കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ;ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു.കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്.എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം.കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദ്ദനവുമുണ്ടായി. ഒരു പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്.28-ാം

Read More

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

പനമരം : പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി.ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത്.കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്.ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി ദീപക് കെ,നവാസ് ടി

Read More

ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായി പൊലീസ്

ഡൽഹി : ഡൽഹിയിൽ തമിഴ്നാട് എക്സ്പ്രസിൽ യുവതിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്.യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശികളായ ദമ്പതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഈ മാസം ആദ്യമാണ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസിലെ ചുവന്ന സ്യൂട്ട്കേസിൽ മനുഷ്യശരീരത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്.ട്രെയിനിൽ ദുർഗന്ധം പടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചുവന്ന

Read More

ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്,ലക്ഷ്യം യുവാക്കൾ;12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ

മലപ്പുറം : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്,മലപ്പുറം സ്വദേശികൾ പിടിയിൽ.കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32),വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34),മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്.സംസ്ഥാന പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.ആഴ്ചകൾക്ക്

Read More

ഓണാഘോഷം നടത്തി

പുൽപ്പള്ളി : സുരഭി ആർട്സ് ആൻ്റ് ക്ലബിൻ്റ നേതൃത്യത്തിൽ ഓണാഘോഷ പരിപാടി നടത്തി.അഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ പുക്കള മൽസരം,പുരുഷ വനിത ടീമുകളുടെ വടംവലി മത്സരം തുടർന്ന നടന്ന സംസകാരിക സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു മാത്യു ഉണ്ണിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു മുഖ്യ പ്രഭാഷണം നടത്തി സുനിൽ പാലമറ്റം ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് മുരിയൻ കാവിൽ ഗ്രാമപഞ്ചായത്തംഗം സുമ മാധവൻ, ഉണ്ണിക്കുട്ടൻ മാസ്റ്റർ,ചന്ദ്രബാബു യതീന്ദ്രജിത്ത് പ്രസംഗിച്ചു.

Read More

ഗുരുവർഷം 172:ബത്തേരിയിൽ എസ്.എൻ.ഡി.പി യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം ശ്രീനാരായണ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.കേരളം കൈവരിച്ച സാമൂഹ്യ-മാനവിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ഒരു ജനതയെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരത്തിലേക്ക് നയിച്ച മഹാനുഭാവനാണ് ഗുരു.സ്വാതന്ത്ര്യവും അസമത്വത്തിന്റെ വേലിക്കെട്ടുകളും തകർത്ത് മുന്നേറാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ ഗുരുദർശനങ്ങൾ കാലാതീതമായി

Read More

എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം:സ്വാതന്ത്ര കർഷകസംഘം

കൽപറ്റ : എണ്ണപ്പന കൃഷി ചെയ്ത കർഷകരെഎണ്ണപ്പന കൃഷിക്കാരെ സഹായിക്കണം:സ്വാതന്ത്ര കർഷകസംഘം സഹായിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും കൃഷി ആരംഭിച്ചിരുന്നു.വൈത്തിരി,ചുണ്ടേൽ,ചേലോട്, കൈനാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ വലിയ പ്രതിക്ഷയോടെ തുടങ്ങിയത് സർക്കാർ സംവിധാനങ്ങളും എണ്ണപ്പന വികസന എജൻസികളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചായിരുന്നു. ഏക്കർ കണക്കിന് ഭൂമികളിൽ പനതൈകൾ നാട്ടുപ്പിടിപ്പിച്ച കർഷകർക്ക് നിലവിൽ ന്യായമായ വിപണി വിലയും സംഭരണവും സംവിധാനങ്ങളും ലഭിക്കാതെ

Read More

35 ദിവസത്തിൽ 433.81 കോടി;ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്,കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന

തിരുവനന്തപുരം : ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ.ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales) ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്.ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വിൽപ്പനശാലകളിലും

Read More

ചന്താപുരയിൽ ‘നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ’ രൂപീകരിച്ചു

ബംഗളൂരു : കർണാടകയിലെ മലയാളികളുടെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ ബംഗളൂരുവിലെ ചന്താപുരയിൽ രൂപീകരിച്ചു.സെന്റ് തോമസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനുമായ ഷൈൻ കെ. ആന്റണിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.ജോബിൽ വർഗീസ്,ഹിമേഷ് ഹരിദാസൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സജു കെ.എൻ.സെക്രട്ടറിയുമായി.സാലി പി.എസ്,ജോഷി സി.ജെ.എന്നിവർ ജോയിന്റ് സെക്രട്ടറിമാരും രവീന്ദ്രനാഥ് ട്രഷററുമായി.ബിനു തോമസ്,ശങ്കർ കുമാർ എന്നിവർ ജോയിന്റ് ട്രഷറർമാരും അനിൽകുമാർ കെ.എം.കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു.ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യക്ഷേമത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന

Read More

ഓണം വാരാഘോഷം:വർണ്ണാഭമായി വിളംബര ജാഥ

കൽപ്പറ്റ : വിനോദസഞ്ചാര വകുപ്പ്ജില്ലാ ഭരണകൂടം,ഡി.ടി.പി.സി,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വർണ്ണാഭമായി. കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്.മാവേലി, പപുലികളി,കൈക്കൊട്ടി കളി,അമ്മൻക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ അണിനിരന്നു.ഘോഷയാത്രയിൽ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

Read More

ഓണം വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം:മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ : വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്.സർവതല സ്‌പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർദ്ധനവ് ശക്തമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടായിരം

Read More

ഓണാഘോഷ യാത്ര നടത്തി

മേപ്പാടി : കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി.സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത,രാജു ഹെജമാടി,എ.രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം,സുജാത മഹാദേവൻ എം.ആർ ജോസ്,ഹൈദർ അലി കെപി,സതീശൻ കല്ലായി പി എം മൻസൂർ,പി എം ഷാജി,സതീശൻ നെല്ലി മുണ്ടഎന്നിവർ സംസാരിച്ചു.ഘോഷയാത്രയോടനുബന്ധിച്ച് പുലികളി, പായസ വിതരണം എന്നിവ നടത്തി

Read More

ഓണം വിപണിയിലെ വമ്പിച്ച വില വർദ്ധനവ്;എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

കൽപ്പറ്റ : ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി.പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ.എസ് മുഹമ്മദലി റസാഖ് എം.എ,മഹറൂഫ്

Read More

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിന് സർക്കാർ പ്രത്യേക തുക അനുവദിച്ചു.വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും.

Read More

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി;മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈ​ഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം : ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈ​ഗേഴ്സ് താരം കാർത്തിക് ബി നായർ.മത്സരത്തിൽ മൂന്ന് ഓവർ പന്തെറിഞ്ഞ കാർത്തിക് 21 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തന്നെ സിക്സർ അടിച്ച ബാറ്റർമാരെ അതേ ഓവറിൽ തന്നെ പുറത്താക്കി തിരിച്ചടിച്ച കാർത്തിക്കിന്റെ പോരാട്ടവീര്യമാണ് ട്രിവാൻഡ്രത്തിന്റെ സ്കോറിംഗ് വേഗം ഒരു പരിധി വരെ നിയന്ത്രിച്ചത്. മത്സരത്തിൽ ട്രിവാൻഡ്രം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മുൻനിര ബാറ്റർമാരായ വിഷ്ണു

Read More

വിജയം തുടർന്ന് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്,ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ചത് 21 റൺസിന്

തിരുവനന്തപുരം : കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാ‍ർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുട‍ർന്ന് കളി നി‍ർത്തിവച്ചത്.തുട‍ർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.

Read More

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും;മാതൃകയായി കുടുംബം

കോഴിക്കോട് : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് ഡോക്ടർമാർ ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.അഗാധമായ ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന്റെ തീരുമാനം മാതൃകയായി. ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹനാപകടത്തിലാണ് ആദിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് ആസ്റ്റർ മിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ

Read More

വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ;കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം : കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്.കൊച്ചിക്ക് വേണ്ടി അ‍ർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് തുറന്ന വിനൂപ്

Read More

പത്തൊൻപതാം വയസ്സിൽ ഇന്ത്യയുടെ സൗന്ദര്യറാണി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ;ബെസ്റ്റ് സ്റ്റേറ്റ് ഡയറക്ടറായി അർച്ചന രവി

കൊച്ചി : കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു.മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്.ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ,ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 കരുത്തുറ്റ മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.വരുന്ന

Read More

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറിയിടിച്ച് തീപിടിത്തം,രണ്ടുപേർ മരിച്ചു

കണ്ണൂർ : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം.കണ്ണൂർ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം.കേടായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കർലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്.കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്.ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.റോഡരികിൽ നിർത്തിയിട്ട തടികയറ്റിവന്ന‌ ലോറിയിലിടിച്ചയുടൻ ഇരുവാഹനങ്ങളിലും തീപിടിച്ചു.ലോറി പൂർണമായും കത്തിനശിച്ചു.സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.കണ്ണൂർ-പാപ്പിനിശേരി വഴി പയ്യന്നൂർക്കുള്ള റോഡിലാണ് അപകടം നടന്നത്.

Read More

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ;മാറ്റം വേഗത്തിലാക്കാൻ നടപടി

തിരുവനന്തപുരം : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (Piped Natural Gas – PNG) ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി.ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ (Energy Transition) വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി,പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. പെട്രോളിയം

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂര്‍,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കേരളം,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്.ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ

Read More

അഡ്വ.ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു

വെള്ളമുണ്ട : കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ലൈബ്രറി പ്രവർത്തക സമിതി അംഗം മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.വി.കെ ശ്രീധരൻ മാസ്റ്റർ ഉപഹാരം കൈമാറി.ഗ്രാമ പഞ്ചായത്ത് മെമ്പർ കണിയാങ്കണ്ടി അബ്ദുല്ല,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി ടി സുഗതൻ,എം മണികണ്ഠൻ,എം സുധാകരൻ,മിഥുൻ മുണ്ടക്കൽ,എം.നാരായണൻ,വി.ജെ ജോയി,ചന്ദ്രശേഖരൻ കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന;ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

തിരുവനന്തപുരംb: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന.ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു.ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്.ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്.വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത.ഓണം സീസണ്‍ തുടങ്ങിയതിനു ശേഷം ഇതുവരെ വിറ്റത് 512.11 കോടി രൂപയുടെ

Read More

വയനാട് ജില്ലാ പഞ്ചായത്തിന് ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ആദരവ്

കൽപ്പറ്റ : ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വയനാട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഡിഗ്രി പഠന പദ്ധതിയ്ക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദരവ്.ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ യൂണിവേഴ്സിറ്റിയുടെ ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഏറ്റുവാങ്ങി.2024-25 സാമ്പത്തിക വർഷത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരാണ് പദ്ധതി ഗുണഭോക്താക്കൾ. ജില്ലാ പഞ്ചായത്ത് സബ്സിഡി മാനദണ്ഡങ്ങൾ പാലിച്ച് 100 പേർക്കാണ് പദ്ധതിയിലൂടെ സൗജന്യ ബിരുദ പഠനത്തിന് അവസരം

Read More

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം : കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്.തൃശൂർ ടൈറ്റൻസിനെ പത്ത് റൺസിനാണ് റിപ്പിൾസ് മറികടന്നത്.ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു.എന്നാൽ മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനായത്.തകർപ്പൻ അർദ്ധസെഞ്ചുറിയുമായി ആലപ്പിയ്ക്ക് വിജയമൊരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി

Read More

വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ : ഓണത്തിന്റെ ആഘോഷപ്പെരുമയിൽ വയനാട്.കേരള ടൂറിസം വകുപ്പ്,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്,വയനാട് ഡി.ടി.പി.സി.എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി. കലയും സംസ്കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ,ബുളറ്റ് വിളംബരറാലി നടത്തി.പുക്കോട് തടാകത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്.കെ.കെ.ഹനിഫ ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റയിൽനടന്നസമാപനപരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനംചെയ്തു.ബുളറ്റ് റാലി വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ്

Read More

പുഴയിൽ വീണ കാർ യാത്രികനെ ജീവൻ പണയം വെച്ച് രക്ഷിച്ച യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക : പുഴയിൽ വീണ കാർ യാത്രികനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. നിമിഷങ്ങൾക്കകം കാർ പൂർണമായും വെള്ളത്തിൽ മുങ്ങിത്താണു.അപകടം കണ്ടതോടെ സമീപത്തുണ്ടായിരുന്ന സ്വാതി കൃഷ്ണൻ,പി.എസ്.ആദർശ്,ആൽബിൻ പ്രകാശ്, ശരൺ രാഗേഷ്,ജിഷ്ണു പ്രകാശ് എന്നിവർ ഉടൻ പുഴയിൽ ചാടി കാർ യാത്രികനെ രക്ഷിക്കുകയായിരുന്നു.യുവാക്കളുടെ സമയോചിതമായ ഇടപെടലിനെയും ധീരമായ രക്ഷാപ്രവർത്തനത്തെയും അഭിനന്ദിച്ചാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ

Read More

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;ബത്തേരി മേഖലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ആശങ്കയാകുന്നു

ചീരാൽ : ചീരാൽ ഡോക്ടർപാടി ചോലയിൽ പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഷഫീഖിന്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് നിഹാലിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബത്തേരി സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നിഹാൽ.ഇന്നലെ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ഉൾപ്പെടെ നിഹാൽ സജീവമായി പങ്കെടുത്തിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ നടക്കും.അതേസമയം,ബത്തേരി മേഖലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ തുടർക്കഥയാകുന്നത് ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്.വിദ്യാർത്ഥികളുടെ

Read More

ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്,പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനയുടെ സേവനം നിർണായകമാണെന്ന് പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.രാമൻ,പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്,അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി.എ,വി.ഇ.ഒമാരായ സുഭാഷ്,ജസ്‌മൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Read More