കൽപ്പറ്റ : വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടാതെ അറിവിന്റെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്കൂൾ
ആന്റി നാർകോട്ടിക്ക് ക്ലബ്ബുകളുടെ
സഹകരണത്തോടെ ജില്ലാതല ക്വിസ് മത്സരംസംഘടിപ്പിച്ചു.കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ വച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘അറിവാണ് ലഹരി’ എന്ന പേരിലാണ് മത്സരം നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം,ലഹരിമുക്ത
സമൂഹത്തിന്റെ പ്രാധാന്യം,പൊതുവിജ്ഞാനം, ചിന്താശേഷി എന്നിവ പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ ദേശീയത വളർത്താനുമാണ് പരിപാടി
ലക്ഷ്യമിട്ടത്.അസിസ്റ്റന്റ് എക്സൈസ്
കമ്മീഷണറും ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച്.എം.കൃഷ്ണകുമാർ എം.പി.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കളക്ടർ ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായി പരിപാടികൾ നിയന്ത്രിച്ചുകൽപ്പറ്റ എക്സൈസ്
സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ സന്ദേശം നൽകി.പ്രിവന്റീവ് ഓഫീസർ പി.വി.രജിത് ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ പ്രിവൻ്റീവ് ഓഫീസർ ജോഷി തുമ്പാനം നന്ദി രേഖപ്പെടുത്തി.ആവേശകരമായ മത്സരത്തിൽ തൊണ്ടർനാട്എം.ടി.ഡി.എച്ച്.എസ്.എസ്സിലെ ആർ.കെ.അഭിനവ്,ജെ.ദിൽനാഥ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.സുൽത്താൻ ബത്തേരി കബനിഗിരി നിർമ്മല എച്ച്.എസ്സിലെ ദേവ് കൃഷ്ണ ലെനീഷ്,എലേന തോമസ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ്സിലെ ആദിത്യൻ മംഗലശ്ശേരി,കെ.വി.വേദിക് വിജയ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.മത്സരവിജയികൾക്ക് ചടങ്ങിൽ വച്ച് ഡെപ്യൂട്ടി കളക്ടർ ഇ.സുരേഷ് ബാബുവും,അസിസ്റ്റന്റ് എക് സൈസ് കമ്മീഷണർ സജിത് ചന്ദ്രനും സമ്മാനങ്ങൾ വിതരണം ചെയ്തു.
