മാനന്തവാടി : മാനന്തവാടിയിൽ വാടക വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ.കോഴിക്കോട്,കുന്ദമംഗലം,പുലൂർ,മുരിങ്ങാത്തൊടികയിൽ എം.മുഹമ്മദലി(67)യെയാണ് സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മാനന്തവാടി പോലീസ് വലയിലാക്കിയത്.പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇരിട്ടിയിലെ ലോഡ്‌ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ജൂൺ മാസം 29നാണ് മാനന്തവാടി കെഎസ്ആർടിസി ഗാരേജ് റോഡിൽ വാടക വീട്ടിൽ മോഷണം നടന്നത്. ക്വാർട്ടേഴ്സിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ തൂക്കമുള്ള മാല ഇയാൾ
Author: Rinsha
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു
സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ
വിജയോത്സവം – രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴ
നൂൽപ്പുഴ : രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നൂൽപ്പുഴയിലെ വിജയോത്സവം 4-7-2026 ന് ശനിയാഴ്ച നടക്കും. SSLC,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അന്നേ ദിവസം ആദരിക്കും.നൂൽപ്പുഴ MRS SSLC ക്ക് ഇരുപത് വർഷം തുടർച്ചയായി 100 % വിജയം നേടി വരുന്നുണ്ട്.ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 90% വിജയവുമായി സ്ഥാപനം മികച്ച മുന്നേറ്റം നടത്തി.സുൽത്താൻ ബത്തേരി MLA IC ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കളക്ടർ DR.മേഘശ്രീ മുഖ്യ
മുതുമലയിൽ റേഡിയോ കോളർ ഘടിപ്പിച്ച ചുട്ടിക്കഴുകനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി
മുതുമല : മുതുമല വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചുവരികയായിരുന്ന അപൂർവ്വ ഇനം ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ് വൾച്ചർ) ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളായി റേഡിയോ കോളർ സിഗ്നലുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഊട്ടിക്ക് സമീപത്തെ എപ്പനാടിനടുത്ത് കഴുകന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് മസിനഗുഡിക്ക് സമീപം മായാർ സിഗൂർ വനത്തിൽ ഈ കഴുകനെ തുറന്നുവിട്ടത്.മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി മഹാരാഷ്ട്രയിലെ തഡോബ ആന്തോരി ടൈഗർ റിസർവിൽ നിരീക്ഷിച്ചുവരികയായിരുന്ന കഴുകനെ,ചുട്ടിക്കഴുകന്മാരുടെ
നോർത്ത് വെസ്റ്റ് സോൺ എസ്.എൻ.എ.കായികമത്സരം ഡോ.മൂപ്പൻസ് നഴ്സിങ് കോളേജ് ജേതാക്കൾ
മേപ്പാടി : സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (SNAI) നോർത്ത് വെസ്റ്റ് സോൺ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണൽ കായികമത്സരം ‘വെലോസിറ്റ 2K26’ ൽ ഡോ.മൂപ്പൻസ് നഴ്സിങ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരിന്തൽമണ്ണ ഇ.എം.എസ്.നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും,കോട്ടക്കൽ അൽമാസ് നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.പെരിന്തൽമണ്ണ ഇ.എം.എസ്.നഴ്സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആൺകുട്ടികളുടെ വിഭാഗത്തിലും,കോഴിക്കോട് കെ.എം.സി.ടി.സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം: വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലയിൽ സൂപ്പർ സ്‍പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും.നിലവിൽ
നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു
നല്ലൂർനാട് : അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്.പുതിയ എസ്റ്റിമേറ്റ് പ്രകാരം അഞ്ച് കോടി രൂപ കൂടി കണ്ടെത്തി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിലെ ഷിഗല്ല രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ രോഗങ്ങൾ സംസ്ഥാനത്ത്
കരുണ കാത്ത്;ദുരിതത്തിൽ ഭിന്നശേഷിക്കുട്ടികൾ, പി.എം ശ്രീ തർക്കത്തിൽ മുടങ്ങിയത് അരലക്ഷം കുഞ്ഞുങ്ങളുടെ ആനുകൂല്യം
മാനന്തവാടി : പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെച്ചൊല്ലി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ രണ്ടു കോണിൽ നിൽക്കുമ്പോൾ,പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് സംസ്ഥാനത്തെ അരലക്ഷത്തോളം ഭിന്നശേഷി വിദ്യാർത്ഥികൾ.സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ ലഭിക്കാനുള്ള ആയിരം കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്.ഇതുകാരണം,എസ്.എസ്.കെ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഉപകരണങ്ങളും ഒരുവർഷത്തോളമായി കുട്ടികൾക്ക് കിട്ടുന്നില്ല.പഠനവും ദൈനംദിന ജീവിതവും താളംതെറ്റി.കാഴ്ച,കേൾവി പരിമിതിയുള്ള കുട്ടികൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ,വീൽചെയറുകൾ,മറ്റ് പഠനസഹായ സാമഗ്രികൾ എന്നിവയുടെ വിതരണം പാളി.കഠിനമായ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള യാത്രാബത്ത, സഹായിക്കാൻ കൂടെപ്പോകുന്നവർക്കുള്ള
മലബാർ ഭദ്രാസനം കലോൽസവ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു
മീനങ്ങാടി : എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സൺഡേ സ്ക്കൂൾ ജഡ്ജസ് ശിൽപ്പശാല സംഘടിപ്പിച്ചു.കേന്ദ്ര സെക്രട്ടറി അഡ്വ.പി.ഐ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മലബാർ,കോഴിക്കോട് ഭദ്രാസനങ്ങളിൽ നിന്നായി നൂറോളം അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.മിനങ്ങാടി സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ നടന്ന ശിൽപ്പശാലയിൽ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാദർ ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു.വികാരി ഫാ.കെ.പി എൽദോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ട്ർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ടി.വി സജിഷ്,പി.എം രാജു അധ്യാപക
മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം;കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ
മാനന്തവാടി : വയനാട് ഗവ.മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്,ബാക്കി ആവശ്യമായ സ്ഥലം കൂടി കണ്ടെത്താൻ നഗരസഭ മുൻകൈയെടുക്കും.മേപ്പാടിയിൽ
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം.ലിജു പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം,എംപ്ലോയീസ് സഹകരണ സംഘം,വനിതാ സഹകരണ സംഘം,പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം,ആശുപത്രി സഹകരണ സംഘം,പലവക സഹകരണ സംഘം,വിദ്യാഭ്യാസ
കെ.സി.എൽ മൂന്നാം സീസൺ:മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്
ആലപ്പുഴ : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്.കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു. കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും,മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ്
മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo:കളക്ട്രേറ്റിൽ ഉപവാസം
കൽപ്പറ്റ : ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു.ഉപവാസ സമരം പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു.നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ എസ്എച്ച് ആർ
ജൂബിലി സമാപന സമ്മേളനം നടത്തി
പുൽപ്പള്ളി : കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ.സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു.കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു.കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്.റവ.ഫാ.ജയ്സൺ കാഞ്ഞിരംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ്
ഇന്നും മഴ തന്നെ:2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 7 ജില്ലകളില്‍ യെല്ലോ,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്.കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്.കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍,മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്.ഇടുക്കി, എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്
കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്;വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങള്‍ ഇന്ന് (ജൂണ്‍ 29) തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,
കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം,19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്
തിരുവനന്തപുരം : പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
കോഴിക്കോട് : പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ
ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം;നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെസിഎ:ആദ്യ മത്സരം ജൂലൈ നാലിന്:തിരുവനന്തപുരത്ത് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം : കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു.ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നത്.ആദ്യ മത്സരം ജൂലൈ നാലിന് നടക്കും.ഓരോ സീസൺ കഴിയുമ്പോഴും കെസിഎല്ലിന് ലഭിക്കുന്ന വൻ സ്വീകാര്യത കണക്കിലെടുത്ത്,ഫാൻ ലീഗിലൂടെ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.അത്യാധുനിക ക്രിക്കറ്റ് ടർഫുകളിലാണ് മത്സരങ്ങൾ നടക്കുക.കേരളത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അർഹമായ
രാസവളം ലഭ്യതയും സബ്‌സിഡിയും ഉറപ്പു വരുത്തണം:സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ : രസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി യും ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡണ്ട് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന കൺവെൻഷൻ എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.ന്നുസ്സൈനാർ ഹാജി മുഖ്യ പ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി അലവി വടക്കേതിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ജൂലൈ
തെരുവ് നായ നിയന്ത്രണത്തിന് അദ്ധ്യാപകരെ നിയോഗിക്കരുത്:കെഎസ്ടിസി
കൽപ്പറ്റ : സ്കൂൾ ക്യാമ്പസുകളിൽ തെരുവ് നായ നിയന്ത്രണത്തിനായി ‘നോഡൽ ഓഫീസർമാരെ’ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ,അധ്യാപകരെ ഈ ചുമതല ഏൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തിരമായി പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സ്വന്തം ചുമതലകൾ ഭംഗിയായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ചില സർക്കാർ സംവിധാനങ്ങൾ,കോടതിയുടെ കണ്ണിൽ പൊടിയിടാൻ അധ്യാപകരെ ബലിയാടാക്കുകയാണോ എന്ന് സംഘടന സംശയിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009 – Section 27)
ഗാർഹിക സിലിണ്ടറിന് നിയന്ത്രണം കൂട്ടിയെന്ന് സൂചന;5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകും
മലപ്പുറം : വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ നിയന്ത്രണം കടുപ്പിച്ചെന്ന് സൂചന. ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകുന്നു.ഉപഭോക്താവ് 5 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യണം. നേരത്തേ ഇത് ഒരാഴ്ച ആയിരുന്നു.ജീവനക്കാർ അവധിയോ അസുഖം കാരണമോ ഏതെങ്കിലും ഭാഗത്തെ വിതരണം വൈകിയാൽ പലർക്കും സിലിണ്ടർ കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് ആരോപണം.അതുപോലെ ഒരു സിലിണ്ടർ ലഭിച്ച് അടുത്തത് ബുക്ക് ചെയ്യാനുള്ള ഇടവേളയിലെ നിയന്ത്രണവും തുടരുകയാണ്. വാണിജ്യസിലിണ്ടർ ക്ഷാമം തീർന്നെങ്കിലും പൊള്ളുന്ന വില ഇപ്പോഴും തിരിച്ചടി പാചകവാതക
ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ പേര് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്‌താനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ.ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്. ദേശീയ യുദ്ധസ്മമാരക വെബ്‌സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഹെഡ്‌ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ
ഓപ്പറേഷൻ തൂഫാൻ;വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ
കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം,സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി.ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക് കൽപ്പറ്റ നെസ്റ്റോ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കാർത്തികേയൻ അധ്യക്ഷനാകും.സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സംഘടനയുടെ ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായി പതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും,പതിനായിരം പേർക്ക് 25,000 രൂപ വിലവരുന്ന പവർ മെഷീനുകൾ വിതരണം ചെയ്യാനും കഴിഞ്ഞതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 20 മുതൽ 23 വരെ;സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന്
കൽപ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാം പതിപ്പ് 2026 ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് ദ്വാരക കാസാ മരിയയിൽ ചേരും.ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ എഴുത്തുകാർ,സാംസ്കാരിക പ്രവർത്തകർ,സിനിമാ പ്രവർത്തകർ,കലാകാരൻമാർ തുടങ്ങിയവർ പങ്കെടുക്കും.പങ്കെടുക്കുന്ന പ്രമുഖരുടെ പേരുവിവരങ്ങൾ
സമാധാനം;വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം;സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
ഡൽഹി : വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു.കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം. (Govt restores commercial LPG supplies to pre-crisis levels).നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി
ലഹരിക്കെതിരെ വയനാട് ഉണരുന്നു;അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കൽപ്പറ്റയിൽ
കൽപ്പറ്റ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 26) രാവിലെ 9:00 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി.ടി.സിദ്ധിഖ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.വയനാട് ജില്ലാ കളക്ടർ.ഡി.ആർ.മേഘശ്രീ IAS മുഖ്യാതിഥിയായിരിക്കും. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ.പി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.ലഹരി
‘റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട’;ഫയര്‍ഫോഴ്സില്‍ നിയന്ത്രണം
കോഴിക്കോട് : ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം.യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ
