വി.കെ.ശ്രീധരൻ മാസ്റ്ററെ GHS വെള്ളമുണ്ട 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹാദരവ് സമർപ്പിച്ചു

തരുവണ : എറണാകു ളത്ത് വെച്ച് നടന്ന ഓൾ കേരള സീനിയർ അത് ലറ്റിക് മീറ്റിന്റെ 80-85 വയസ്സിനിടക്കുള്ളവരുടെ ലോംഗ് ജംബിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെള്ളമുണ്ട ഹൈസ്ക്കൂളിലെ മുൻ അധ്യാപകനെ 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ശിഷ്യൻമാർ സ്നേഹാദരം സമർപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് സി. റസിയ അധ്യക്ഷത വഹിച്ചു സെക്രട്ടറി ദിലീപ് കുമാർ കെ.ജെ. സ്വാഗതമാശംസിച്ചു.ചടങ്ങിൽ കെ.ടി.മമ്മൂട്ടി,മധു ഇ.കെ,ജോൺ RJ,പ്രേംപ്രകാശ്,റഷീദ്.P,പ്രദീപ് കുമാർ കെ.ജെ, ജോസ്,ഭാർഗവി,റോജ, വിൻസെന്റ്,മുസ്തഫ.യു എന്നിവർ ആശംസകൾ

Read More

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം;എങ്ങും ആവേശോജ്വല സ്വീകരണം

കല്‍പ്പറ്റ : വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു.മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം.കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം.യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്.കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള വൈപ്പടി അധ്യക്ഷനായിരുന്നു.സലീം മേമന,പി പി

Read More

ഡി വൈ എഫ് ഐയുടെ സമരം അപഹാസ്യം: യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ : ടൗണ്‍ഷിപ്പിലെ സര്‍ക്കാരിന്റെ വഞ്ചന ചര്‍ച്ചയാവാതിരിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തുന്ന സമരം അപഹാസ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടുമാത്രം ലക്ഷ്യം വെച്ച് ദുരന്തബാധിതരായ 178 കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ താക്കോല്‍ കൈമാറിയെങ്കിലും ഇത്രകാലമായും അവര്‍ക്ക് അങ്ങോട്ട് താമസം മാറ്റാന്‍ സാധിച്ചിട്ടില്ല.ഇനിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കാനുണ്ട്.കുടിവെള്ളം വേസ്റ്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ഒന്നും ഒരുക്കാതെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം എന്ന പ്രഹസനം സംഘടിപ്പിച്ചത്.ഇത് ദുരന്തഭൂമിയിലെ അതിജീവിതം

Read More

ഡി വൈ എഫ് ഐയുടേത് സമരാഭാസം:അഡ്വ.ടി ജെ ഐസക് സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍

കല്‍പ്പറ്റ : കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല.തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഭവനപദ്ധതി നടപ്പിലാക്കിയെന്ന് ജനങ്ങളെ കാണിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു ഉദ്ഘാടനം.യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയത്.അവിടെ ഒരാള്‍ക്ക് പോലും താമസിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ അതിന്റെ

Read More

മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു

കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും,പ്രവേശനോത്സവവും സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പഠനാരംഭ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നവയുഗ സാഹചര്യത്തിൽ മത വിദ്യാഭ്യാസത്തിലേക്കും മത മൂല്യത്തിലേക്കും തിരിച്ചു പോകുന്നതിലൂടെ മാത്രമാണ് പുതുതലമുറയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അത്തരം അവസരങ്ങൾ സൃഷ്ടിക്കുന്ന ധാർമികതയുടെ ഉറവിടമാണ് മദ്റസ

Read More

പണികൾ ഇനിയും പൂർത്തിയായില്ല;ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്

കൽപ്പറ്റ : ഉദ്ഘാടനം കഴിഞ്ഞിട്ടും താമസയോഗ്യമാകാതെ മുണ്ടക്കൈയിലെ സർക്കാർ ടൗൺഷിപ്പ്.ആദ്യഘട്ടത്തിൽ കൈമാറിയ 178 വീടുകളിൽ ഇനിയും പണികൾ പൂർത്തീകരിക്കാനുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയിട്ടില്ല.യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണികൾ ആരംഭിക്കാത്തത് പുതിയ വിവാദത്തിന് വഴി തുറന്നിട്ടിരിക്കുകയാണ്.മാർച്ച് മാസം ഒന്നിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്.178 വീടുകളുടെ താക്കോലാണ് അന്ന് കൈമാറിയത്.എന്നാൽ വീടുകളിലേക്ക് ആളുകൾക്ക് താമസം മാറാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിൽ അവസാനത്തോടുകൂടിയോ

Read More

ത്യാഗത്തിൻ്റെ ചുവടുകൾ, വിശ്വാസത്തിൻ്റെ കടൽ; കല്ലോടിയിൽ നിന്നും ദീപ്തിഗിരിയിലേക്ക് ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം ഭക്തിസാന്ദ്രമായി സമാപിച്ചു

കല്ലോടി : ക്രൂശിതൻ്റെ പീഡാനുഭവ സ്മരണകൾ നെഞ്ചേറ്റി പുണ്യ നോമ്പുകാലത്തിൻ്റെ അന്ത്യഘട്ടത്തിൽ കല്ലോടി ഫൊറോനയിൽ നടന്ന ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം വിശ്വാസികൾക്ക് ആത്മീയ വിരുന്നായി. മാർച്ച് 27-ന് (നാൽപതാം വെള്ളി) നടന്ന ഈ ഭക്തിനിർഭരമായ യാത്രയിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. ത്യാഗത്തിൻ്റെയും പ്രാർത്ഥനയുടെയും ചുവടുകളുമായി മാനന്തവാടി,കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം 4 കിലോമീറ്റർ നടന്നു ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിലാണ് സമാപിച്ചത്. വൈകുന്നേരം 5:30-ന് കല്ലോടി പള്ളിയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ്

Read More

രോഗികളെ ദുരിതത്തിലാക്കി വീണ്ടും നഴ്സിംഗ് സമരം

മേപ്പാടി : വയനാട്ടിലെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സുമാർ നടത്തുന്ന സമരം ആശുപത്രിയിലെ ആരോഗ്യസേവനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിക്കുന്നു.സർക്കാർ ഇൻഷുറൻസ് പദ്ധതികളിലൂടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഉൾപ്പെടെ സൗജന്യമായി ലഭിച്ചിരുന്ന ഈ സ്ഥാപനത്തിൽ നഴ്സുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന 24 ഓളം മെഡിക്കൽ കോളേജുകൾ ഒരു നഴ്സിംഗ് സമരവും ഇല്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ഏക തൃതീയ

Read More

നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.പത്രങ്ങള്‍,ടെലിവിഷന്‍ ചാനലുകള്‍,പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും എംസിഎംസിയുടെ നിരീക്ഷണത്തിലാണ്.സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള എം.സി.എം.സി.

Read More

അഡ്വ.ടി സിദ്ധിഖ് എം.എല്‍.എ നാളെ (മാര്‍ച്ച് 28 ശനി) മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും

കല്‍പ്പറ്റ : കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ധിഖ് നാളെ (മാര്‍ച്ച് 28 ശനി) മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.രാവിലെ എട്ടുമണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പനങ്കണ്ടി,കൊളവയല്‍,ചെലഞ്ഞിച്ചാല്‍, കമ്പളക്കാട്,പറളിക്കുന്ന് എന്നിവടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ഥിക്കും.തുടര്‍ന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട്,ഒന്നാംമൈല്‍, വെള്ളച്ചിമൂല,പള്ളിമുക്ക്,കണിയാമ്പറ്റ,മില്ലുമുക്ക്, അരിഞ്ചേര്‍മല,പച്ചിലക്കാട്,നെല്ലിയമ്പം,നടവയല്‍, കവാടം,കൂടോത്തുമ്മല്‍,മൃഗാശുപത്രിക്കവല, വരദൂര്‍,പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം വൈകിട്ട് ഏഴ് മണിയോടെ കരണിയില്‍ സമാപിക്കും.സമാപനസമ്മേളനം

Read More

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും;മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു

തിരുവനന്തപുരം : ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിൻ്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻ്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്.പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും,അവസാന ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിനാണ് ടി20

Read More

വാണിജ് ഗ്യാസ് പ്രതിസന്ധി തീർക്കാൻ ഇടപെടലുകൾ നടത്തണം:പ്രവാസി കോൺഗ്രസ്

കൽപ്പറ്റ : വാണിജ്യ ഗ്യാസിന്റെ ലഭ്യത കുറവ് മൂലം ചെറുകിട വൻകിട ഹോട്ടലുകളും ടി ഷോപ്പുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ് മാത്രവുമല്ല ഭക്ഷണം കിട്ടാത്തത് മൂലം ടൂറിസം മേഖല പ്രതിസന്ധി നേരിടുന്നു.ഈ സാഹചര്യത്തിൽ വാണിജ്യ ഗ്യാസ് ലഭ്യത ഉറപ്പുവരുത്തു ന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന് പ്രവാസി കോൺഗ്രസ് വയനാട് ജില്ല നേതൃത്വ യോഗം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറവായ സാഹചര്യത്തിൽ വായ്പകൾക്ക് മൊറോട്ടോറിയം

Read More

‘സ്നേഹസ്വരം’ വയോജന സംഗമം:1700 പേരക്കുട്ടികൾക്ക് കൂട്ടിന് 600 മുത്തശ്ശി മുത്തശ്ശന്മാർ;സ്നേഹക്കടലായി ക്യാമ്പസ്

താളൂർ : തലമുറകൾ തമ്മിലുള്ള ദൂരമില്ലാതാക്കി, സ്നേഹത്തിന്റെ പുതിയൊരു ഭാഷയുമായി ക്യാമ്പസിൽ ‘സ്നേഹസ്വരം’ വയോജന സംഗമം അരങ്ങേറി.നിലഗിരി,വയനാട് ജില്ലകളിലെ 17 വൃദ്ധസദനങ്ങളിൽ നിന്നായി എത്തിയ 600-ഓളം അന്തേവാസികൾക്ക്,ക്യാമ്പസിലെ 1700-ഓളം വിദ്യാർത്ഥികൾ ഒരു പകൽ മുഴുവൻ പേരക്കുട്ടികളായി മാറി.വൃദ്ധസദനങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്ക് പുറംലോകത്തെ കാഴ്ചകൾ സമ്മാനിക്കാൻ പ്രത്യേക ടൂറിസ്റ്റ് ബസ്സുകളാണ് കോളേജ് ഒരുക്കിയത്.ഓരോ വൃദ്ധസദനത്തിലും നേരിട്ടെത്തി,വയോജനങ്ങളെ കൈപിടിച്ച് ബസ്സിൽ കയറ്റി ക്യാമ്പസിലേക്ക് എത്തിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ക്യാമ്പസ് കവാടത്തിൽ വിദ്യാർത്ഥികൾ നൽകിയ സ്വീകരണത്തിൽ തന്നെ പല

Read More

താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം

താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ഷിബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.ഷാഹുൽഹമീദ്,ദീപു കെ.ആർ എന്നിവർ ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ

Read More

വോട്ട് ബോധവത്ക്കരണവും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

മാനന്തവാടി : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ നേതൃത്വത്തിൽ തലപ്പുഴ ഗവ.എൻജിനീയറിങ് കോളേജിൽ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു.ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. യുവജനങ്ങളിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും വോട്ടവകാശത്തിന്റെ വിനിയോഗം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.എൽ ആർ തഹസിൽദാർ എൻ. പ്രിയ, കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്

Read More

എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു

സുൽത്താൻ ബത്തേരി : എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളജിൽ നിന്നും ഡോ:ടി.ജുബൈറിന് കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിലെ ഗവേഷണത്തിന് ആണ് എം കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.തൃക്കൈപറ്റ പരേതരായ മങ്കുത്തേൽ കുമാരൻ,അമ്മിണി ദമ്പതികളുടെ മകനും ജി.എച്ച് എസ് എസ്മൂലങ്കാവിലെ കൊമേഴ്സ് അധ്യാപകനുമാണ്.നാഷണൽ സർവീസ് സ്കീമിൻ്റെ മീനങ്ങാടി ക്ലസ്റ്റർ കൺവീനർ,സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ,കരിയർ വിദഗ്ധൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

Read More

ടി സിദ്ദിഖിന്റെ പഞ്ചായത്ത്തല പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും

കല്‍പ്പറ്റ : നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടിക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. നാളെ മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തുക രാവിലെ എട്ടുമണിക്ക് മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയില്‍ പര്യടനപരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് ഉദ്ഘാടനം ചെയ്യും.എട്ടരക്ക് ഓടത്തോട്, ഒമ്പത് മണിക്ക് കുന്നമ്പറ്റ,9.20ന് കോട്ടനാട്,9.40ന് കാപ്പംകൊല്ലി, 10ന് കോട്ടവയല്‍,10.20ന് മാനിവയല്‍,10.40 ചെമ്പോത്തറ,11 മണിക്ക് കുന്നമംഗലംവയല്‍,11.30ന് എരുമക്കൊല്ലി, 12ന് ചൂരല്‍മല,12.30ന് ഏലവയല്‍,ഒരു മണിക്ക് കള്ളാടി,1.30ന് താഞ്ഞിലോട്,രണ്ടിന്

Read More

തോട്ടം – തൊഴിലുറപ്പ് തൊഴിലാളി മേഖലകളിൽ പര്യടനം നടത്തി പി.കെ അനിൽകുമാർ

കൽപ്പറ്റ : വൈത്തിരി,പൊഴുതന,തരിയോട്, പടിഞ്ഞാറത്തറ,കോട്ടത്തറ പഞ്ചായത്തുകളിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. തോട്ടം മേഖലയിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തോട്ടം മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തങ്ങൾക്ക് ഏറെ ഗുണകരമായെന്ന് തൊഴിലാളികൾ പങ്കുവെച്ചു. പെരുംകോട,പാറക്കുന്ന്,കുറിച്യർമല,അച്ചൂർ ഭാഗങ്ങളിലും വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തരിയോട് പഞ്ചായത്തിലായിരുന്നു ഉച്ചകഴിഞ്ഞുള്ള പര്യടനം.കോട്ടക്കുന്ന് തലച്ചിൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അന്നദാനത്തിൽ സ്ഥാനാർഥി പങ്കെടുത്തു.വിശ്വാസികളോട് വോട്ട് തേടി.മഞ്ഞൂറയിലും ചീങ്ങണ്ണൂരിലും തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്ന പുതിയ

Read More

കെ സി വേണുഗോപാല്‍ എം പി നാളെ ജില്ലയില്‍

കല്‍പ്പറ്റ : വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നാളെ (മാര്‍ച്ച് 26) വയനാട് ജില്ലയിലെത്തും.കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ധിഖിന്റെ പ്രചരണാര്‍ഥം കല്‍പ്പറ്റ തിരുഹൃദയ ജൂബിലിഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വനിതാസംഗമം ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍,വനിതാലീഗ് സംസ്ഥാന പ്രസിഡന്റ്

Read More

സൊലസ് വയനാട് സ്നേഹാർദ്രമായി മാർച്ച് 28 ന്

കൽപ്പറ്റ : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടേയും കുടുംബങ്ങളുടേയും സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി സേവന സന്നദ്ധതയോടെ 18 വർഷമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നു.കേരളത്തിലെ വിവിധ ജില്ലകളിലായി ഒമ്പത് ക്രേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൊലസ് 18 വയസ്സിന് താഴെയുള്ള 7000 ത്തിൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും സാന്ത്വനവുമായി നിരന്തരമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. സൊലസ്സിന്റെ പ്രവർത്തനങ്ങൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനും ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണത്തിനുമായി നടത്തുന്ന സ്നേഹാർദ്രമായി 2026 മാർച്ച് 28 ന് ശനിയാഴ്ച

Read More

ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

കൽപ്പറ്റ : മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ.എം പത്രോസ് അധ്യക്ഷത വഹിച്ചു.ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Read More

ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്,എം.സി.സി സ്‌ക്വാഡ്,സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്.എഫ്.എസ്.ഡി വാഹനങ്ങളിലെ 15

Read More

മീനങ്ങാടിയില്‍ എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവം;ഒരാള്‍ കൂടി അറസ്റ്റില്‍

മീനങ്ങാടി : ലോറിയുടെ ടൂള്‍ ബോക്സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.യുവാക്കള്‍ക്ക് ലഹരി നല്‍കിയകോട്ടത്തറ,മാടക്കുന്ന്,തുമ്പിയാം കുഴിയില്‍ വീട്ടില്‍,അമല്‍ ജോസ്(24)നെയാണ് 21.03.2026 തീയതി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 21ന് വെകീട്ട് മീനങ്ങാടി,കൊളഗപ്പാറ സ്‌കൂള്‍ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് വയനാട്,പള്ളിക്കുന്ന്,ആനക്കുഴി വീട്ടില്‍,ജിബിന്‍ ജോണ്‍സണ്‍ (24),കുറുമ്പാലക്കോട്ട,കാക്കശ്ശേരി വീട്ടില്‍,നിഖില്‍ തോമസ് (24) എന്നിവരെ 17.98 ഗ്രാം എം.ഡി.എം.എയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.ലോറിയുടെ ടൂള്‍

Read More

കമ്പളക്കാട് ടൗണിൽ ലോക ക്ഷയരോഗ ദിനാചരണം: സൗജന്യ പരിശോധനയും ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു

കമ്പളക്കാട് : മാർച്ച്‌ 24-നുള്ള ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിരവും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തും ചേർന്ന് കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്,കഫം പരിശോധന,രക്തസമ്മർദ്ദം (പ്രഷർ),പ്രമേഹ പരിശോധന എന്നിവയും സിഗ്നേച്ചർ ക്യാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് വാഴയിൽ ബോധവത്കരണ ക്ലാസ് നൽകി.ഡോ.അംബിച്ചിറ,സ്നേഹ പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി വി.കെ.ഉസ്മാൻ,വ്യാപാരി വ്യവസായി യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.ജൂനിയർ പബ്ലിക് ഹെൽത്ത്

Read More

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ : പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍.തരിയോട്,കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം,ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്.

Read More

ഫോട്ടോ ദുരുപയോഗം ആരോപണം; നിയമനടപടിക്ക് ഒരുങ്ങി കോൺഗ്രസ് നേതാവ് ആർ.ഉണ്ണികൃഷ്ണൻ

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുന്‍ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.ഉണ്ണികൃഷ്ണൻ രംഗത്ത്. അനുമതിയില്ലാതെ തന്റെ ചിത്രം എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയുയര്‍ത്തല്‍ ചടങ്ങിനിടെ എടുത്ത ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഇത് രാഷ്ട്രീയമര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. കല്‍പ്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ടി. സിദ്ദിഖിനായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ

Read More

കൽപറ്റയിൽ ’ജനശബ്‌ദം 2026’ സംഘടിപ്പിച്ച് കെസിവൈഎം

കൽപറ്റ : വയനാടൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കും ശബ്ദമേകി കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ‘ജനശബ്ദം 2026’ ജനകീയ ചർച്ച കൽപറ്റയിൽ നടന്നു. കൽപറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചർച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി.വയനാടിന്റെ വിലാപം കേൾക്കാനും,ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ,കോൺഗ്രസ്

Read More

നിയമസഭാ തെരഞ്ഞെടുപ്പ്:കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി’

കൽപ്പറ്റ : പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ.മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു.ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്.ബൂത്തിൽ തുണി,പനമ്പ്, ഈറ,മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്.ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ

Read More

യു ഡി എഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു.ഭരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌.  മാനന്തവാടി യു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്,മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ.എൻ.കെ.വർഗ്ഗീസ്,എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ പത്രി കനൽ കിയത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ : തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍,559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍മാരായി 1002 (355 പുരുഷന്മാര്‍,647

Read More