പ്രഥമ ഉമ്മൻചാണ്ടി കാർഷിക പുരസ്‌കാരം പദ്മശ്രീ ചെറുവയൽ രാമന്

കൽപ്പറ്റ : സംസ്ഥാന കൃഷിവകുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പത്മശ്രീ ചെറുവയൽ രാമന്ജീ.വിതം കാർഷിക മേഖലയ്ക്ക് വേണ്ടി ഒഴിഞ്ഞുവെച്ച് കൃഷിയുടെ ബിംബമായി നിലനിൽക്കുന്ന അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുക്കുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വക്കറ്റ് ടി.സിദ്ദീഖ് തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിൽ അറിയിച്ചു.5 ലക്ഷം രൂപയാണ് അവാർഡ് തുക.

Read More

ജീവനക്കാരെ ചേർത്ത് പിടിക്കുന്ന സർക്കാർ ഉണ്ടാകണം:മോബിഷ് പി.തോമസ്

മാനന്തവാടി : യുഡിഎഫ് സർക്കാർ ജീവനക്കാരെ പരിഗണിക്കുകയും അർഹമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി.തോമസ് പറഞ്ഞു.എൻജിഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനും സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി മുഖ്യപ്രഭാഷണം നടത്തി.ടി.അജിത് കുമാർ,സി.കെ.ജിതേഷ്,എം.ജി. അനിൽകുമാർ, സി.ജി.ഷിബു,പി.എച്ച്.അഷറഫ് ഖാൻ,എൻ.വി.

Read More

ബി ആർ സി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു.പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി.പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് പ്രധാനമായും ഇതിലൂടെ ഉദ്ദേശിക്കുന്നത്.കുടുംബശ്രീ അംഗങ്ങൾക്കും

Read More

കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂ‌ളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കുട്ടികളുടെ സമഗ്രവികസനത്തിന് പ്രാധാന്യം നൽകി കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്‌മയും നേതൃത്വപാടവവും വളർത്തുന്നതിന് കളിയിടം അവസരമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ സ്‌കൂൾ മാനേജർ പയന്തോത്ത് മൂസ,പി.ടി.എ പ്രസിഡണ്ട് നവാസ് എം.പി,മദർ പി.ടി.എ പ്രസിഡണ്ട് നിഷിദ,മജീദ് വട്ടക്കാരി, ഹുസൈൻ അമ്പിലേരി,സലീം വി.വി,ഫൈസൽ മുണ്ടോളി,ഹസീന,റംഷീദ് സി,പ്രധാനാധ്യാപകൻ അലി.കെ,ലെജി ജോൺ,സജ്‌ന.കെ.വി, സുബിന,സബാഹ് പി.പി,റഹൂഫ് തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ കായികപ്രവർത്തനങ്ങൾക്ക് കൂടുതൽ

Read More

സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ്:എൻട്രി ക്ഷണിച്ചു

കൽപ്പറ്റ : മുൻ കേരള നിയമ സഭാ സ്പീക്കറും തിരു കൊച്ചി,മദ്രാസ്,കേരള അസംബ്ലികളിൽ അംഗവും,ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ എം സീതി സാഹിബിന്റെ നാമധേയത്തിൽ ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ് നൽകുന്നതിനായി എൻട്രി ക്ഷണിച്ചു. വിദ്യാഭ്യാസം,കല,കായികം,സാഹിത്യം,സംരംഭം തുടങ്ങിയ മേഖലകളിലൊന്നിൽ അത്യപൂർവ്വ നേട്ടം കൈവരിച്ച ജില്ലയിലെ യുവജനങ്ങളിൽ നിന്നുമാണ് എൻട്രി ക്ഷണിച്ചത്.10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.അവാർഡിന് വേണ്ടി വ്യക്തികൾക്ക് സ്വന്തമായി എൻട്രി സമർപ്പിക്കാവുന്നതാണ്.അതോടൊപ്പം

Read More

മാർ ഈവാനിയോസ് കോളേജിൽ ഇഗ്നോ പുതിയ വിദ്യാർഥികൾക്ക് വിപുലമായ ഇൻഡക്ഷൻ സംഘടിപ്പിച്ചു

തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജനുവരി 2026 അഡ്മിഷൻ സൈക്കിളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി മാർ ഈവാനിയോസ് കോളജ് (ഓട്ടോണമസ്) ഇഗ്നോ സ്റ്റഡി സെന്റർ വിപുലമായ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ.സുജു സി. ജോസഫ് സ്വാഗതം ആശംസിച്ചു.കോളജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ) മീര ജോർജ് അധ്യക്ഷത വഹിച്ചു. ജീവിതകാല പഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രിൻസിപ്പൽ,ഇഗ്നോയുടെ സൗകര്യപ്രദമായ പഠന സംവിധാനങ്ങൾ വിദ്യാർഥികൾ

Read More

ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ

തിരുവനന്തപുരം : 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി,മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല.അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല.ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കളെ കടുത്ത മാനസിക സമ്മർദ്ദ ത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു.എന്നാൽ പരീക്ഷ മാറ്റിവ യ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ

Read More

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണ്ണ ബ്രേസ്‌ലറ്റ് നഷ്ടപ്പെട്ടു;കണ്ടെത്തുന്നവർ വിവരമറിയിക്കുക

പടിഞ്ഞാറത്തറ : അഞ്ചാം മൈലിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് സർവീസ് നടത്തുന്ന ‘രാജഹംസം’ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണ്ണ ബ്രേസ്‌ലറ്റ് നഷ്ടപ്പെട്ടു.ഓഗസ്റ്റ് 2 ഞായറാഴ്ചയാണ് സംഭവം നടന്നത്.ജാഫർ എന്നയാളുടെ മകൾ ഫസീല ജാഫറിന്റെ ‘പരസ്പരം’ മോഡൽ ബ്രേസ്‌ലറ്റ് ആണ് യാത്രയ്ക്കിടെ നഷ്ടമായത്.ബസ്സിൽ വെച്ചോ അല്ലെങ്കിൽ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടയിലോ ആണ് ഇത് നഷ്ടപ്പെട്ടതെന്ന് കരുതുന്നു.ആർക്കെങ്കിലും ഈ ബ്രേസ്‌ലറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ദയവായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിക്കുന്നു. ഫോൺ: 9446648919

Read More

വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക് 

പുൽപ്പള്ളി : പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36)  ഗുരുതരമായി പരിക്കേറ്റു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു.അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും,അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ

Read More

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

കൊച്ചി : കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ​ഗ്രീൻപ്രോ പുരസ്കാരം. കമ്പനിയുടെ പേറ്റന്റ് നേടിയ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണ് (ഡി.പി-എ.സി) പുരസ്കാരത്തിന് അർഹമാക്കിയത്.സുസ്ഥിരമായ നവീകരണം, ഊർജ്ജക്ഷമത,ഭാവി തലമുറയ്ക്കായുള്ള കാലാവസ്ഥാ പരിഹാരമാർഗ്ഗങ്ങൾ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.പൂനെയിൽ നടന്ന ഒൻപതാമത് സി.ഐ.ഐ ഗ്രീൻപ്രോ സമ്മിറ്റിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സെൻട്രൽ പൊലൂഷൻസ് കൺട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ

Read More

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ;പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി

ആലപ്പുഴ : കേരള ക്രിക്കറ്റ് ലീ​ഗ് മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു.2013 മുതൽ 2018 വരെ കേരള ടീമിലെ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്,ലിസ്റ്റ് എ,ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്.കളിക്കളത്തിലെ അദ്ദേഹത്തിന്റെ ഈ സുദീർഘമായ അനുഭവസമ്പത്ത് പുതിയ സീസണിൽ ആലപ്പി റിപ്പിൾസിന് വലിയ മുതൽക്കൂട്ടാവും. ടീമിന്റെ സഹപരിശീലകരായി മുൻ താരം കെ.എസ് മോനിഷ് (കരുപറമ്പിൽ സതീഷ്

Read More

കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം : കെട്ടിട ഉടമകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പ്രതികരണം.മാതൃകാ വാടക പരിഷ്‌കരണ ബിൽ നിയമമാക്കിയാൽ കരാർ രജിസ്‌ട്രേഷനിലൂടെ സർക്കാരിന്റെ സാമ്പത്തിക വരുമാനം മെച്ചപ്പെടുന്നതിനൊപ്പം കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.വർഷംതോറുമുള്ള അഞ്ച് ശതമാനം നികുതി വർധന പിൻവലിക്കുക, കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റ്

Read More

പൊതു ശൗചാലയങ്ങൾ അടച്ചിട്ട് മാസങ്ങൾ; കൽപ്പറ്റ നഗരസഭയ്‌ക്കെതിരെ യുഡിഎഫ് പ്രതിഷേധ ധർണ

കൽപ്പറ്റ : ആയിരക്കണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന കൽപ്പറ്റ നഗരത്തിലെ പൊതു ശൗചാലയങ്ങൾ മാസങ്ങളായി അടച്ചുപൂട്ടിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും പി.ഡബ്ല്യു.ഡി റോഡിലുള്ള ശൗചാലയവും മാസങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചിട്ടിരിക്കുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.ഇതുമൂലം നഗരത്തിലെത്തുന്ന സാധാരണക്കാർ,യാത്രക്കാർ, വിദ്യാർഥികൾ,സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ളവർ വലിയ ബുദ്ധിമുട്ട് നേരിടുന്നതായും നേതാക്കൾ പറഞ്ഞു.നഗരസഭയിലെ വിവിധ വാർഡുകളിലെ തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ,

Read More

22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്

മാനന്തവാടി : കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്.കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയായിരുന്നത്.പ്രതി വയനാട്ടിലുണ്ടെന്നകാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. റഫീക്കിന്റെ

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു:സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു.ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്.വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ,ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം,മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.ജില്ലാ കളക്ടർമാർക്ക് പുറമെ റവന്യൂ മന്ത്രി,ചീഫ് സെക്രട്ടറി,ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ,പോലീസ്-സേന വിഭാഗ തലവന്മാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശമുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ

Read More

സപ്ലൈകോയെരാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റും:മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം : സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാസങ്ങളായി തീർപ്പാകാതെ കിടന്ന

Read More

അടുത്ത 3 മണിക്കൂർ ജാഗ്രത:വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം,അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.എറണാകുളം,മലപ്പുറം,വയനാട്,പാലക്കാട്,കണ്ണൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട,ഇടുക്കി, തൃശൂർ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മരങ്ങൾ കടപുഴകി വീഴുന്നതിലൂടെ വൈദ്യുതി തടസ്സങ്ങൾ

Read More

ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട് ഒഴിഞ്ഞു;റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ഈങ്ങാപ്പുഴ : കനത്ത മഴയെ തുടർന്ന് ഈങ്ങാപ്പുഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞതോടെ മേഖലയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.റോഡിൽ കെട്ടിക്കിടന്ന വെള്ളം താഴ്ന്നതോടെ ടാങ്കർ ലോറികളും സപ്ലൈ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമടക്കം തടസ്സമില്ലാതെ കടന്നുപോകാൻ തുടങ്ങിയിട്ടുണ്ട്.മഴയ്ക്ക് നേരിയ ശമനം വന്നതോടെയാണ് റോഡിലെ വെള്ളക്കെട്ടിന് ആശ്വാസമുണ്ടായത്.പ്രദേശത്ത് നിലവിൽ വാഹനഗതാഗതം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും,വരും മണിക്കൂറുകളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read More

അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു

കൽപ്പറ്റ : കൃഷിയിടത്തിലെ മീൻകുളത്തിൽ അബദ്ധത്തിൽ വീണ കർഷകൻ മരിച്ചു.മഞ്ഞൂറ മാങ്കോട്ട് ബെന്നി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിനരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംസ്കാരം പിന്നീട്.ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബെന്നി.ഭാര്യ:മോളി.മക്കൾ:ആൽബിൻ,മെൽബിൻ (യുകെ).മരുമകൾ:ഹണി ആൽബിൻ (യുകെ).സഹോദരങ്ങൾ:ഡെയ്‌സി പാലക്കത്തടത്തിൽ,സിബി

Read More

ശക്തമായ മഴ;അതീവ ജാഗ്രത പാലിക്കണം

കൽപ്പറ്റ : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം.നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം.ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.

Read More

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപ്പറ്റ : കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്.എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്.ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്. വയനാട്

Read More

നിപ:കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി

കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നയാളെ റൂമിലേക്ക് മാറ്റി. 43കാരനായ ഫറോക്ക് സ്വദേശിയാണ് സാധാരണ ജീവിതത്തിലേക്ക് അടുക്കുന്നത്.ജൂണ്‍ ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് ജൂണ്‍ 10നാണ് നിപ സ്ഥിരീകരിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ ജൂണ്‍ 11നാണ് സ്വകാര്യാശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി,റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി.വെന്റിലേറ്റര്‍ ചികിത്സ തുടര്‍ന്നു.ആവര്‍ത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയ ശേഷം ജൂലൈ ഏഴിന് ഐസോലേഷന്‍ ഐസിയുവില്‍ നിന്ന് ഇദ്ദേഹത്തെ ട്രാന്‍സിറ്റ്

Read More

അധ്യാപികമാർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിനായി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്,അടിയന്തരമായി റിപ്പോർട്ട് കൈമാറണമെന്ന് ഉത്തരവ്

വടകര : കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.അന്വേഷണം നടത്താനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി.എസ്എസ്കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല.പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും നാലംഗ സമിതി അന്വേഷണം നടത്തും.എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, കേസിലെ പ്രതികളായ കാവ്യ,കീർത്തന,നീഷ്മ എന്നീ അധ്യാപികമാർക്ക്

Read More

പി എം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം; രാജ്യസഭയില്‍ മറുപടി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്.പിഎം ശ്രീയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും.കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ല എന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. അതേസമയം,സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.എന്നാല്‍

Read More

ലഹരി മാഫിയകൾക്ക് താക്കീതായി SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി

കൽപ്പറ്റ : ലഹരിക്കെതിരായ ബോധവൽക്കരണവും സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി കൽപ്പറ്റയിൽ സംഘടിപ്പിച്ചു. കൽപ്പറ്റ മൈതാനി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരന്നു.ശക്തമായി മഴ പെയ്തെങ്കിലും മഴനനഞ്ഞ് പ്രവർത്തകർ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണയേകി റാലിയിൽ അണിനിരന്നു.ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ലഹരിമാഫിയയുടെ അടിവേരുകൾ പിഴുതെറിയാൻ കാരണമാകുന്നുവെന്നും മത സാമൂഹിക

Read More

മുത്തങ്ങ സമരം:പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

കൽപ്പറ്റ : ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്.2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി ഭൂമിയുടെ അവകാശത്തിനായി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.തുടർന്ന് പൊലീസ് വെടിവെപ്പുണ്ടായി.സംഘർഷത്തിനിടെ

Read More

ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവ് കറുത്തൊടി രാധാകൃഷ്ണൻ അന്തരിച്ചു

ഒറ്റപ്പാലം : കോഴിക്കോട് ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവും ചളവറ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ (83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്റായും ഒറ്റപ്പാലം,ഷൊർണൂർ ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണൻ കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ,ഗ്രാമീണ വായനശാല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഭാര്യ:ഇന്ദിര രാധാകൃഷ്ണൻ.മക്കൾ:രാജീവ്

Read More

യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കെല്ലൂർ അഞ്ചാംമൈലിൽ പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സലീം കേളോത്ത്,IUML ശാഖ സെക്രട്ടറി പാലാടംകണ്ടി മമ്മൂട്ടി,ഇ.വി.മമ്മൂട്ടി എന്നിവർ ചേർന്ന് പതാക ഉയർത്തി.തുടർന്ന് എൻ. മമ്മൂട്ടി സാഹിബിന്റെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു.ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞ പരിപാടിയിൽ മോയി കട്ടയാട് അധ്യക്ഷത വഹിച്ചു.ഇബ്രാഹീം സി.എച്ച്,ഷമീർ തിരുത്തിയിൽ,അബ്ദുറഹ്മാൻ,

Read More

അവക്കാഡോ ഫെസ്റ്റിന് നാളെ തുടക്കം

ബത്തേരി : കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്ന രണ്ടാമത് അവക്കാഡോ ഫെസ്റ്റിന് ഇന്ന് തുടക്കമാകും.ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് ബത്തേരി എം.എൽ.എ ,ഐ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി.സിദ്ദീഖ് രാവിലെ 10.30 ക്ക് ഉദ്ഘാടനം ചെയ്യും.അവക്കാഡോ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ മൈസൂർ സി.എഫ്.ടി.ആർ ഐയും വയനാട് ഹിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ഈ മേളയുടെ ഭാഗമായി

Read More

ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദ​ഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്.ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര ഇടപെടലിലൂടെയാണ് മലപ്പുറം ആലിങ്കൽ സ്വദേശിയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും കൈകളിലെ അസ്ഥികൾ തകരുകയും ചെയ്ത നിലയിലാണ് ഇവരെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവേ തലയ്ക്കേറ്റ ആഘാതം മൂലം ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും

Read More