കേരളത്തിലെ മനുഷ്യ ജീവിതത്തെ ഇരുട്ടിലാകുന്ന പവർ കട്ട് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം-സി ഐ ടി യു പുൽപ്പള്ളി ഏര്യ കമ്മിറ്റി

പുൽപള്ളി : കഴിഞ്ഞ പത്ത് വർഷക്കാലം
പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാത്ത സംസ്ഥാനമായിരുന്നു കേരളം ഇതാകട്ടെ രാജ്യത്തിന് മാതൃകയുമായിരുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നിലനിൽക്കുന്ന പവർ കട്ട് തൊഴിൽ മേഖലയേ ഗുരുതരമായി ബാധിച്ചിരിക്കുന്നു.ചെറുകിട വ്യവസായങ്ങൾ.വ്യാപാര മേഖല എല്ലാം പ്രതിസന്ധിയിലായിരിക്കുന്നു.ചൂട് കൂടി വരുന്ന സമയത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നടപ്പാകുന്ന വൈദ്യുത നിയന്ത്രണം കുട്ടികൾക്കും പ്രായമായവർക്കുo കിടപ്പ് രോഗികൾക്കും നൽകുന്ന ദുരിതം വളരെ വലുതാണ് ഈ സാഹചര്യത്തിൽ പവർ കട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറാവണം.

പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് കാരണം പ്രതിസന്ധിയിലായ പ്രൈവറ്റ് ബസ്സ് മേഖലയെയും തൊഴിലാളികളേയും സംരക്ഷിക്കാൻ പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നു കൺവൻഷൻ ആവശ്യപ്പെട്ടു.കൺവൻഷൻ സി.ഐടിയു ജില്ലാ സെക്രട്ടറി പി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സജി മാത്യു അദ്ധ്യക്ഷനായി.എം എസ് സുരേഷ് ബാബു,ഇ.കെ ബാലകൃഷ്ണൻ,ബൈജു നമ്പി കൊല്ലി,കെ.ജെ തോമസ്,കെ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു.പി എ മുഹമ്മദ് സ്വാഗതവും കെ.പി ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *