മേപ്പാടി : ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില
Author: Rinsha
വിജയികളെ അനുമോദിച്ചു
വാകേരി : ഗവണ്മെന്റ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂള് വാകേരിയില്നിന്ന് എസ് എസ് എല് സി, വി എച്ച് എസ് ഇ, എല് എസ് എസ് , യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും എസ് പി സി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത കുട്ടിയേയും സ്കൂൾ വിജയോത്സവത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. പി.റ്റി. എ പ്രസിഡന്റ് ജിഷു സി.സി, ബ്ലോക്ക് ഡിവിഷന്
ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
കോടഞ്ചേരി : ചെമ്പുകടവ് പുതിയ പാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപന റോഡ് ടാറിങ്ങും പൂർത്തിയായി. ഇരുകരകളിലുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഇതിനായി ഏറ്റെടുത്തു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒരു വർഷം മുമ്പേ പാലം പണി പൂർത്തിയാക്കിയെങ്കിലും സമീപന റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാല താമസത്തിന് ഇടയാക്കിയത്.ചാലിപ്പുഴയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം ചെമ്പുകടവിനെയും അടിവാരത്തെയും ബന്ധിപ്പിക്കുന്ന പുതിയ ആർച്ച്പാലം. എട്ടു കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച പാലത്തിന് 55 മീറ്റർ നീളമുണ്ട്.ഇരുവശത്തും
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വലിയ ഇടിവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വലിയ ഇടിവ്. ഇറാന്-ഇസ്രയേല് സംഘര്ഷത്തിന് പിന്നാലെ വലിയ തോതില് ഉയരുന്ന പ്രവണത കാണിച്ച ശേഷമാണ് സ്വര്ണം താഴേക്കു പോയത്.ഇന്ന് ഗ്രാമിന് 105 രൂപയാണ് ഇടിഞ്ഞത്. പവനില് 840 രൂപയും. ഒരു ഗ്രാം സ്വര്ണത്തിന് ഇന്നത്തെ വില 9,200 രൂപയാണ്.പവന്വില 73,600 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള് നിര്മിക്കാന് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്ണത്തിന് 7,550 രൂപയാണ്, ഇന്ന് 85 രൂപയുടെ കുറവ്. വെള്ളിവില 115 രൂപയില് തന്നെ നില്ക്കുന്നു.
യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം:രണ്ട് പേർ കൂടി അറസ്റ്റിൽ
ബത്തേരി : യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനിൽ 2020 ൽ പോക്സോ കേസിലും, 2024 ൽ കവർച്ച കേസിലും പ്രതിയാണ്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ബത്തേരി, പള്ളിക്കണ്ടി,
അനുമോദന സദസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട : ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.ടി ജോസ്,വി.ജെ ജോയി, ഡോ:ഷെറിൻ ചാക്കോ,പി.സി റെജി,നിതാര സാബു,അനീറ്റ ജോബി തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു
പഞ്ചാരക്കൊല്ലി : എസ്ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ
പ്ലസ്ടു,എസ്. എസ്.എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു
കണ്ടത്തുവയൽ : മുസ്ലിം ലീഗ് കമ്മിറ്റി പ്ലസ്ടു,എസ്എസ്എൽസി എന്നിവയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു.ശാഖാ പ്രസിഡണ്ട് ഷൗക്കത്ത്കിഴട്ട അധ്യക്ഷതവഹിച്ചു.ശാഖാ സെക്രട്ടറി മുനീർ പൊന്നാണ്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ ഉദ്ഘാടനം ചെയ്തു.മുൻ ജില്ല എം എസ് എഫ് പ്രസിഡണ്ടു സഫ് വാൻ കിണറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് കൺവീനർ മുരിങ്ങാക്കല് ഇബ്രാഹിം,സുലൈമാൻ കുനിങ്ങാരത്ത് (ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്), മുതിർന്ന നേതാവ് കെ സി കുഞ്ഞബ്ദുള്ള ഹാജി എന്നിവർ ആശംസയും അർപ്പിച്ചു,ശാഖാ ട്രഷറർ അക്ബർ
ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
മേപ്പാടി : ഡോ:മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ:എ.പി കാമത് ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്സ് പേഴ്സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ഡോ:മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ:ലിഡാ ആന്റണി,വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമു ദേവി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ
കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് പേരെ കാണാതായി
കണ്ണൂർ : കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മലയോര പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്.
നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി : നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് തോമസ് വർഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി.ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ് . ഇയാളെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.
വയനാടിന്റെ വൃത്തിക്ക് മാര്ക്കിടുന്നു
കൽപ്പറ്റ : ‘സ്വച്ഛ് സര്വേക്ഷന് ഗ്രാമീണ് 2025’ സര്വ്വേ ജൂണ് 17 മുതല് 23 വരെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ് ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്ക്കും ജില്ലകള്ക്കും വൃത്തിയുടെ അടിസ്ഥാനത്തില് റാങ്ക് നല്കാന് സര്വേനടത്തുന്നു. ജൂണ് 17-മുതല് 23-വരെയാണ് ‘സ്വച്ഛ് സര്വേ ക്ഷണ് ഗ്രാമീണ് 2025’ നടത്താന് തീരുമാനിച്ചിട്ടുള്ളത്.വയനാട് ജില്ലയിലെ വിവിധ വീടുകള്, വില്ലേജുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളിലെ വൃത്തിയാണ് സര്വേയില്
കെ.എസ്.ആർ.ടി.സി.ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ
മാനന്തവാടി : കെ.എസ്.ആർ.ടി.സി ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ.കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819 നമ്പർ കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. ഈ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ, എന്നയാളാണ് ബസ്സിനുള്ളിൽ നിന്നും ഓടി മുൻഭാഗം ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ച് പുറത്തേക്ക് ചാടിയത്. പരിക്കുപറ്റിയ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ മാനന്തവാടിക്കടുത്ത് ദ്വാരകയിൽ വെച്ചായിരുന്നു സംഭവം.മാനസിക പ്രശ്നം ഉള്ളതായി പറയപ്പെടുന്നു.
മേൽ വാടക സമ്പ്രദായം തടയും-ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ
മാനന്തവാടി : കെട്ടിട ഉടമകൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി വയനാട് സ്ക്വയർ ഹോട്ടലിൽ യോഗം ചേർന്നു.പ്രസിഡണ്ട് എൻ.എ.ഫൗലാദ് അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകൾക്ക് ചെറിയ വാടക നൽകി വലിയ നിരക്കിൽ മേൽ വാടകയ്ക്ക് നൽകുന്ന വാടകക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.കെട്ടിട നികുതിയിൽ വർഷം തോറും 5% വർദ്ധനവ് ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.കാലാനുസൃതമായ വാടക വർദ്ധനവ് ലഭിക്കാത്തത് കാരണം പല കെട്ടിട ഉടമകളും ഫെയർറെന്റ്
ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി:കുട്ടി മരിച്ചു
പോരാവൂർ : കണ്ണൂർ കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മൂന്നര വയസുള്ള മകൻ പ്രജുൽ ആണ് മരിച്ചത്. ജന്മനാ തലച്ചോർ സംബന്ധമായ രോഗം ബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകിയാണ് താഴെ പാൽച്ചുരത്ത് എത്താനായത്. കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച്
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് പുറത്തുള്ളവർക്ക് 15 ലക്ഷം വീതം അനുവദിച്ച് ഉത്തരവായി
കൽപ്പറ്റ : മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാണ് സർക്കാർ ഉത്തരവായത്.പതിനാറ് കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്.ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്.പുനരധിവാസത്തിനുള്ള ഫെയ്സ് 1, ഫെയ്സ് 2 എ , ഫെയ്സ് രണ്ട്
പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാ പാത:കർമ്മ സമിതി പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നൽകി
പുഴിത്തോട് : പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതി നിവേദനം നൽകി. വയനാട് അഭിമുഖീകരിക്കുന്നt ഗതാഗത പ്രശ്നങ്ങളും , അതിൽ ഈ പാതയുടെ പ്രാധാന്യവും എം പി യെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൽപ്പറ്റ MLA ടി.സിദ്ധിഖാണ് കൂടിക്കാഴ്ച്ചക്ക് മുൻക്കൈയ്യെടുത്തത്.ജില്ലാ പഞ്ചായത്തംഗവും കർമ്മ സമിതി എക്സിക്യൂട്ടീവംഗങ്ങളുമായ ജുനൈദ് കൈപ്പാണി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൻ കൂവയ്ക്കൽ,കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ, അംഗങ്ങളായ
ഒയിസ്കയുടെ”മിഡോറി സമുറായ് അവാർഡ്”(പച്ചപ്പിന്റെ കാവലാൾ)വി.രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു
കോഴിക്കോട് : ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു.ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ശുദ്ധോദനൻ ഉദ്ഘാടനം ചെയ്തു.ഒയിസ്കയുടെ “മിഡോറി സമുറായ് അവാർഡ്” വി.രവീന്ദ്രൻ ധർമടത്തിനു ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു. എം സമ്മാനിച്ചു.ഒയിസ്ക കോഴിക്കോട് വനിത ചാപ്റ്റർ ഏർപ്പെടുത്തിയ ഈ അവാർഡ് പ്രശസ്തി പത്രവും, 10001 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ്.തലശ്ശേരി എരഞ്ഞോളി പുഴയിലെ കണ്ടൽ കാടുകളിൽ
റോഡുസുരക്ഷ, ലഹരി വ്യാപനം:ബോധവൽക്കരണം തുടർ പരിപാടിയാക്കും-റാഫ്
വൈത്തിരി : പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രാജാറാണി അധ്യക്ഷയായിരുന്നു. റോഡപകടങ്ങളും ലഹരി വ്യാപനവും ഗാരവമായി കണ്ട്
ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു
ആലപ്പുഴ : പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട്കാ ണാതായത്.സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്.എട്ടു പേരാണ് തിരയിൽപെട്ടത്.7 പേർ രക്ഷപ്പെട്ടു സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
വാർഡ് കൺവെൻഷൻ നടത്തി
കണിയാമ്പറ്റ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നം വാർഡ് കൺവെൻഷൻ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹംസ ഹാജി കടവൻ ഉൽഘാടനം ചെയ്തു കണിയമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി പി അബ്ദുൽ ഷുക്കൂർ സെക്രട്ടറി കുഞമ്മദ് നെല്ലോളി. വൈസ് പ്രസിഡന്റ് കെ എം ഫൈസൽ.യൂത്ത് ലീഗ് സെക്രട്ടറി സാജിത് കെ കെ. MSF പഞ്ചായത്ത് ട്രഷറർ ദീപു എന്നിവർ സംസാരിച്ചു. പതിനൊന്നം വാർഡ് സെക്രട്ടറി ബഷീർ പഞ്ചാര സ്വാഗതവും വൈസ്
തമിഴ്നാട്ടിൽ കാർ തടഞ്ഞ് ഒന്നേകാൽ കിലോ സ്വർണം കവർന്നു;മലയാളി ഗുണ്ടസംഘത്തിനായി തിരച്ചിൽ
തമിഴ്കേ നാട് : രളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. ചെന്നൈ സൗക്കാർപേട്ടയിൽനിന്ന് സ്വർണം വാങ്ങി കാറിൽ പോവുകയായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജെയ്സൺ ജേക്കബ്, ജീവനക്കാരനായ വിഷ്ണു എന്നിവരെയാണ് കൊള്ളയടിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം.കോയമ്പത്തൂർ മധുക്കര എട്ടിമട മാഹാളിയമ്മൻ കോവിലിന് സമീപമെത്തിയപ്പോൾ സംഘം ലോറി കുറുകെ നിർത്തി കാർ തടഞ്ഞ് ഗ്ലാസുകൾ തകർത്തു. പിന്നീട് ഇരുവരെയും പ്രതികൾ കത്തികാണിച്ച്
ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി
കൊച്ചി : ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ദാതാക്കളെ ആദരിച്ചത്.അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ് ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ഡോ.ഏബൽ
ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു
മേപ്പാടി : ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “രക്തം നൽകാം, പ്രതീക്ഷ നൽകാം, ഒരുമിച്ച് ജീവൻ രക്ഷിക്കാം” എന്ന 2025-ലെ ലോക രക്തദാന ദിനത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുക്കൊണ്ട് നിസ്വാർത്ഥമായി വർഷത്തിൽ 3 കൂടുതൽ തവണ രക്തം ദാനം ചെയ്ത് അനേകം ജീവനുകൾക്ക് താങ്ങും തണലുമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 24 രക്തദാതാക്കളെ ആദരിച്ചു. മെഡിക്കൽ
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പുളിക്കൽ : കമ്പളക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ.ചിക്കലൂർ പുളിക്കൽ എരിഞ്ഞെരി അരുൺ (24)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.
ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം
വെള്ളമുണ്ട : സംസ്ഥാന കായിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് മെമ്പർമാർ അനധികൃതമായി ഫണ്ട് കൈപറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും തുക തിരിച്ച് പിടിക്കണമെന്നും യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.7/5/25 ന് രാവിലെ നടന്ന ലളിതമായ പരിപാടിക്ക് ചെയ്യാത്ത പ്രവൃത്തിക്കും വാങ്ങാത്ത സാധന സാമഗ്രികൾക്ക് കള്ള ബില്ല് നൽക്കിയും തുക പെരുപ്പിച്ച് കാണിച്ചും പഞ്ചായത്ത് അംഗങ്ങൾ തന്നെ അവരുടെ പേരിൽ
കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി : തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി പൂവത്തുംമൂട് മാളിയേക്കൽ ഷാജി എം. ഫിലിപ്പ് (52) ആണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു
പടിഞാറത്തറ : കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.ഭാര്യ:സോഫിയ മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)
അഹമ്മദാബാദ് വിമാന ദുരന്തം;വിശ്വാസ് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില് നിന്നും രക്ഷപ്പെട്ട ഏക യാത്രക്കാരന് വിശ്വാസ് കുമാര് രമേശിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്മാര്. വിശ്വാസിന്റെ ആരോഗ്യനിലയില് ആശങ്കയില്ലെന്നും അദ്ദേഹം ലണ്ടനിലുള്ള ബന്ധുക്കളുമായി ഫോണില് സംസാരിച്ചതായും ഡോക്ടര്മാര് പറഞ്ഞു. ഇന്ന് ദുരന്ത സ്ഥലം സന്ദര്ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ കണ്ടിരുന്നു. അതേ സമയം വിമാന അപകടത്തില് മരിച്ചവരുടെ സംഖ്യ ഇനിയും ഉയര്ന്നേക്കുമെന്ന ആശങ്കയും അധികൃതര് പങ്കുവെയ്ക്കുന്നുണ്ട്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വിമാനയാത്രക്കാരായ 241 പേര്ക്ക് പുറമേ
പൂക്കോട് പ്ലാസ്റ്റിക് വിമുക്തമായി
പൂക്കോട് : സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ‘അഴകേറും കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ പൂക്കോട് ടൂറിസം സെന്ററിൽ ശുചീകരണ യജ്ഞം നടത്തി. ശുചീകരണ യജ്ഞത്തിൽ വയനാട് ജില്ലയിലെ എല്ലാ കോളേജുകളിലേയും വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി ജില്ലാ കളക്ടർ തുടങ്ങിയ ക്യാമ്പസ് ടു കമ്മ്യൂണിറ്റി (C2C) എന്ന പ്രോഗ്രാമിലെ പൂക്കോട് വെറ്റിനറി, ഡയറി കോളേജുകളിലെ NSS വോളന്റിയർമാർ പങ്കെടുത്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടർ