ചീങ്ങേരി പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി

കുമ്പളേരി : ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 2 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ പെരുന്നാളാഘോഷിക്കുന്നതിന് സ്വാഗത സംഘം സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബർ 26 ന് കാരാംകൊല്ലി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പന്തൽക്കാൽ പ്രയാണം ഇടവകയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റ് വാങ്ങി പള്ളിയിൽ എത്തിച്ചേർന്ന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാവും. തുടർന്ന് സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു

Read More

വയനാട്ടിൽ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി

കൽപ്പറ്റ : ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി അധ്യക്ഷത വഹിച്ചു.ഗവ മെഡിക്കൽ കോളേജിലെ രോഗനിർണയ സൗകര്യങ്ങൾ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു.എം.ആർ.ഐ,സി.ടി സ്കാൻ, അൾട്രാസൗണ്ട്,മാമോഗ്രഫി,ഡിജിറ്റൽ എക്സ്-റേ, അത്യാധുനിക വൈറോളജി ലാബ് എന്നിവ നൽകാനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു.ഗവ മെഡിക്കൽ കോളേജിൽ എം.ആർ.ഐ.മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്തിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിൽ ഇതിനായി സ്ഥലം കണ്ടെത്തി പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്.സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ

Read More

700 ബസുകൾ ഓട്ടം നിർത്തി,പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ;നാളെ ​ഗതാ​ഗത മന്ത്രിയെ കാണും

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു.വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി.ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്.ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം.ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന് ബസുടമകൾ പറയുന്നു.പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്

Read More

ഗവൺമെൻ്റ് ഹൈസ്കൂൾ പരിയാരം 100-ാം വാർഷികാഘോഷം:ലോഗോയും പേരും ക്ഷണിക്കുന്നു

പരിയാരം : വയനാടിൻ്റെ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന സംഭാവനകൾ നൽകിയ പരിയാരം ഗവൺമെൻ്റ് ഹൈസ്കൂളിന് നൂറ് വയസ്സ്.നൂറാം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും.പ്രസ്തുത നൂറാം വാർഷിക ആഘോഷങ്ങൾക്ക് ലോഗോയും പേരും ക്ഷണിക്കുന്നു.2026 സെപ്റ്റംബർ 25 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ghspariyaram@gmail.com എന്ന മെയിലിലേക്കോ 9562124336,9447189037 വാട്സപ്പ് നമ്പറുകളിലേക്കോ അയക്കുക.

Read More

പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന ‘ഹൃദയതാളം’ പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി,കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്,ഡോ.അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ് ഇപ്പോൾ 999 രൂപയ്ക്കാണ്

Read More

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

കൽപ്പറ്റ : കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു.മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ

Read More

ജ്വാല 2026,കായിക മേള

വെള്ളാർമല : ജി.വി.എച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു.ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും,സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്,എം പി ടി എ പ്രസിഡണ്ട് അഞ്ജലി,സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.കായികമേളക്ക് ബിബിഷ,ജനിഫർ,അനീഷ് ടി കെ,മെഹബൂബ് റാസി,അടുത്തിരിക്കുന്ന തങ്കമണി,മഞ്ജു,ഷബ്ന സരിത ഇനി അധ്യാപകർ നേതൃത്വം നൽകി.

Read More

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു

മാനന്തവാടി : മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 – മത് വാർഷികം ആഘോഷിച്ചു.ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ.അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500 – ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു.രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു.രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്,രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക് എന്നിവ അവതരിപ്പിച്ചു.സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ്

Read More

സുധീഷ് കരിങ്ങാരിയുടെ ഓർമ്മയിൽ ‘സ്മൃതി പർവ്വം’ സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ‘സുധിയോർമയിൽ സ്മൃതി പർവ്വം’ പരിപാടി സംഘടിപ്പിച്ചു.2019 സെപ്തംബർ 19ന് അന്തരിച്ച സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഗ്രന്ഥാലയം മുൻ സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം പറഞ്ഞു.സെക്രട്ടറി വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുമേഷ് എ.കെ.അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് കരിങ്ങാരിയുടെ പ്രവർത്തന മേഖല, ഗ്രന്ഥശാലാ പ്രവർത്തനം,മാനന്തവാടി ഗവ. കോളേജിന് നൽകിയ സേവനങ്ങൾ,അദ്ദേഹം

Read More

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് കവാടം ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ടയിലെ ഗ്രൗണ്ട് കവാടത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ നിർവഹിച്ചു.ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

Read More

ഫാഷൻ ലോകത്തെ വണ്ടർ കിഡ് പദവി നേടി എറിക്ക് ഷിജോ ജോൺ

പുൽപ്പള്ളി : എറിക് ഷിജോ ജോൺ ഒന്നര വയസ്സിൽ തുടങ്ങിയ ക്യാറ്റ് വാക്ക് ഇന്ന് ഫാഷൻ ലോകത്തെ ‘വണ്ടർകിഡ്’! എന്ന അംഗീകാരത്തോടെ റെക്കോർഡിട്ട് മൂന്നുവയസ്സിൽ എത്തിയിരിക്കുകയാണ്.ഫാഷൻ ലോകത്ത് ചുവടുറപ്പിക്കാൻ വർഷങ്ങളുടെ പരിശീലനവും അനുഭവസമ്പത്തും വേണമെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ,കളിപ്പാട്ടങ്ങളോട് കൂട്ടുകൂടുന്ന പ്രായത്തിൽ,രാജ്യത്തെ പ്രമുഖ ഫാഷൻ റാംപുകളിൽ ക്യാറ്റ് വാക്ക് ചെയ്ത് കാണികളുടെയും വിധികർത്താക്കളുടെയും മനംകവരുകയാണ് ഏറീക് ഷിജോ ജോൺ എന്ന മൂന്നുവയസ്സുകാരൻ. എൺപത്തഞ്ചിലധികം റൺവേകൾ,പത്തോളം ദേശീയ-സംസ്ഥാന ടൈറ്റിലുകൾ,റെക്കോർഡ് ബുക്കുകളിലെ ഇടം എന്നിവയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ കുട്ടി

Read More

ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്

തൃക്കൈപ്പറ്റ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു.സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ മാസ്റ്റർ,കെസി

Read More

ചെറ്റപ്പാലം ബൈപാസിൽ വാഹനത്തിന് തീപിടിച്ചു

മാനന്തവാടി : ചെറ്റപ്പാലം ബൈപാസിൽ വൈകുന്നേരം വെള്ളത്താട്ടിൽ ജിജോയുടെ Tata iris (വെള്ളിമുങ്ങ) വാഹനത്തിന് തീപിടിക്കുകയുണ്ടായി.തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തുകയും സേനാംഗങ്ങളും,നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. fire and Rescue officer സുജിത്ത് എം എസ്,രതീഷ് എം ആർ,ആസിഫ് ഈ കെ,വിനു കെ എം.ഹോം ഗാർഡ് മാരായ ശിവദാസൻ കെ,ബിജു എം എസ് എന്നിവരായിരുന്നു സേനാ അംഗങ്ങൾ.

Read More

ഗ്രന്ഥശാല ദിനാചരണം നടത്തി

പുൽപ്പള്ളി : പുൽപ്പള്ളി,കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി.പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും നടത്തപ്പെടുകയുണ്ടായി.വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു.ലൈബ്രറി സെക്രട്ടറി ജെറിൻ പ്രസിഡൻ്റ് ശശി വി.എൻ.വൈസ് പ്രസിഡൻറ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു.വനിതാവേദി പ്രസിഡൻറ് കുഞ്ഞുമോൾ നന്ദി പറഞ്ഞു.

Read More

ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

കണിയമ്പറ്റ : ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവ്വഹിച്ചു.ഓൺലൈൻ മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും,ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ

Read More

കേരളത്തിലെ മനുഷ്യ ജീവിതത്തെ ഇരുട്ടിലാകുന്ന പവർ കട്ട് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം-സി ഐ ടി യു പുൽപ്പള്ളി ഏര്യ കമ്മിറ്റി

പുൽപള്ളി : കഴിഞ്ഞ പത്ത് വർഷക്കാലം പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാത്ത സംസ്ഥാനമായിരുന്നു കേരളം ഇതാകട്ടെ രാജ്യത്തിന് മാതൃകയുമായിരുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നിലനിൽക്കുന്ന പവർ കട്ട് തൊഴിൽ മേഖലയേ ഗുരുതരമായി ബാധിച്ചിരിക്കുന്നു.ചെറുകിട വ്യവസായങ്ങൾ.വ്യാപാര മേഖല എല്ലാം പ്രതിസന്ധിയിലായിരിക്കുന്നു.ചൂട് കൂടി വരുന്ന സമയത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി നടപ്പാകുന്ന വൈദ്യുത നിയന്ത്രണം കുട്ടികൾക്കും പ്രായമായവർക്കുo കിടപ്പ് രോഗികൾക്കും നൽകുന്ന ദുരിതം വളരെ വലുതാണ് ഈ സാഹചര്യത്തിൽ പവർ കട്ട് പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്

Read More

വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപ്പറ്റ : വയനാട് വികസന സമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഡോ: പി.ലക്ഷ്മണൻ,അഡ്വ.ജവഹർ മാനന്തവാടി ക്ലാസെടുത്തു.വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി,സ്വതന്ത്ര ടീച്ചർ,സിപി റഫീസ്,നിസാർ പള്ളിമുക്ക്,ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.

Read More

ഹാൻസ് മോഷണക്കേസിലെ പ്രതി പോലീസ് തന്നെ

ബത്തേരി : ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരി ച്ചറിഞ്ഞു.സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ‘ഗ്രേഡ് സബിത് ആണ് ഹാൻസ് മോഷ്ടിച്ചത്.മുട്ടിൽ സ്വദേശിയായ ഇയാൾക്കെ തിരെ പോലീസ് എഫ്ഐആർ ഇട്ടു.ജൂലൈ 19 ന് അർധരാത്രിയിലായി രുന്നു സംഭവം.അന്നേ ദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന സബിത് ഹാൻസ് ചാക്കുകൾ പുറത്തേക്ക് മാറ്റിയ ശേഷം തൻ്റെ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 22 മുതൽ

Read More

മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു

പനമരം : പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ.ഷംസുദ്ദീൻ നിർവ്വഹിച്ചു.സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി,മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ,സജീഷ് കുമാർ,മാതൃഭൂമി ഓർഗനൈസർ ശ്രീകാന്ത്,ഐലൻ ഇബ്രാഹിം, എന്നിവർ സംസാരിച്ചു.

Read More

ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം ഏകോപന സമിതി

കൽപ്പറ്റ : വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി ഗതാഗത തടസം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്.ചുരത്തിലെ വളവുകൾ വീതി കൂട്ടൽ ജോലി നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുബോൾ ചുരം യാത്ര ദുരിതമായി മാറുകയാണ്.ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്‌വരെ കണ്ടയ്നർ ലോറികൾക്കും,അമിതഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും നിരോധനം ഏർപ്പെടുത്തണം.ചുരം റോഡിലെ വളവുകളിൽ ഉണ്ടായിട്ടുളള കുഴികൾ അടച്ച് സുഗമമായ ഗതാഗതത്തിന് ബന്ധപ്പെട്ട

Read More

18-ാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് ‘ടൈപ്പോഡേ 2026’ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ

കൊച്ചി : ടൈപ്പോഗ്രഫി,ടൈപ്പ് ഡിസൈൻ, കാലിഗ്രഫി,വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ടൈപ്പോ​ഗ്രഫി കോൺഫറൻസ് ‘ടൈപ്പോഡേ 2026′ സെപ്റ്റംബർ 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും.ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ​’ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്:അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ പ്രമേയം.

Read More

വയനാട് വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം

വയനാട് : വയനാട് നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും,ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്.ജനങ്ങളുടെ ഭീതി അകറ്റാൻ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.ഇതിനെ തുടർന്ന് വനം വകുപ്പ് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവം;കേസെടുത്ത് പോലീസ്

മലപ്പുറം : ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു.കോട്ടക്കൽ സ്വാഗതമാടിൽ ആറുവരി പാതയിലാണ് സ്വകാര്യ കോൺട്രാക്ട് കാരിയേജ് ബസ് അപകടകരമായ രീതിയിൽ പിറകോട്ട് ഓടിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.എക്സിറ്റ് പോയിന്റ് കഴിഞ്ഞ് മുന്നോട്ടുപോയ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങാൻ റിവേഴ്സ് എടുക്കുകയായിരുന്നു.നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ ജീവനക്കാർ പിന്നോട്ട് ഓടിക്കുന്നത് നിർത്തി. ബസിലെ യാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ

Read More

ഗുരു പ്രഭാ സ്നേഹാദരം സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ ജില്ലാ കമ്മിറ്റി ആദരിച്ചു.ഗുരുപ്രഭ ആദരം ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ:എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു.മുൻ അധ്യാപകരായ സി കെ അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്,എൻ വി മൊയ്തീൻകുട്ടി മദനി,എം പി അബൂബക്കർ മാസ്റ്റർ,നൂർജഹാൻ ടീച്ചർ,സുബൈദ ടീച്ചർ,ഖദീജ ടീച്ചർ,എം അബ്ദുല്ല മാസ്റ്റർ,സുബൈദ ബീവി തുടങ്ങിയവരെ ആദരിച്ചു.കെ എ എം എ

Read More

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കും;ഇന്ന് മുതൽ നിലവിൽ വരും:സണ്ണി ജോസഫ്

തിരുവനന്തപുരം : സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്ന‌മല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.ഇന്നലത്തെ വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ,കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്.ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും

Read More

വിമുക്തി മിഷന്‍ ജില്ലാതല ക്വിസ് മത്സരം നടത്തി

കൽപ്പറ്റ : വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടാതെ അറിവിന്റെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ആന്റി നാർകോട്ടിക്ക് ക്ലബ്ബുകളുടെ സഹകരണത്തോടെ ജില്ലാതല ക്വിസ് മത്സരംസംഘടിപ്പിച്ചു.കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ വച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘അറിവാണ് ലഹരി’ എന്ന പേരിലാണ് മത്സരം നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം,ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യം,പൊതുവിജ്ഞാനം, ചിന്താശേഷി എന്നിവ പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ ദേശീയത വളർത്താനുമാണ് പരിപാടി ലക്ഷ്യമിട്ടത്.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി

Read More

അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

കൽപ്പറ്റ : കൽപ്പറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (LGW) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ പ്രകാശനം നടത്തി.രമേഷ് എ ആർ പ്രസിഡന്റും,അനീഷ് വരദൂർ സെക്രട്ടറിയുമായും,മനു മത്തായി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്),പീറ്റർ എം എ (വൈസ് പ്രസിഡന്റ്),രഞ്ജിത്ത് ദിവാകർ (ജോ.സെക്രട്ടറി) ലിമേഷ് കുമാർ ടി എം (ജോ.സെക്രട്ടറി) തോമസ് ഉഴുന്നിങ്കൽ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. അഴിമതിക്കും,ക്രമക്കേടുകൾക്കുമെതിരെ മൂന്നാം കണ്ണായി സംഘടന നിലയുറപ്പിക്കുമെന്ന്

Read More

വാക്കുപാലിച്ച് കൃഷിമന്ത്രി:കുട്ടിക്കർഷകൻ ആദിത്യന്റെ വീടിന് തറക്കല്ലിട്ടു

ചേർത്തല : ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല അരീപ്പറമ്പ് സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖിന്റെ ഇടപെടലിനെ തുടർന്ന് നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ആലപ്പുഴ എംപി കെ.സി.വേണുഗോപാൽ നിർവഹിച്ചു.കൃഷിയിൽനിന്ന് അന്യംനിന്നുപോയ പുതിയ തലമുറയ്ക്ക് ഒരു പ്രവേശനകവാടമാണ് ആദിത്യനെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.ഭാവിയിൽ എന്താകണമെന്ന് ആദിത്യനോട് ചോദിച്ചപ്പോൾ ബി.എസ്‌സി.അഗ്രികൾച്ചർ പഠിച്ച് മികച്ച കർഷകനാകണമെന്നാണ് ഈ കുട്ടി പറഞ്ഞത്.കേരളത്തിലെ മുഴുവൻ ചെറുപ്പക്കാർക്കുമുള്ള ഒരു സന്ദേശമാണിതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല ജീവിതപശ്ചാത്തലത്തിലും കൃഷിയെ

Read More

ചീയമ്പം പെരുന്നാൾ:ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

പുൽപ്പള്ളി : വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾആഘോഷങ്ങളുടെ ഭാഗമായി ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു.വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. ബേസിൽ കരനിലത്ത് പ്രകാശന കർമ്മം നിർവഹിച്ചു. ദേവാലയ ട്രസ്റ്റി സിജു പൗലോസ്,സെക്രട്ടറി എ കെ ഏലിയാസ്,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ റ്റി റെജി തുടങ്ങിയവർ നേതൃത്വം നൽകി.സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ.

Read More

അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ.കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.മാനസികമായും ശാരീരികമായും അസ്വസ്ഥതപ്രകടിപ്പിച്ച പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചതിൽ തന്റെ അമ്മയോട് സംഭവിച്ച കാര്യങ്ങൾ പറയുകയും,മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.തുടർന്ന് പന്തീരാങ്കാവ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർചെയ്തു.സബ് ഇൻസ്പെക്ടർ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കുന്നത്ത്പാലത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ

Read More