കൊച്ചി : വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വീണ്ടും തിരിച്ചടി.കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ കോടതിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ മജിസ്ട്രേറ്റ്,ഈ മാസം 31-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു.വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ സാധുവായ പെര്‍മിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ഓഗസ്റ്റ് 31-ന് നടക്കുന്ന വിചാരണ നടപടികളില്‍ കേസിലെ ഒന്നാം
Author: Rinsha
ഇനി ഉടായിപ്പ് നടക്കില്ല;വാഹനാപകടങ്ങൾ മുൻകൂട്ടി ‘അറിഞ്ഞ്’ പ്രതിരോധിക്കൻ എ.ഐ ട്രാക്കുമായി കേരള പൊലീസ്
തിരുവനന്തപുരം : ഇനി വാഹനാപകടങ്ങൾ മുൻകൂട്ടി അറിഞ്ഞ് കേരള പൊലീസ് പ്രതിരോധിക്കും.പുറമെ, സ്ഥിരം ഗതാഗത നിയമലംഘകരും വാഹനാഭ്യാസികളും കുടുങ്ങുകയും ചെയ്യും.പൊലീസ് പുതുതായി നടപ്പാക്കുന്ന എ.ഐ -ട്രാക്ക് സംവിധാനമാണ് വിദേശരാജ്യങ്ങൾക്ക് സമാനമായ രീതിയിലുള്ള ഗതാഗതക്രമീകരണങ്ങൾക്ക് വഴിയൊരുക്കുന്നത്.നാലുവർഷത്തെ അപകട ഡേറ്റകളും ട്രാഫിക് സംവിധാനത്തിൽ ലഭ്യമായ രണ്ട് കോടിയോളം ഡേറ്റകളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചത്.അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളും സമയപരിധികളും തിരിച്ചറിഞ്ഞ് അവിടങ്ങളിൽ നടപ്പാക്കേണ്ട എൻഫോഴ്സസ്മെന്റ് നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് ലക്ഷ്യം വക്കുന്നത്.വിവരശേഖരണം, വിശകലനം,അപകട പ്രവചനം,എൻഫോഴ്സസ്മെന്റ് നിർദേശം,പ്രതിരോധനടപടി എന്ന രീതിയിലാണ് പ്രവർത്തിക്കുക.
വീട് നിർമാണം:തടസ്സമായ വൈദ്യുതലൈനും പോസ്റ്റും മാറ്റാം;കെഎസ്ഇബി നൽകും 50,000 രൂപ വരെ
തിരുവനന്തപുരം : ലൈഫ് മിഷൻ,പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു.2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും.ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി.2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം,ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ വരെ കെഎസ്ഇബി അനുവദിച്ചിരുന്നു.
പ്രവാചക സ്‌നേഹം വിശ്വാസിയുടെ വിജയത്തിന് നിദാനം:ആബിദ് ദാരിമി
കമ്പളക്കാട് : പ്രവാചക സ്‌നേഹം വിശ്വാസിയുടെ ഇഹ പര ജീവിത വിജയത്തിനുള്ള മാർഗമാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി സൈനുൽ ആബിദ് ദാരിമി പറഞ്ഞു.കമ്പളക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് റെയ്ഞ്ച് കമ്മിറ്റി നടത്തിയ മൗലിദ് ജൽസയും സ്മരണാ അവാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രസിഡണ്ട് ടി വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി.കെ മുഹമ്മദ് കുട്ടി ഹസനി മുഖ്യപ്രഭാഷണം നടത്തി.മൗലിദ് ജൽസക്ക് ഇ സൈനുദ്ദീൻ മൗലവി,പി കെ അശ്‌റഫ് ദാരിമി,നൗഫൽ
കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ്;29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും.നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ ‘യൂണിവേഴ്‌സൽ ബോസ്’ നേരിട്ടെത്തുന്നത്. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരം.ഈ ആവേശപ്പോരാട്ടം നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമായി ക്രിസ് ഗെയ്ൽ
കാൺമാനില്ല
കുട്ടമംഗലം മൈത്രി നഗർ (മുട്ടിൽ)സ്വദേശി ഹാഷിം (17) വയസ് ഈ കുട്ടിയെ ഇന്നലെ രാത്രി 9.30 മുതൽ കാണ്മാനില്ല കണ്ട് കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.കുട്ടിയെ കണ്ടത്തുന്നത് വരെ എല്ലാവരും ഷെയർ ചെയ്യുക 7025660958 8113938004
ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:101 അംഗ സ്വാഗത സംഘമായി:പോസ്റ്റർ റിലീസ് ചെയ്തു
പനമരം : ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തു.ഗേവണിംഗ് ബോഡി അംഗങ്ങളായി പി ഹസ്സൻ മൗലവി ബാഖവി,കെ അബ്ദുള്ള മുസ്ലിയാർ തരുവണ,താഹിർ തുറാബ് തങ്ങൾ കൽപ്പറ്റ,പി ഉസ്മാൻ മൗലവി,കെകെ മമ്മൂട്ടി മദനി,വരിയിൽ മുഹമ്മദ്,കെ സി മൊയ്തുട്ടി ഹാജി എന്നിവരെ തിരഞ്ഞെടുത്തു.സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ,പി കെ ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ
തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ.നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ഓണക്കാലത്ത് വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിലൂടെ പ്ലസ് ടു
മടക്കിമല ദാനഭൂമി – ആക്ഷൻ കമ്മറ്റി മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായി ചർച്ച നടത്തി
കൽപ്പറ്റ : വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാനഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി സതീശൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് എന്നിവരുമായ് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.മടക്കിമല ഭൂമിയുടെ പ്രാധാധ്യം ബോധ്യപ്പെടുത്തുന്ന ഡോക്യുമെൻ്റും നിവേദനവും മന്ത്രിമാർക്ക് സമർപ്പിച്ചു.ചെയർമാൻ പി.പി രനീഷ് ജനറൽ കൺവീനർ സലാം നീലിക്കണ്ടി ഗഫൂർ വെണ്ണിയോട് ശശി പന്നിക്കുഴി ജോബിൻ ജോസ് നൗഷാദ്
ആരവം 2026 മെറിറ്റസ് ഓണാഘോഷം നാളെ മുട്ടിലിൽ
കൽപറ്റ : മെറിറ്റസ് ഗ്ലോബൽ ക്യാമ്പസ് സംഘടിപ്പിക്കുന്ന ആരവം ഓണാഘോഷം നാളെ മുട്ടിൽ കോപ്പർ കിച്ചനിൽ വച്ച് സംഘടിപ്പിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്ന പരിപാടി ടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി മുഖ്യാതിഥിയാവും.അഷ്‌റഫ് കൊട്ടാരം,അഡ്വ: അംജദ് ഫൈസി,അസ്മിൻ നിസാർ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും നടത്തി
തരുവണ : തരുവണ 7/2-ലെ റൈസിംഗ് വിംഗ്സ് ആർട്ട് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും വിവിധ പരിപാടികളോടെ നടത്തി.വിജയമ്മ യേശുദാസ് പതാക ഉയർത്തി. പഞ്ചായത്ത് മെമ്പറും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ അബ്ദുള്ള കണിയാങ്കണ്ടി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സുമയ്യ ചാത്തോത്ത് അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള കെ.പി സ്വാഗതം പറഞ്ഞു.പുഷ്പ കരുണാകരൻ,മമ്മൂട്ടി സഖാഫി എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് അഞ്ചുകുന്ന് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരങ്ങളിൽ വിജയിച്ചവർക്ക് പ്രൈസ് മണിയും മൊമെന്റോയും സമ്മാനിച്ചു.ക്ലബ്ബ്
കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി
പത്തനംതിട്ട : പത്തനംതിട്ടയിൽ ഭർത്താവ് പകർത്തിയ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി. കൗൺസിലിങ്ങിന് നിർബന്ധിച്ചപ്പോൾ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.ക്രൂരമർദനത്തിൽ പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.കൊല്ലം ജില്ലക്കാരായ ദമ്പതികളാണ് പരാതിക്കാരിയുടെ വിവരമനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് യുവതിയുടെ പരാതി.പിന്നീട് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിൽക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.ദൃശ്യങ്ങൾ വെബ്‌സൈറ്റുകളിൽ എത്തിയ വിവരം സുഹൃത്തുക്കളാണ് യുവതിയെ അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഭർത്താവിനെ
വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം:രണ്ട് സ്ത്രീകൾക്കായി പോലീസ് തിരച്ചിൽ
മാനന്തവാടി : എൽ.എഫ് ജങ്ഷനിൽ വയോധികയായ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം.സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന രണ്ട് സ്ത്രീകൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.തിരക്കേറിയ ജങ്ഷനിൽ വയോധികയെ പിന്തുടർന്നെത്തിയ രണ്ട് സ്ത്രീകൾ മാല അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ സമയോചിതമായ ഇടപെടലിനെ തുടർന്ന് കവർച്ചാശ്രമം പരാജയപ്പെട്ടു.സംഭവത്തെ തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയോധികരെ ലക്ഷ്യമിട്ട് മാലമോഷണം നടത്തുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീകളെയോ സംഘങ്ങളെയോ
ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ
മീനങ്ങാടി : ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്.മധുരൈ സ്വദേശികളായ ആലങ്ങാനൂർ,കണ്ണകി @അർച്ചന രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പോലീസ് പിടികൂടിയത്.ഇവർ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തി വന്നവരായിരുന്നു. പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളിൽ താമസിച്ചും
ഓണ ചന്ത ആരംഭിച്ചു
തരുവണ : തരുവണ സർവീസ് സഹകരണ ബാങ്കിൻന്റെ ഓണ ചന്ത വാർഡ് മെമ്പർ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്‌തു.ബാങ്ക് പ്രസിഡൻ്റ് ഉസ്‌മാൻ പള്ളിയാൽ,ഡയറക്ടർമാരായ ഇസ്‌മായിൽ ഐക്കാരൻ,ഇബ്രാഹിം തയ്യിൽ,പി.ടി അമ്മദ് ഹാജി, സുഹൈൽ,റുബീന താളിക്കുഴി,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ പങ്കെടുത്തു
വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി ഉദ്‌ഘാടനം
പള്ളിക്കുന്ന് : കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു.ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു.ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു.പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി വികാരി ഫാ.ഡോ.ജെറോം ചിങ്ങന്തറ,ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.അനിൽ മൂഞ്ഞനാട്ട്,ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിനീസ് ജോർജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച്
ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ് ബാങ്ക് ഉപരോധിച്ചു
മാനന്തവാടി : ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് തോമസ്,ആഷിക് മൻസൂർ,ജിനു സെബാസ്റ്റ്യൻ,ബിബിൻ ജോൺസൺ,സലീം പള്ളിതൊടി,ജിജേഷ് ഗോപി,ബഷീർ ചക്ക,കബീർ ഒണ്ടയങ്ങാടി,തുടങ്ങിയവർ നേതൃത്വ നൽകി
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ താഴത്ത ങ്ങാടി,കേളമംഗലം,വളാഞ്ചേരി, അതിരാറ്റുകുന്ന്,കാട ക്കുളം,ഇരുകണ്ണി,കേണിച്ചിറ ടൗൺ,വുഡ്‌മിൽ,ചർച്ച്,സ്കൂൾ,കല്ലുവെട്ടി, ചിരട്ടയമ്പം,പത്തിൽപീടിക ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8:30 മുതൽ വൈകു ന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളമുണ്ട:-എച്ച്.എസ് ആലഞ്ചേരി റോഡ്,പീച്ചംങ്കോട് അകമനച്ചാൽ റോഡ്,വെള്ളമുണ്ട എട്ടേനാൽ നടാഞ്ചേരി റോഡ് ഭാഗങ്ങ ളിൽ നാളെ (ഓഗസ്റ്റ് 18) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ
തിരുവനന്തപുരം : സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ,അശ്വാരൂഢസേന, എൻ.സി.സി,സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും.മികച്ച സേവനത്തിനുള്ള
ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനം
കൽപ്പറ്റ : ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് എൻ.കെ ജയരാജ് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി എം.പി രാജേഷിന് നൽകി നിർവ്വഹിച്ചു.ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ബിപിൻ സണ്ണി,ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇർഷാദ് മുബാറക്,ജില്ലാ നിർവാഹക സമിതി അംഗങ്ങളായ
ഓണം:വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം
കൽപ്പറ്റ : ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്,കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി.കമ്പളക്കാട്,പനമരം,കൽപ്പറ്റ, മാനന്തവാടി,സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ,ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി.സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.പൊതുവിതരണ
രാഷ്‌ട്രപതിയുടെ ഫയർ സർവീസ് മേഡലിനു അർഹനായി സെബാസ്റ്റ്യൻ ജോസഫ്
മാനന്തവാടി : രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചു സർവീസ് ജീവിതത്തിൽ നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെബാസ്റ്റ്യൻ ജോസഫ് ചൂരൽ മല ദുരന്ത ഭൂമിയിൽ ഫസ്റ്റ് റെസ്പോണ്ട് ടീം ആയി അവിടെ എത്തുകയും തകർന്ന വീടുകളിൽ അകപ്പെട്ട 60 ഓളം ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷപ്രവർത്തനം അദ്ദേഹത്തിന്റെ സേവനത്തിനു അർഹമായ അംഗീകാരം ആയാണ് രാഷ്ട്രപതിയുടെ ഫയർ സർവീസ്
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.ബയോളജി,അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം.പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18,20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്.വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത്അംഗീകരിച്ചിട്ടില്ല.മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ
264ൽ ഒരാൾ! വയനാടിനെ ആരോഗ്യ വകുപ്പ് അപമാനിക്കുന്നു.വയനാട്ടുകാരെ വെല്ലുവിളിക്കുന്ന സർക്കാർ നിലപാട് തിരുത്തണം – യങ് ഡെമോക്രാറ്റ്സ്
കൽപ്പറ്റ : സംസ്ഥാനത്ത് 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാടിന് ഒരാളെ മാത്രം അനുവദിച്ച ആരോഗ്യ വകുപ്പിന്റെ നടപടി വയനാടിനെ അപമാനിക്കുകയും വയനാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുന്നതാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.ആരോഗ്യ മേഖലയിൽ പ്രത്യേക പരിഗണന ആവശ്യമായ ജില്ലയെ വീണ്ടും തഴയുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല.അസിസ്റ്റന്റ് സർജൻ,കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാനത്താകെ 264 ഡോക്ടർമാർക്ക് നിയമനം നൽകിയപ്പോൾ വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരൊറ്റ നിയമനം മാത്രമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ
അഡ്വ.ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
പനമരം : കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് കമ്മിറ്റി അനുമോദിച്ചു.പനമരം കരിമ്പുമ്മൽ വി.എ.എം ബദറുൽ ഹുദയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് സുബൈർ അസ്ഹരി ഉപഹാരം കൈമാറി.ജസീൽ അഹ്സനി,ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ് അക്ഷയ പ്രദീപിന് സ്വീകരണം
പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. അക്ഷയയെ അനുമോദിക്കുന്നതിന് ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ:വി.റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ രാഘവൻ മെമ്മോറിയൽ
വയനാട് മെഡിക്കൽ കോളേജ്;ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കണം:വയനാട് വികസന സമിതി
കൽപ്പറ്റ : വയനാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് പൊതുവികാരം മാനിച്ച് മടക്കിമലയിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതിയുടെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന് നിവേദനം നൽകി.വയനാട് വികസന സമിതി നേതാക്കളായ ഡോ.പി ലക്ഷ്മണൻ,ബി രാധാകൃഷ്ണപിള്ള,പിപി ഷൈജൽ, വിപി വർക്കി,കെജി രണരാജൻ,സിപി റഹീസ്,മാടായി ലത്തീഫ്,ഹാറൂൺ റഷീദ്,ഷാജി പോൾ എന്നിവർ സംബന്ധിച്ചു.വരും ദിവസങ്ങളിൽ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും അടക്കം മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും
നിര്‍മലാസീതാരാമന്റെ പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്ന് പി.സന്തോഷ് കുമാര്‍
ന്യൂഡല്‍ഹി : കമ്യൂണിസ്റ്റുകാര്‍ ഭീരുക്കളാണെന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.നേതാവ് പി.സന്തോഷ് കുമാര്‍ എം.പി.രാജ്യസഭാ അധ്യക്ഷന്‍ സി.പി.രാധാകൃഷ്ണന് കത്ത് നല്‍കി.രാഷട്രീയ വിയോജിപ്പുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളാക്കരുതെന്നും ഒരു വാദത്തിന് മറുപടിയായി രാഷ്ട്രീയാശയത്തെയൊന്നാകെ അടച്ചാേേക്ഷപിക്കരുതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍പോകേണ്ടിവന്ന കമ്യൂണിസ്റ്റുകാരുടെ ത്യാഗത്തെ ഓര്‍ക്കണം.കമ്യൂണിസ്റ്റുകാര്‍ ഭീരുക്കളെന്നതരത്തിലുള്ള അപമാനകരമായ പരാമര്‍ശങ്ങള്‍ ചരിത്രത്തെ റദ്ദുചെയ്യുന്നതാണെന്നും കേന്ദ്രമന്ത്രിയുടെ പദവിക്കു നിരക്കുതല്ലെന്നും സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജ്:ദാനമായി ലഭിച്ച ഭൂമിയിൽ ഉടൻ നിർമ്മാണം ആരംഭിക്കണം
കമ്പളക്കാട് : വയനാട് മെഡിക്കൽ കോളേജിനായി സർക്കാരിന് ദാനമായി ലഭിച്ച ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട നടപടികളിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തണമെന്നും ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്നും വ്യാപാരി ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 വ്യാപാരി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു
ഹിരോഷിമാ ദിനം ആചരിച്ചു
ചുണ്ടേൽ : ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ ലോകസമാധാനത്തിന്റെയും ആണവായുധ നിരായുധീകരണത്തിന്റെയും സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഹിരോഷിമാ ദിനാചരണം ചുണ്ടേൽ ആർ.സി.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.തുടർന്ന് ഹിരോഷിമാ സന്ദേശം,സമാധാന പ്രതിജ്ഞ,പേപ്പർ ക്രെയിൻ നിർമ്മാണം,പോസ്റ്റർ പ്രദർശനം,യുദ്ധവിരുദ്ധ സന്ദേശറാലി എന്നിവ സംഘടിപ്പിച്ചു.ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കട്ടെയെന്നും ലോകത്ത് സമാധാനവും സഹോദര്യവും നിലനിൽക്കട്ടെയെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.NSS യൂണിറ്റിന്റെയും ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ചടങ്ങിന് NSS പ്രോഗ്രാം ഓഫീസർ ജെഷിയാമോൾ ജോർജ് ,
