എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച രണ്ടാമത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ എം.വിവേകാനന്ദൻ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി സതീഷ് മുഖ്യാതിഥിയായി.ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി കെ ജലീൽ മുഖ്യപ്രഭാഷണം നടത്തി.

എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ എൻഎസ്എസ് സന്ദേശം നൽകി.അസിസ്റ്റൻറ് കോഡിനേറ്റർ വിശ്വേഷ് വി ജി,ഹെഡ്മാസ്റ്റർ എം പി കൃഷ്ണകുമാർ,സ്റ്റാഫ് സെക്രട്ടറി അജിത്ത് പി പി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സ്മിത എ,സോണിയ മാത്യു എന്നിവർ സംസാരിച്ചു.വിദ്യാർഥികളിൽ സേവനമനോഭാവം,സാമൂഹിക പ്രതിബദ്ധത,നേതൃത്വപാടവം,സഹജീവിസ്നേഹം എന്നിവ വളർത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ യൂണിറ്റ് സഹായകമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *