കൊച്ചി : വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി,കൊച്ചി കാമ്പസിന്റെ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ പദ്ധതിക്ക് തുടക്കമിട്ടു.പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് ആകാനുള്ള യൂണിവേഴ്‌സിറ്റിയുടെ ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി.സതീശന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ.ടോം എം.ജോസഫ് കൈമാറി.’രാഷ്ട്രീയ സംരംഭകത്വവും ഭാവി ലക്ഷ്യമാക്കിയുള്ള ഭരണനിര്‍വഹണവും’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസം ക്ലാസ് മുറികള്‍ക്കപ്പുറത്തേക്ക് വളരേണ്ടതാണെന്നും നേതൃപാടവവും പ്രായോഗിക അനുഭവങ്ങളും വിദ്യാര്‍ത്ഥികളിലേക്ക്എത്തിക്കേണ്ടതുണ്ടെന്നും ടോം
Category: Districts
ഓപ്പറേഷൻ തൂഫാൻ;കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവ് പിടിയിൽ
ബത്തേരി : കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവിനെ പിടികൂടി.കാസർഗോഡ്,പെരിയടുക്ക, അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.05.09.2026 തിയ്യതി രാവിലെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പരിശോധനക്കിടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം എം.ഡി.എം.എ യും,ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ് കണ്ടെടുത്തത്.അൻസാറിന് കാസർഗോഡ് ജില്ലയിൽ ലഹരിക്കടത്ത്, മോഷണം,വധശ്രമം,അതിക്രമിച്ചു
വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം;എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു
സുൽത്താൻ ബത്തേരി : വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി,പാൽച്ചുരം,പേര്യ,നാടുകാണി,താമരശ്ശേരി,ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ് ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല യാത്രാ നിരോധനം മൂലം രാത്രി 9
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം:മന്ത്രി കെ.എം ഷാജി
നൂല്‍പ്പുഴ : കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി.നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം,ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ
കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം;സെമി ഫൈനൽ ലൈനപ്പായി
തിരുവനന്തപുരം : കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്.സ്കോർ – തൃശൂർ ടൈറ്റൻസ് – 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142 – 7.ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ
കാനനനടുവിലും കാവലായി കാക്കിക്കൂട്ടം
സുൽത്താൻ ബത്തേരി : കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്.മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു അച്ഛന്റെ ഫോൺ കോളാണ് പോലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്.രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പൊലീസിന് തടസ്സമായില്ല.
പ്രേരണ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം 2026
കൽപ്പറ്റ : പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടി രാവിലെ 9.30 മുതൽ നടത്തി.പൂക്കളമൊരുക്കൽ,കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ,ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.പരിപാടിയിൽ പ്രേരണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം ആരംഭിച്ചു.സ്വാഗതം ട്രസ്റ്റി.എ.പി. വാസുദേവൻ നായർ നിർവഹിച്ചു.അധ്യക്ഷത ട്രസ്റ്റ് ചെയർമാൻ.പി.സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരൻ.റസാഖ് കൽപ്പറ്റ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.അദ്ദേഹം ഓണത്തിന്റെ മഹത്വവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും പങ്കുവെച്ചു.തുടർന്ന്,പി.ടി.എ. പ്രസിഡന്റ്.മുനീർ,ട്രസ്റ്റി സുർജിത് എന്നിവർ ആശംസകൾ അറിയിച്ചു.റസാഖ് കൽപ്പറ്റ സമ്മാനദാനം നിർവഹിച്ചു.മാലിനി എസ്. (ഹെഡ്മിസ്ട്രസ്) നന്ദി
യുവാവിനെ കാണാനില്ലെന്ന് പരാതി
ബത്തേരി : യുവാവിനെ കാണാനില്ലെന്ന് പരാതി. ബത്തേരി,മണിച്ചിറ,പൂമല,വെള്ളോളി വീട്ടിൽ വി. മുൻഫർ(43)നെയാണ് 31/08/2026 മുതൽ കാണാനില്ലെന്ന് കാണിച്ച് ബത്തേരി സ്റ്റേഷനിൽ പരാതി ലഭിച്ചത്.പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.ഇയളെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.ബത്തേരി പോലീസ് സ്റ്റേഷൻ:04936 220400,ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ :9497987200
മധ്യ വയസ്‌കനെ കാണമാനില്ല
കൽപ്പറ്റ : ചേര്യം കൊല്ലിയിൽ നിന്ന് ഞായറാഴ്ച മുതൽ കാൺമാനില്ലന്ന് പരാതി.കല്ലുവട്ടം താഴെ രാമൻകുട്ടി (49 ) നെയാണ് കാണാതായത്.ഇയാളെകുറിച്ച് വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു
അമ്പലവയൽ : വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി.അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന് മാറ്റം ഉണ്ടാവണമെന്നും
പ്രത്യേക നിയമസഭ ചേർന്ന് ഇ.എസ്.എയെ നേരിടണം:പി.കെ.എ അസീസ്
കൽപ്പറ്റ : മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വയനാട്ടിലെ ഇ.എസ്.എ വില്ലേജുകളുടെ നിർണ്ണയം മലയോര മേഖലയിൽ സൃഷ്ടിച്ച ആശങ്കകളും ആ ആകുലതകളും സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 27ന് പുറപ്പെടുവിച്ച ഇ.എസ്.എ സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി സെപ്തം.24നാണ് അവസാനിക്കുന്നത്.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം കൃഷി,ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പ്രത്യേക നിയമ സഭാ സമ്മേളനം
വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താൻ ശ്രമം തുടരുന്നു
കോഴിക്കോട് : നാദാപുരം വിലങ്ങാട്ട് വനംവകുപ്പ് ജീവനക്കാരനൊപ്പം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കി.പ്രതികൂല സാഹചര്യങ്ങൾ തുടർന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് പ്രാഥമിക തീരുമാനം. അപകടകാരിയായ കാട്ടുപോത്തിനെ തുരത്താൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലേണ്ടി വരുമെന്ന റിപ്പോർട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്.ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനും വിലങ്ങാട് സ്വദേശിയുമായ വി.സി. സുനിൽ ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.ഓണാഘോഷത്തിനായി നാട്ടിലെത്തിയ സുനിൽ,ഗ്രാമത്തിലിറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
വനം വകുപ്പിന്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി; ശില്പിയെ ആദരിച്ചു
തിരുവനന്തപുരം : ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വനം വകുപ്പിന്റെ ടാബ്ലോ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. വനം വകുപ്പ് ആസ്ഥാനത്തെത്തിയ മന്ത്രി ടാബ്ലോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ അഭിനന്ദിച്ചു.ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. ടി.യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വനം വകുപ്പിന്റെ ആശയവും പരിസ്ഥിതി സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കുന്ന
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും.ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും,ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക.നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.
താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി; യാത്രക്കാർ വലയുന്നു
അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.ആറാം വളവിൽ നിലവിൽ ഒരു വരിയായി ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ സാധിക്കുന്നത്.വലിയ വാഹനങ്ങളോ മറ്റ് ബസ്സുകളോ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.ഇതോടെ നിരവധി ദീർഘദൂര-ലോക്കൽ ബസ്സുകളും ചരക്കുവാഹനങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. രാവിലെയുള്ള തിരക്കേറിയ സമയമായതിനാൽ ഓഫീസുകളിലേക്കും മറ്റ് തൊഴിലിടങ്ങളിലേക്കും പോകേണ്ട യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും
സുൽത്താൻ ബത്തേരി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും സെപ്റ്റംബർ 1 മുതൽ
സുൽത്താൻ ബത്തേരി : പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും സെപ്റ്റംബർ 1 മുതൽ 8 വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ നടക്കും.എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി വിശുദ്ധ മൂന്നിന്മേൽ കുർബാന,വചനപ്രഘോഷണം,ധ്യാനശുശ്രൂഷ,ഗാനശുശ്രൂഷ,സന്ധ്യാപ്രാർത്ഥന,രക്തദാന ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സെപ്റ്റംബർ 7ന് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.ധ്യാനശുശ്രൂഷയ്ക്ക് റവ.ഫാ.എൽദോസ്
പിലാക്കാവിൽ പതാക ഉയർത്തലും ഗോപൂജയും നടന്നു
പിലാക്കാവ് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിലാക്കാവ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണവും വിശേഷാൽ ഗോപൂജയും നടന്നു.പുഷ്പങ്ങളും ധാന്യങ്ങളും നൽകി ഗോമാതാവിനെ പൂജിച്ച ചടങ്ങിൽ നിരവധി ഭക്തജനങ്ങളും പ്രവർത്തകരും പങ്കെടുത്തു. ആഘോഷ പ്രമുഖ് വിനോദ്,കൺവീനർ സുനിൽ എം.കൃഷ്ണ,ഭാരവാഹികളായ കലേഷ്,രൂപേഷ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക-ആത്മീയ പരിപാടികൾ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ഗ്രീൻഫീൽഡിനെ ഇളക്കിമറിച്ച് ‘യൂണിവേഴ്സൽ ബോസ്’;സിക്സർ മഴയും ‘എന്താ മോനെ ദിനേശാ’ ഡയലോഗുമായി ക്രിസ് ഗെയ്ൽ
തിരുവനന്തപുരം : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം.കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് കാണികൾക്ക് ആവേശമായി ‘യൂണിവേഴ്സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്.മത്സരശേഷം ആരാധകർക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്സർ മഴ പെയ്യിച്ചു.മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്,കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ,തൃശ്ശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയിലിന് പന്തെറിയാൻ
അസറും സിബിനും വജ്രായുധം;കെസിഎല്ലിൽ സച്ചിന്റെ ക്യാപ്റ്റൻസിയിൽ ആലപ്പിയുടെ വിജയക്കുതിപ്പ്
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസി മികവിൽ വിജയത്തേരോട്ടം തുടരുകയാണ് ആലപ്പി റിപ്പിൾസ്.മികച്ച ഫോമിൽ കെസിഎല്ലിൽ മാസ്മരിക പ്രകടനം തുടരുന്ന ഉപനായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഓൾറൗണ്ടർ സിബിൻ ഗിരീഷുമാണ് ആലപ്പിയുടെ വജ്രായുധങ്ങൾ. ആറ് മത്സരങ്ങളിൽ നിന്ന് നാല് തകർപ്പൻ വിജയങ്ങളുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുന്ന ആലപ്പുഴയുടെ കിരീടപ്രതീക്ഷകൾ സജീവമാക്കുന്നത് ഇവരുടെ മിന്നും ഫോമാണ്. ബാറ്റിംഗ് വിസ്മയം തീർക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് ആലപ്പിയുടെ വിജയങ്ങൾക്ക് കരുത്തുറ്റ
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ;ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു.കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്.എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം.കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദ്ദനവുമുണ്ടായി. ഒരു പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്.28-ാം
ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം : പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി.ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത്.കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്.ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി ദീപക് കെ,നവാസ് ടി
ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്,ലക്ഷ്യം യുവാക്കൾ;12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ
മലപ്പുറം : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്,മലപ്പുറം സ്വദേശികൾ പിടിയിൽ.കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32),വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34),മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്.സംസ്ഥാന പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.ആഴ്ചകൾക്ക്
ഓണാഘോഷം നടത്തി
പുൽപ്പള്ളി : സുരഭി ആർട്സ് ആൻ്റ് ക്ലബിൻ്റ നേതൃത്യത്തിൽ ഓണാഘോഷ പരിപാടി നടത്തി.അഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ പുക്കള മൽസരം,പുരുഷ വനിത ടീമുകളുടെ വടംവലി മത്സരം തുടർന്ന നടന്ന സംസകാരിക സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു മാത്യു ഉണ്ണിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു മുഖ്യ പ്രഭാഷണം നടത്തി സുനിൽ പാലമറ്റം ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് മുരിയൻ കാവിൽ ഗ്രാമപഞ്ചായത്തംഗം സുമ മാധവൻ, ഉണ്ണിക്കുട്ടൻ മാസ്റ്റർ,ചന്ദ്രബാബു യതീന്ദ്രജിത്ത് പ്രസംഗിച്ചു.
ഗുരുവർഷം 172:ബത്തേരിയിൽ എസ്.എൻ.ഡി.പി യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം ശ്രീനാരായണ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.കേരളം കൈവരിച്ച സാമൂഹ്യ-മാനവിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ഒരു ജനതയെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരത്തിലേക്ക് നയിച്ച മഹാനുഭാവനാണ് ഗുരു.സ്വാതന്ത്ര്യവും അസമത്വത്തിന്റെ വേലിക്കെട്ടുകളും തകർത്ത് മുന്നേറാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ ഗുരുദർശനങ്ങൾ കാലാതീതമായി
എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം:സ്വാതന്ത്ര കർഷകസംഘം
കൽപറ്റ : എണ്ണപ്പന കൃഷി ചെയ്ത കർഷകരെഎണ്ണപ്പന കൃഷിക്കാരെ സഹായിക്കണം:സ്വാതന്ത്ര കർഷകസംഘം സഹായിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും കൃഷി ആരംഭിച്ചിരുന്നു.വൈത്തിരി,ചുണ്ടേൽ,ചേലോട്, കൈനാട്ടി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ വലിയ പ്രതിക്ഷയോടെ തുടങ്ങിയത് സർക്കാർ സംവിധാനങ്ങളും എണ്ണപ്പന വികസന എജൻസികളും നൽകിയ ഉറപ്പുകൾ വിശ്വസിച്ചായിരുന്നു. ഏക്കർ കണക്കിന് ഭൂമികളിൽ പനതൈകൾ നാട്ടുപ്പിടിപ്പിച്ച കർഷകർക്ക് നിലവിൽ ന്യായമായ വിപണി വിലയും സംഭരണവും സംവിധാനങ്ങളും ലഭിക്കാതെ
35 ദിവസത്തിൽ 433.81 കോടി;ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്,കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന
തിരുവനന്തപുരം : ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ.ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales) ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്.ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വിൽപ്പനശാലകളിലും
ഓണം വാരാഘോഷം:വർണ്ണാഭമായി വിളംബര ജാഥ
കൽപ്പറ്റ : വിനോദസഞ്ചാര വകുപ്പ്ജില്ലാ ഭരണകൂടം,ഡി.ടി.പി.സി,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വർണ്ണാഭമായി. കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്.മാവേലി, പപുലികളി,കൈക്കൊട്ടി കളി,അമ്മൻക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ അണിനിരന്നു.ഘോഷയാത്രയിൽ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ഓണം വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം:മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ : വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്.സർവതല സ്‌പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർദ്ധനവ് ശക്തമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടായിരം
ഓണാഘോഷ യാത്ര നടത്തി
മേപ്പാടി : കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി.സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത,രാജു ഹെജമാടി,എ.രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം,സുജാത മഹാദേവൻ എം.ആർ ജോസ്,ഹൈദർ അലി കെപി,സതീശൻ കല്ലായി പി എം മൻസൂർ,പി എം ഷാജി,സതീശൻ നെല്ലി മുണ്ടഎന്നിവർ സംസാരിച്ചു.ഘോഷയാത്രയോടനുബന്ധിച്ച് പുലികളി, പായസ വിതരണം എന്നിവ നടത്തി
ഓണം വിപണിയിലെ വമ്പിച്ച വില വർദ്ധനവ്;എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
കൽപ്പറ്റ : ഓണം വിപണിയിൽ ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എല്ലാ ആവശ്യങ്ങൾക്കും പണം കൊടുത്ത് വിലക്കയറ്റം നിയന്ത്രിച്ചു എന്ന് മുഖ്യമന്ത്രി വലിയ വർത്തമാനം പറയുമ്പോഴും മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉള്ള വില വർദ്ധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളതെന്ന് പ്രതിഷേധത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻറ് കരീം മുട്ടിൽ കുറ്റപ്പെടുത്തി.പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി, കെ.എസ് മുഹമ്മദലി റസാഖ് എം.എ,മഹറൂഫ്
