• admin

  • September 12 , 2020

ജയ്പൂര്‍ : രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്‍ട്ട് ഒരു മേജറും കേണലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കേണല്‍ എം.എസ് ചൗഹാനും മേജര്‍ നീരജ് ശര്‍മയുമാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ ബിക്കാനീര്‍-ജയ്പൂര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയില്‍ വെച്ച്‌ വാഹനത്തിന്റെ ടയറിന് കേടുപാട് സംഭവിച്ചതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്