ഉദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും നടത്തി

ഉദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും നടത്തി

തരുവണ : തരുവണ 7/2-ലെ റൈസിംഗ് വിംഗ്സ് ആർട്ട് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും വിവിധ പരിപാടികളോടെ നടത്തി.വിജയമ്മ യേശുദാസ് പതാക ഉയർത്തി. പഞ്ചായത്ത് മെമ്പറും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ അബ്ദുള്ള കണിയാങ്കണ്ടി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സുമയ്യ ചാത്തോത്ത് അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള കെ.പി സ്വാഗതം പറഞ്ഞു.പുഷ്പ കരുണാകരൻ,മമ്മൂട്ടി സഖാഫി എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് അഞ്ചുകുന്ന് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരങ്ങളിൽ വിജയിച്ചവർക്ക് പ്രൈസ് മണിയും മൊമെന്റോയും സമ്മാനിച്ചു.ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *