മാനന്തവാടി : യുഡിഎഫ് സർക്കാർ ജീവനക്കാരെ പരിഗണിക്കുകയും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് പറഞ്ഞു.എൻജിഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനും സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി മുഖ്യപ്രഭാഷണം നടത്തി.ടി.അജിത് കുമാർ,സി.കെ.ജിതേഷ്,എം.ജി. അനിൽകുമാർ, സി.ജി.ഷിബു,പി.എച്ച്.അഷറഫ് ഖാൻ,എൻ.വി. അഗസ്റ്റിൻ, സന്തോഷ് എം.ജെ,അരുൺ ജോസ് എന്നിവർ പ്രസംഗിച്ചു.
