സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

ബത്തേരി : വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ,ബൈക്ക്,കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.ബൈക്ക് യാത്രികനും പരിക്കേറ്റു.ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി.ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *