ആലപ്പുഴ : കളർകോട് നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് ഇടിച്ചുഅഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് അതിദാരുണാന്ത്യം.രണ്ട് പേര്‍ക്ക് പരിക്കേറ്റു.കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് മരിച്ചത്.പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളം വൈറ്റിലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിലേക്കാണ് കാർ ഇടിച്ചു കയറിയത്.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാരായ വിദ്യാർത്ഥികൾ.7 യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത്
Category: Alappuzha
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ