കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ 23 ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ഗവർണർ ആയി ഓം പ്രകാശ് 23 ന് ചുമതല ഏൽക്കും.ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.തമിഴ്‌നാട് ഗവർണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ പിൻഗാമിയായാണ് മാഥുർ കേരളത്തിന്റെ 29 ാമത് ഗവർണറാകുന്നത്.സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ,രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്.രാജസ്ഥാൻ സർവകലാശാലയിൽനിന്നു ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്.ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *