• admin

  • September 12 , 2020

ന്യൂഡല്‍ഹി : വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍​ശനമായി പാലി​ച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ നല്‍കി വ്യോമയാനമന്ത്രാലയം. വിമാനത്തിനുള്ളില്‍ ഒരു തരത്തിലുമുള്ള ഫോ​​ട്ടോഗ്രാഫിയും അനുവദിക്കാനാവില്ലെന്ന്​ ഡി.ജി.സി.എ വ്യക്​തമാക്കി. കങ്കണ റണാവത്തിന്‍െറ ഛണ്ഡിഗഢ്​-മുംബൈ യാത്രക്കിടെ ചട്ടങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ്​ ഡി.ജി.സി.എ മുന്നറിയിപ്പ്​. പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനങ്ങള്‍ക്കുള്ളില്‍ ഫോ​ട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന്​ ഡി.ജി.സി.എ ഉത്തരവില്‍വ്യക്​തമാക്കുന്നു. ഏതെങ്കിലും വിമാനകമ്ബനി ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ആ റൂട്ടില്‍ പ്രസ്​തുത കമ്ബനിയെ രണ്ടാഴ്​ചത്തേക്ക്​ വിലക്കുമെന്നും ഉത്തരവിലുണ്ട്​. നിയമലംഘനത്തില്‍ വിമാനകമ്ബനി നടപടിയെടുത്തുവെന്ന്​ ബോധ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും അതേ റൂട്ടില്‍ സര്‍വീസ്​ നടത്താന്‍ അനുവദിക്കുകയുള്ളു. കങ്കണ റണാവത്തിന്‍െറ യാത്രക്കിടെ മാധ്യമപ്രവര്‍ത്തകര്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ ലംഘിച്ച്‌​ വിമാനത്തിനുള്ളില്‍ നടിയുടെ ഫോ​ട്ടോയും വീഡിയോയും എടുത്തത്​ വിവാദമായിരുന്നു. അതേസമയം, കങ്കണയുടെ യാത്രക്കിടെ വിമാനത്തിലുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കാന്‍ കാബിന്‍ ക്രൂ അംഗങ്ങളും ക്യാപ്​റ്റനും നിരന്തരമായി യാത്രക്കാരോട്​ ആവശ്യപ്പെട്ടിരുന്നുവെന്ന്​ കമ്ബനി വ്യക്​തമാക്കി. എല്ലാവര്‍ക്കും സുരക്ഷിത യാത്ര ഒരുക്കുകയാണ്​ ഇന്‍ഡിഗോയുടെ ലക്ഷ്യമെന്നും കമ്ബനി പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.