പിച്ചു.ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെയെന്നും ലോകത്ത് സമാധാനവും സഹോദര്യവും നിലനിൽക്കട്ടെയെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.NSS യൂണിറ്റിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ചടങ്ങിന് NSS പ്രോഗ്രാം ഓഫീസർ ജെഷിയാമോൾ ജോർജ്‌ , ഗൈഡ്സ് ക്യാപ്റ്റൻ ജിനി ജയിംസ്,അധ്യാപകരായ ടിൻസി ആന്റണി,ജീന ലീ ബേര,സിനി കെ.എഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *