മാനന്തവാടി : വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.അഫാസ് (19),ലസിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാസേനാംഗങ്ങൾ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ഈ.ജെ.മത്തായിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്,ആനന്ദ് ടി,ഹോം ഗാർഡുമാരായ അലക്സാണ്ടർ പി.വി,ശിവദാസൻ കെ.എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
