ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

കണിയമ്പറ്റ : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവ്വഹിച്ചു.ഓൺലൈൻ മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും,ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അൻവർ സാദിഖ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനായ വിനോദ് കെ.ജോസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.ഇന്ത്യയുടെ സാഹിത്യ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (WLF) ഈ വർഷവും മാനന്തവാടി ദ്വാരകയിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് കെ.ജോസ് അറിയിച്ചു. അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ സജീവമായി പങ്കെടുത്തു.മാധ്യമപ്രവർത്തകർക്കിടയിലെ സൗഹൃദവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും കുടുംബങ്ങളുടെ ഒത്തുചേരലിനുമാണ് ഈ ഒത്തുകൂടൽ വേദിയായത്.

Leave a Reply

Your email address will not be published. Required fields are marked *