മാനന്തവാടി : രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചു സർവീസ് ജീവിതത്തിൽ നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെബാസ്റ്റ്യൻ ജോസഫ് ചൂരൽ മല ദുരന്ത ഭൂമിയിൽ ഫസ്റ്റ് റെസ്പോണ്ട് ടീം ആയി അവിടെ എത്തുകയും തകർന്ന വീടുകളിൽ അകപ്പെട്ട 60 ഓളം ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷപ്രവർത്തനം അദ്ദേഹത്തിന്റെ സേവനത്തിനു അർഹമായ അംഗീകാരം ആയാണ് രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ചത് മാനന്തവാടി പയ്യംപള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ്.
