കൽപ്പറ്റ : പോലീസ് സ്മൃതി ദിനം,പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.ഒക്ടോബർ 21ന് രാവിലെ വയനാട് ഡി.എച്ച്.ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ അനുസ്മരണ പരേഡ് നടക്കും.ഇതിന്റെ ഭാഗമായി കൽപ്പറ്റ,മാനന്തവാടി, ബത്തേരി സബ് ഡിവിഷനുകളിലായി ‘സംരക്ഷ-2026’ എന്ന പേരിൽ രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും.കൽപ്പറ്റയിൽ ഒക്ടോബർ 21ന് ലിയോ ആശുപത്രിയിലും മാനന്തവാടി മെഡിക്കൽ കോളജിലും രാവിലെ ക്യാമ്പുകൾ നടക്കും.ബത്തേരി ഗവ.ആശുപത്രിയിൽ ഒക്ടോബർ 22നാണ് ക്യാമ്പ്.ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.
