തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം,അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.എറണാകുളം,മലപ്പുറം,വയനാട്,പാലക്കാട്,കണ്ണൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട,ഇടുക്കി, തൃശൂർ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മരങ്ങൾ കടപുഴകി വീഴുന്നതിലൂടെ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.കൂടാതെ വീടുകൾക്ക് ഭാഗിക നാശനഷ്ടം,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജനങ്ങൾക്കുള്ള നിർദേശങ്ങൾ:
• അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
• സുരക്ഷിത സ്ഥലങ്ങളിൽ തുടരുക.ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
• വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക.
