പനമരം : പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി
ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ.ഷംസുദ്ദീൻ നിർവ്വഹിച്ചു.സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി,മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ,സജീഷ് കുമാർ,മാതൃഭൂമി ഓർഗനൈസർ ശ്രീകാന്ത്,ഐലൻ ഇബ്രാഹിം, എന്നിവർ സംസാരിച്ചു.
