റൈസിംഗ് വിംഗ് ചട്ടിബോൾ ക്രിക്കറ്റ് സീസൺ 2:അലിഫ് ബേക്കറി ഏഴാംമൈലിന് കിരീടം

റൈസിംഗ് വിംഗ് ചട്ടിബോൾ ക്രിക്കറ്റ് സീസൺ 2:അലിഫ് ബേക്കറി ഏഴാംമൈലിന് കിരീടം

തരുവണ : റൈസിംഗ് വിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചട്ടിബോൾ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 സമാപിച്ചു.വയനാട്ടിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്ത മത്സരത്തിൽ അലിഫ് ബേക്കറി ഏഴാംമൈൽ ജേതാക്കളായി.യേശുദാസൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രോഫിയും ക്യാഷ് അവാർഡും ടീം സ്വന്തമാക്കി.ജാങ്കോ തരുവണ ക്ലബ്ബ് റണ്ണറപ്പായി.ടീമിന് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.റാഷിദ് പളിയാൽ മത്സരങ്ങൾ നിയന്ത്രിച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടിയും ക്ലബ് ഭാരവാഹികളും ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.അബ്ദുള്ള പുല്ലമ്പി അധ്യക്ഷത വഹിച്ചു. ഹാരിസ് ഇ.വി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *